NEWS

കോവിഡിന്റെ പുതിയ വകഭേദം; കേസുകളുടെ എണ്ണം ഇന്ത്യയിൽ 90 ആയി

ന്ത്യയില്‍ അതിവേഗ കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 90 ആയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മധ്യപ്രദേശില്‍ യുകെയില്‍ നിന്നെത്തിയ ആള്‍ക്ക് പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. 39 കാരനായ ഇയാള്‍ കഴിഞ്ഞ മാസം യുകെയില്‍ നിന്ന് ഇന്‍ഡോറില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുതയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഒരു ദിവസം മുമ്പ്, മഹാരാഷ്ട്രയില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 11 ആയി. അതേസമയം,11 കേസുകളും ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ജനുവരി 6 വരെ, നടത്തിയ നീരിക്ഷണത്തില്‍ അതിവേഗ വൈറസ് പോസിറ്റീവ് ആയ ആളുകളുടെ എണ്ണം 73 ആണ്.ചൊവ്വാഴ്ച വരെ മന്ത്രാലയം പ്രഖ്യാപിച്ച 58 കേസുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പുതിയ കോവിഡ് വൈറസിന്റെ സാന്നിധ്യം ഇതിനകം ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Back to top button
error: