Month: January 2021
-
Lead News
കെ.എം ഷാജിക്ക് ഹൃദയാഘാതം, പരിശോധനയില്‍ കോവിഡ് പോസിറ്റീവ്
അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി. അതേസമയം, ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവുമായി. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്. എംഎല്‍എ ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഴിക്കോട് സ്‌കൂള്‍ പ്ലസ്ടു അഴിമതിക്കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. കോവിഡ് പരിശോധനഫലം പോസിറ്റീവായതിനാല്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.
Read More » -
LIFE
ബ്രാന്‍ഡ് അംബാസഡറായി ടൊവീനോ
ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. തീവ്രം എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി കടന്നുവന്ന താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയതീന്‍ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തി. ഇപ്പോള്‍ മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി മാറിയിരിക്കുകയാണ് ടൊവീനോ. അതേസമയം, ഒരു നടന്‍ എന്നതില്‍ കവിഞ്ഞ് സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളിലും താരം പ്രതികരിക്കാറുണ്ട്. സമീപകാലത്ത് നടന്ന പല വിഷയങ്ങളിലും തന്റെ ഇടപെടലുകള്‍കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയ സമയത്ത് സന്നദ്ധസംഘടനാ പ്രവര്‍ത്തനങ്ങളില്‍ താരം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.. ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായി ടൊവീനോയെ നിയമിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സമൂഹത്തിന് മാതൃകയായി മാറിയ വ്യക്തിയാണ് ടൊവീനോ തോമസെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേക്ക് സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാന്‍…
Read More » -
Lead News
ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി ആരോഗ്യ വകുപ്പിന്റെ കര്‍മ്മ പദ്ധതി; 2030ഓടെ ഹെപ്പറ്റെറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുക ലക്ഷ്യം
തിരുവനന്തപുരം: 2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഇ) മൂലമുളള മരണനിരക്കും രോഗാവസ്ഥയും, രോഗാതുരതയും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ ദേശിയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ (NVHCP) ഭാഗമായാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി നടപ്പിലാക്കുന്നത്. പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പടെ 25 ആശുപത്രികളെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വൈറല്‍ ഹെപ്പറ്റൈറ്റിസ് ചികിത്സയ്ക്കും രോഗനിര്‍ണയത്തിനും ആവശ്യമായ മരുന്നുകളും, രോഗനിര്‍ണയ കിറ്റുകളും എല്ലാ തെരഞ്ഞെടുത്ത ആശുപത്രികള്‍ക്കും ഇതിനോടകം നല്‍കിയിട്ടുണ്ട്. രോഗനിര്‍ണയത്തിനായി രോഗസാധ്യത കൂടുതലുളളവരുടെ സ്‌ക്രീനിംഗ് പരിശോധന, സ്ഥിരീകരണം, ശരിയായ ചികിത്സ, രോഗം തടയാനുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പ്രോഗ്രാം വഴി സൗജന്യമായി നല്‍കുന്നതാണ്. കോവിഡ്-19 സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ വൈറല്‍…
Read More » -
NEWS
കോവിഡിന്റെ പുതിയ വകഭേദം; കേസുകളുടെ എണ്ണം ഇന്ത്യയിൽ 90 ആയി
ഇന്ത്യയില്‍ അതിവേഗ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മധ്യപ്രദേശില്‍ യുകെയില്‍ നിന്നെത്തിയ ആള്‍ക്ക് പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. 39 കാരനായ ഇയാള്‍ കഴിഞ്ഞ മാസം യുകെയില്‍ നിന്ന് ഇന്‍ഡോറില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുതയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഒരു ദിവസം മുമ്പ്, മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 11 ആയി. അതേസമയം,11 കേസുകളും ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 6 വരെ, നടത്തിയ നീരിക്ഷണത്തില്‍ അതിവേഗ വൈറസ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണം 73 ആണ്.ചൊവ്വാഴ്ച വരെ മന്ത്രാലയം പ്രഖ്യാപിച്ച 58 കേസുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പുതിയ കോവിഡ് വൈറസിന്റെ സാന്നിധ്യം ഇതിനകം ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read More » -
VIDEO
-
LIFE
വിജയ് ചിത്രങ്ങളുടെ സംവിധായകര്‍ പരസ്പരം ചോദ്യം ചോദിക്കുന്നു
https://www.youtube.com/watch?v=ucDJq1NkmUQ തമിഴകത്തിന്റെ ദളപതി വിജയ് നായകനായി അഭിനയിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. കോവിഡ് മഹാമാരിയില്‍ പൂട്ടിപ്പോയ തീയേറ്ററുകളെ പഴയ ട്രാക്കിലേക്ക് കൂട്ടിക്കൊണ്ട് വരാന്‍ മാസ്റ്ററിന് കഴിയുമോ എന്നതാണ് ഇപ്പോള്‍ ആരാധകരും പ്രേക്ഷകരും ഒരുപോലെ ചോദിക്കുന്ന ചോദ്യം. ചിത്രം വിജയ് എന്ന താരത്തെയും നടനെയും ഒരുപോലെ ഉപയോഗിക്കുന്നതാണെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ലോകേഷ് കനകരാജും ദളപതി വിജയിയുടെ അടുത്ത ചിത്രത്തിന്റെ സംവിധായകനുമായ നെല്‍സണും തമ്മില്‍ ചേര്‍ന്ന് നടത്തുന്ന ഇന്റര്‍വ്യു ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഡോക്ടര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് നെല്‍സണിപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാവും ദളപതി 65 ചിത്രത്തിന്റെ ജോലി ആരംഭിക്കുക. അഭിമുഖത്തിനിടിയില്‍ ഇരുവരും വിജയ് തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സമ്മതമറിയിച്ച നിമിഷത്തെപ്പറ്റിയും തുറന്ന് സംസാരിച്ചു. മാസ്റ്റര്‍ 13-ാം തീയതിയാണ് റിലീസ് ചെയ്യുന്നത്. വിജയ്…
Read More » -
Lead News
നവജാതശിശുക്കളുടെ മരണം; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് 10 നവജാതശിശുക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അടിയന്തര പരിശോധന നടത്താന്‍ ഉപമുഖ്യമന്ത്രി അജിത് പവാറും ഉത്തരവിട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആണ് ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയിലെ നവജാത ശശിക്കുളെ പ്രവേശിപ്പിച്ച എസ്.എന്‍.സി.യുവില്‍ തീപിടിത്തമുണ്ടായത്. ഒരു ദിവസം മുതല്‍ മൂന്നു മാസം വരെ പ്രായമുള്ള 17 കുട്ടികളാണ് എസ്.എന്‍.സി.യുവില്‍ ഉണ്ടായിരുന്നത്. എസ്.എന്‍.സി.യുവില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നഴ്‌സുമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏഴു കുട്ടികളെ രക്ഷപ്പെടുത്തി. നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചിരുന്നു. നിര്‍ഭാഗ്യകരവും അങ്ങേയറ്റം ദാരുണവുമായ സംഭവമാണ്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.
Read More » -
LIFE
ലൈംഗികതക്കിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു, കയർ കഴുത്തിൽ കുരുങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്
നാഗ്പൂരിൽ ലൈംഗികതയ്ക്കിടെ യുവാവ് ശ്വാസംമുട്ടി മരിച്ചു. 30 വയസ്സുകാരനാണ് ദാരുണാന്ത്യം. നാഗ്പൂരിലെ ഖപ്പർകേടായിലെ ഒരു ലോഡ്ജിലാണ് സംഭവം. ലൈംഗികാനന്ദം കൂട്ടാൻ വേണ്ടി യുവതി യുവാവിനെ കയ്യും കാലും കസേരയിൽ ബന്ധിച്ചു. കഴുത്തിൽ കുരുക്കിട്ടു. ഇത് മരണകാരണമായി. ” വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് മരിച്ച യുവാവ്. യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. അഞ്ചുവർഷമായി ബന്ധം തുടരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇരുവരും ലോഡ്ജിൽ എത്തിയത്. യുവാവിനെ കസേരയിലിരുത്തി കയ്യും കാലും കെട്ടിയിട്ട് ആയിരുന്നു ബന്ധപ്പെടാൻ ഒരുങ്ങിയത്. ഒരു കയർ കഴുത്തിലും കുരുക്കിയിരുന്നു.” പോലീസ് വാർത്ത ഏജൻസിയായ പിടിഐ യോട് പറഞ്ഞു. യുവാവിനെ കെട്ടിയിട്ട് യുവതി വാഷ് റൂമിലേയ്ക്ക് പോയി. ആ സമയത്ത് കസേര താഴെ വീഴുകയും കഴുത്തിലെ കുരുക്ക് മുറുകുകയും ആയിരുന്നു.” യുവതി വാഷ് റൂമിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും യുവാവ് മരിച്ചു കഴിഞ്ഞിരുന്നു. ” പോലീസ് ഓഫീസർ വാർത്താ ഏജൻസിയോട് പറഞ്ഞു. സഹായത്തിനായി ഹോട്ടൽ അധികൃതരെ യുവതി വിളിച്ചു. ഇവരാണ് പിന്നീട് കെട്ട് അഴിച്ചത്.…
Read More » -
ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
കാസര്‍ഗോഡ്: ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാനത്തൂരില്‍ ബേബി(36) ആണ് ഭര്‍ത്താവ് വിജയന്റെ വെടിയേറ്റ് മരിച്ചത്. വിജയന്‍ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് വെടിയൊച്ച കേട്ടതോടെ അയല്‍വാസികള്‍ പോലീസില്‍ വിവിരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.
Read More »
