LIFETRENDING

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി

ന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശ്വരനാണ് വധു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഐപിഎല്ലില്‍ വിജയ് ശങ്കറിന്റെ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ട്വിറ്ററിലൂടെ താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ഈ വിശേഷദിവസത്തില്‍ വിജയ് ശങ്കറിന് എല്ലാ ആശംസകളും നേരുന്നതായി നവദമ്പതികളുടെ ചിത്രം പങ്കുവച്ച് സണ്‍റൈസേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

നിരവധി താരങ്ങളാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്.കെ.എല്‍.രാഹുല്‍, യുസ്‌വേന്ദ്ര ചഹല്‍, കരുണ്‍ നായര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും വിജയ്ക്ക് ആശംസകള്‍ നേര്‍ന്നു.

2018ല്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് വിജയ് ശങ്കറിന്റെ ഇന്ത്യന്‍ ടീം അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഏകദിനം അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പ് ടീമിലും വിജയ് ശങ്കര്‍ അംഗമായിരുന്നു. ഈ വര്‍ഷം നടക്കുന്ന ഐപിഎല്‍ സീസണിലേക്ക് സണ്‍റൈസേഴ്‌സ് ടീം വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Back to top button
error: