Month: January 2021

  • NEWS

    സൗദി ആരോഗ്യമേഖലയിൽ നോർക്ക അതിവേഗ റിക്രൂട്ട്‌മെന്റ്‌; 23 മലയാളി നഴ്സുമാരുടെ സംഘം സൗദിയിൽ എത്തി

    സൗദി അറേബിയയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്സ് മുഖാന്തിരം നിയമനം ലഭിച്ച 23 മലയാളി നഴ്സുമാർ സൗദിയിലെത്തി ചേർന്നു. എല്ലാ മാസവും നടത്തുന്ന എക്സ്പ്രസ് റിക്രൂട്മെന്റിന്റെ ഭാഗമായാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. നഴ്സിംഗ് ബിരുദമുള്ള { ബി എസ്സി } 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷപ്രവർത്തി പരിചയം അനിവാര്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന വർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ് . ശമ്പളം 3500 മുതൽ 4050 സൗദി റിയാൽ വരെ {ഏകദേശം 70000 രൂപ മുതൽ 80000 രൂപ വരെ} ലഭിക്കും . താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ [email protected] എന്ന ഇ -മെയിൽ വിലാസത്തിൽ അയക്കണം . നോർക്ക റൂട്സ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്മെന്റ് നടത്തി വരുന്നുണ്ട് . കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ആരോഗ്യ വിഭാഗത്തിൽപെട്ട നേഴ്സ് / ഡോക്ടർ തസ്തികകളിലേക്ക്…

    Read More »
  • NEWS

    മദ്യത്തിന്റെ വിലകൂട്ടിയാല്‍ നേട്ടമാര്‍ക്ക്?

    കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച താരമാണ് മദ്യം. സമൂഹവ്യാപനം തടയാന്‍ ബാറുകള്‍ അടച്ചുപൂട്ടിയപ്പോഴും വിതരണം ചെയ്യാനാകാതെ പിന്നീട് ബെവ്‌കോ ആപ്പുകള്‍ വഴി മദ്യം എത്തിച്ചു. ഇപ്പോഴിതാ മദ്യത്തിന്റെ വലകൂട്ടാനും തീരുമാനിച്ചിരിക്കുന്നു. ഇതോടെ പെട്ട് പോയത് സാധാരണക്കാരാണ്. മദ്യക്കമ്പനികള്‍ക്ക് വില വര്‍ധിപ്പിച്ച് നല്‍കണമെന്ന ബിവ്‌റേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ സര്‍ക്കാരിനും മദ്യക്കമ്പനികള്‍ക്കും നേട്ടമാകുമെങ്കിലും മദ്യം ഉപയോഗിക്കുന്നവന് അത് നഷ്ടം മാത്രമാണ്. ശതമാനം അടിസ്ഥാനപ്പെടുത്തിയാണ് സര്‍ക്കാരിന് നികുതി ലഭിക്കുകയെന്നതിനാല്‍ കൂടുന്ന ഓരോ രൂപയും സര്‍ക്കാരിന് അധിക വരുമാനമാണ്. മദ്യക്കമ്പനികള്‍ നഷ്ടം സഹിക്കുന്നതിനാലാണു വില കൂട്ടാന്‍ ശുപാര്‍ശ നല്‍കിയതെന്ന ബെവ്‌കോയുടെ വാദം ന്യായമാണെങ്കില്‍, വര്‍ധിക്കുന്ന വിലയുടെ നികുതിയെങ്കിലും ഒഴിവാക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത്. സര്‍ക്കാരിന് എപ്പോള്‍ സാമ്പത്തിക പ്രതിസന്ധി വരുമ്പോഴും ആദ്യം കൈവയ്ക്കുന്നതു മദ്യവിലയിലാണ്. മദ്യവും ലോട്ടറിയുമാണു കേരള സര്‍ക്കാരിന്റെ ധനമാനേജ്‌മെന്റ്. പ്രളയവും കോവിഡും ഉള്‍പ്പെടെ ഏതു ദുരന്തം വരുമ്പോഴും വരുമാനം കണ്ടെത്തുക മദ്യത്തിലാണ്. ഇതേ ദുരന്തങ്ങള്‍ അനുഭവിക്കുന്നവരുടെ തന്നെ പണമാണ് ഇതു വഴി…

    Read More »
  • NEWS

    തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം തുറന്നുപറഞ്ഞ് ജസ്റ്റിസ് കെമാൽ പാഷ, താല്പര്യം യുഡിഎഫിനോട്‌

    തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താല്പര്യം തുറന്നുപറഞ്ഞ് ജസ്റ്റിസ് കമാൽ പാഷ. തന്റെ താല്പര്യം യുഡിഎഫിനോട്‌ ആണ്. യുഡിഎഫ് ക്ഷണിച്ചാൽ മത്സരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും കെമാൽ പാഷ പറഞ്ഞു. ബിജെപിയോടും അവരുടെ ഭരണരീതിയോടും താൽപര്യമില്ല. തുറന്നടിച്ചു പറയുന്നതുകൊണ്ട് എൽഡിഎഫിന് തന്നോട് താൽപര്യമില്ലെന്നും കെമാൽപാഷ പറഞ്ഞു. നിയമസഭയിൽ എത്തിയാൽ നിരവധി കാര്യങ്ങൾ ചെയ്യാനാകും. എറണാകുളത്ത് മത്സരിക്കാനാണ് തന്റെ താൽപര്യമെന്നും കെമാൽപാഷ വ്യക്തമാക്കി. എംഎൽഎ ആയാൽ താൻ ശമ്പളം വാങ്ങില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി പൊതുരംഗത്ത് പ്രസ്താവന കൊണ്ടും പ്രവർത്തനം കൊണ്ടും സജീവമാണ് ജസ്റ്റിസ് കെമാൽപാഷ. വി ഫോർ കൊച്ചി വൈറ്റില മേൽപ്പാലം ബലമായി തുറന്നതിനെക്കുറിച്ച് കെമാൽപാഷ പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. അരാജകത്വത്തെ പ്രോത്സാഹിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് നൽകിയ മറുപടി.

    Read More »
  • Lead News

    കോൺഗ്രസിനെ തിരുത്താൻ യൂത്ത് കോൺഗ്രസ്, ഉമ്മൻ ചാണ്ടി യുവത്വത്തെ കേൾക്കുമോ?

    കോൺഗ്രസിൽ വീണ്ടും യുവ തുർക്കികളുടെ വിപ്ലവം. മലമ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ ക്യാമ്പ് ഇതിന് തുടക്കം കുറിക്കുന്നു. 1967-നെഅനുസ്മരിച്ചാണ് കോൺഗ്രസിൽ യുവാക്കൾ അവകാശ പോരാട്ടങ്ങൾക്കായി ശബ്ദമുയർത്തുന്നത്. ” 1967 ൽ കോൺഗ്രസിന്റെ വലിയ തോൽവിക്കുശേഷം ചെറുപ്പക്കാർക്കായി വാദിച്ചവർ അത് മറന്നിട്ടില്ല എന്ന് കരുതുന്നു. അവസരം കിട്ടിയ പ്രായവും അവർ ഓർക്കുന്നുണ്ടാകും.” ഭയലേമന്യേ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡണ്ട് കെ എസ് ശബരിനാഥനും മാധ്യമങ്ങളോട് പറഞ്ഞ കാര്യം. 1967-ലെ യൂത്ത് കോൺഗ്രസിനെ ഓർമിക്കുമ്പോൾ അതിന് ചരിത്രപരവും രാഷ്ട്രീയപരവുമായ സംഗതി ഉണ്ട്. മൂന്നാം കേരള നിയമസഭയിലേക്ക് 1967ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റമ്പി. ആകെയുള്ള 133 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിൽ ഒതുങ്ങി. സിപിഐഎം,സിപിഐ, മുസ്ലിംലീഗ് തുടങ്ങി സപ്തകക്ഷി മുന്നണി ഒരു വശത്തും കോൺഗ്രസ് മറുവശത്തും ആയിരുന്നു. സപ്തകക്ഷി മുന്നണി കേരളം തൂത്തുവാരി. 1965 ലെ തിരഞ്ഞെടുപ്പിൽ 36സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസ് അതിന്റെ നാലിൽ ഒന്നിലേക്ക്…

    Read More »
  • Lead News

    അരാജകത്വത്തിന് കുടപിടിക്കരുത് ,കെമാൽ പാഷയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി ,വി 4 കൊച്ചിയ്ക്കും വിമർശനം ,മുഖ്യമന്ത്രിയുടെ വൈറ്റില മേൽപ്പാലം ഉത്ഘാടന പ്രസംഗം മുഴുവനായി -വീഡിയോ

    വൈറ്റില മേൽപ്പാലം ഉത്ഘാടന വേളയിൽ ജസ്റ്റിസ് കെമാൽ പാഷയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ .അരാജകത്വത്തിന് കുട പിടിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി .പാലം നേരത്തെ തുറന്ന വി ഫോർ കൊച്ചി എന്ന സംഘടനയ്‌ക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉയർത്തി .മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണരൂപം .

    Read More »
  • കേരളത്തിന്റെ വികസന നായകൻ പിണറായി

    സംസ്ഥാനത്തെ തന്നെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില , കുണ്ടന്നൂർ ജങ്‌ഷനുകളിൽ നിർമിച്ച മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയയ്തു. രാവിലെ 9.30ന്‌ വീഡിയോ കോൺഫറൻസ്‌ വഴിയാണ്‌ മുഖ്യമന്ത്രി വൈറ്റില മേൽപ്പാലം ഉദ്‌ഘാടനം ചെയ്‌തത്‌. രണ്ട്‌ പാലത്തിനുസമീപം നടന്ന ചടങ്ങു കളിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. വൈറ്റില മേൽപ്പാലം യാഥാർഥ്യമായതോടെ ദേശീയപാത 66ൽ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കു‌ മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും.85.9 കോടി രൂപയായിരുന്നു എസ്‌റ്റിമേറ്റ്‌. 78.36 കോടി രൂപയ്‌ക്ക്‌ കരാർ ഉറപ്പിച്ചതുകൊണ്ട്‌ 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞു. എൽഡിഎഫ്‌ സർക്കാർ 152.81 കോടി രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഇരുപാലങ്ങളും നിർമിച്ചത്‌.

    Read More »
  • Lead News

    ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു

    ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കുന്നതിന് മുന്നോടിയായി കൂടിയാണ് ജോസിന് രാജിയെന്നാണ് സൂചന. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച എംപി സ്ഥാനം ജോസ് കെ മാണി രാജിവെക്കാതിരുന്ന തിനെതിരെ കോൺഗ്രസ് വലിയ വിമർശനം ഉയർത്തിയിരുന്നു. ജോസ് കെ മാണി രാജിവെച്ച ഒഴിവിൽ വരുന്ന സീറ്റ്,കേരള കോൺഗ്രസിന് തന്നെ ലഭിച്ചേക്കും എന്നും സൂചനയുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഹൈക്കോടതിയിൽ നിന്നും അനുകൂല നടപടികൾ ഉണ്ടായതോടെയാണ് രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെക്കുന്നത്. കേരള കോൺഗ്രസിന് തന്നെ തിരികെ ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആരു മത്സരിക്കണമെന്നതു സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. മുതിർന്ന നേതാക്കളായ സ്റ്റീഫൻ ജോർജ്, പി കെ സജീവ് പിടി ജോസ് എന്നിവരുടെ പേരുകളാണ് മുൻഗണന

    Read More »
  • NEWS

    വാഹനങ്ങളുടെ നികുതി കുടിശ്ശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

    മോട്ടോർ വാഹന വകുപ്പിൽ നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കുവാനായി സർക്കാർ ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31.03.2021- വരെ സർക്കാർ ദീർഘിപ്പിച്ചിരിക്കുകയാണ്. 1. 31.03.2016 – വരെയോ അതിന് പിറകിലോട്ട് ഉള്ള കാലയളവിലേക്ക് വരെയോ മാത്രം നികുതി അടച്ചവർക്ക് ഈ അവസരം ഉപയോഗിക്കാം. 2. അതായത് 31.3.2020 – ൽ ഏറ്റവും കുറഞ്ഞത് നാല് വർഷം വരെയെങ്കിലും നികുതി കുടിശ്ശിക ഉള്ളവർക്ക് മാത്രമേ ഈ അവസരം പ്രയോജനപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ.. 3. എന്നാൽ 31.3.2016-ന് ശേഷം റവന്യൂറിക്കവറി വഴി മാത്രം നികുതി അടച്ചവർക്കും 31.3.2016 – ന് ശേഷം നികുതി ഒന്നും അടയ്ക്കാതെ G Form വഴി നികുതി Exemption നേടിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. 4. 4 വർഷത്തേയോ അതിന് മുകളിൽ എത്രവർഷത്തേയോ കുടിശ്ശികയുണ്ടെങ്കിലും അവസാന നാല് വർഷത്തെ മാത്രം നികുതി കുടിശ്ശികയുടെ 30% അടച്ച് ട്രാൻസ്പോർട്ട് വാഹനങ്ങളുടേയും 40% അടച്ച് മോട്ടോർ സൈക്കിൾ ,…

    Read More »
  • നെയ്യാറ്റിന്‍കരയില്‍ ഒമ്പതാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍; കാമുകനെതിരെ കേസ്‌

    നെയ്യാറ്റിന്‍കരയില്‍ ഒമ്പതാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍. സംഭവത്തില്‍ കാമുകന്‍ കൊടങ്ങാവിള സ്വദേശി ജോമോനെതിരെ പോലീസ് കേസെടുത്തു. കാമുകന്‍ വഴക്കുണ്ടാക്കി പോയതിനെതുടര്‍ന്നുളള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടിയുടെ സഹോദരി ആരോപിച്ചു. ഇന്നലെ രാവിലെയാണ് കമുകിന്‍കോട് സ്വദേശിയായ പെണ്‍കുട്ടി വീടിനുളൡ തൂങ്ങിമരിച്ചത്. കാമുകനായ ജോമോന്‍ വീട്ടിലെത്തി പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതോടെ കാമുകന്‍ മുങ്ങുകയായിരുന്നു. അതേസമയം, ശല്യം ചെയ്യുന്നതായി കാണിച്ച് ജോമോനെതിരെ നേരത്തേയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

    Read More »
  • Lead News

    തന്നെ നിശബ്ദനാക്കാൻ ശ്രമം, ട്വിറ്റർ നിരോധനത്തെക്കുറിച്ച് ഡൊണാൾഡ് ട്രംപ്

    ആക്രമണങ്ങൾക്ക് കാരണമാകുമെന്ന് നിരീക്ഷിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടിന് ട്വിറ്റർ സ്ഥിരമായി നിരോധനമേർപ്പെടുത്തി. ഇതിന് പിന്നാലെ തന്നെ നിശബ്ദനാക്കാൻ ശ്രമമെന്ന ആരോപണവുമായി ട്രമ്പ് രംഗത്ത്. തന്നെ നിശബ്ദനാക്കാൻ കഴിയില്ല എന്ന് ട്രമ്പ് “ടീം ട്രംപ്” എന്ന അക്കൗണ്ടിൽനിന്ന് പോസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ “ടീം ട്രമ്പ്” എന്ന അക്കൗണ്ട് ട്വിറ്റർ നിരോധിച്ചു. ” ഇത് സംഭവിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.മറ്റ് വെബ്സൈറ്റുകളുമായി ഞങ്ങൾ ചർച്ച നടത്തിവരികയാണ്. ഒരു വലിയ പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഭാവിയിൽ ഞങ്ങളുടെ തന്നെ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ ഉദ്ദേശമുണ്ട്. “ട്രമ്പ് പ്രസ്താവനയിൽ പറഞ്ഞു. ” ഞങ്ങളെ നിശബ്ദരാക്കാൻ ആകില്ല” ട്രമ്പ് പറഞ്ഞു. ” അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്റർ. ഇടതു രാഷ്ട്രീയത്തെ ആണ് അവർ ഉയർത്തിപ്പിടിക്കുന്നത്. ലോകത്തെ മോശം ആളുകൾ വരെ ഇപ്പോൾ ട്വിറ്ററിലൂടെയാണ് സംസാരിക്കുന്നത്. കാത്തിരുന്നു കാണുക. ” ഡൊണാൾഡ് ട്രമ്പ് കൂട്ടിച്ചേർത്തു.

    Read More »
Back to top button
error: