Month: January 2021
-
Lead News
വൃദ്ധയെ വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വൃദ്ധയെ വീട്ടിനുളളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. തിരുവല്ലത്ത് ജാന്‍ ബീവി (78)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധക്ക് അയല്‍വാസിയായ ഒരു സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്. വൃദ്ധയെ മരിച്ചനിലയില്‍ കണ്ട വിവരം അയല്‍വാസിയാണ് പോലീസിനെ അറിയിച്ചത്.
Read More » -
Lead News
പിണറായി പോലീസ് ഭരിക്കുന്ന മുഖ്യമന്ത്രി, തുറന്നടിച്ച് ജ. കെമാൽ പാഷ-വീഡിയോ
പോലീസ് ഭരിക്കുന്ന മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്ന് ജ. കെമാൽ പാഷ. ആഭ്യന്തര മന്ത്രി എന്ന നിലയിൽ പോലീസിന്റെ പിടിയിൽ നിന്ന് കുതറി മാറണമായിരുന്നു. കസ്റ്റഡി മരണം വർധിക്കാൻ കാരണം ആഭ്യന്തര മന്ത്രിയെ പോലീസിന് ഭയമില്ലാത്തത് കൊണ്ട് ആണെന്നും ജ. കെമാൽ പാഷ ചൂണ്ടിക്കാട്ടി.കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന് ഏറെ ചീത്തപ്പേര് ഉണ്ടാക്കിയ ആളാണ് മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകൻ. ഉപദേശകരെ ഒഴിവാക്കിയാൽ മാത്രമേ മുഖ്യമന്ത്രിയ്ക്ക് ശരിയായ രീതിയിൽ ഭരണം നടത്താൻ ആകൂ എന്നും ജ. കെമാൽ പാഷ പറഞ്ഞു. വീഡിയോ കാണാൻ – https://youtu.be/iTwxpDBBaC4
Read More » -
Lead News
യുഡിഎഫ് നിര്‍മിച്ചത് 245 പാലം, എല്‍ഡിഎഫിന്റെ രണ്ടു പാലത്തിന് ആഘോഷമെന്ന് ഉമ്മന്‍ ചാണ്ടി
അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു. അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂര്‍ ദേശീയപാത ബൈപാസില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതു ഉള്‍പ്പെടെയുള്ള ഉത്തരവ് (സ.ഉ. കൈ. നംഃ 51/2013/ പൊ.മ.വ) ജൂണ്‍ 14നു പുറപ്പെടുവിച്ചത്. ടോള്‍ പിരിവ് ഇല്ലാതെ നിര്‍മിക്കുന്നതിനും തീരുമാനിച്ചു. ഇതില്‍ ഇടപ്പള്ളിയും പാലാരിവട്ടവും യുഡിഎഫിന്റെ കാലത്തു തന്നെ ഏതാണ്ട് പൂര്‍ത്തിയാക്കി യഥാക്രമം 2016 സെപ്റ്റംബറിലും ഒക്‌ടോബറിലും തുറന്നു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 70 ശതമാനം യുഡിഎഫും 30 ശതമാനം ഇടതുസര്‍ക്കാരുമാണ് പൂര്‍ത്തിയാക്കിയത്. വൈറ്റില,…
Read More » -
Lead News
ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനമൊഴിയാനൊരുങ്ങി വി.എസ്
തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനമൊഴിയാനൊരുങ്ങി വി.എസ്. അച്യുതാനന്ദന്‍. സ്ഥാനമൊഴിയുന്നതിന്റെ സൂചനയായി വി.എസ് കവടിയാറിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് ബര്‍ട്ടണ്‍ ഹില്ലിലെ വസതിയിലേക്ക് താമസം മാറ്റിയെന്നാണ് വിവരം. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് വി.എസ് സ്ഥാനമൊഴിയുന്നത്. 2016 ജൂലൈ മുതലാണ് വി.എസ് ഭരണപരിഷ്‌ക്കരണ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഈ കാലയളവില്‍ സര്‍ക്കാരിന് ആറ് റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിച്ചിരുന്നു. രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി നല്‍കാനുണ്ട്. പുന്നപ്രയിലെ വീട്ടിലേക്ക് വരാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് തുടരാനാണ് വി.എസിന്റെ തീരുമാനം. ആരോഗ്യസംബന്ധമായും ചികിത്സ സംബന്ധമായും ഉള്ള സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.
Read More » -
LIFE
മാസറ്ററിന്റെ കഥ തന്റേതെന്ന അവകാശവാദവുമായി കെ രംഗദാസ്
ദളപതി വിജയിയെ നാകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ഈ മാസം 13-ാം തീയതി റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ കഥ തന്റേതാണെന്ന ആരോപണവുമായി ചെറുപ്പക്കാരന്‍ രംഗത്ത്. കെ.രംഗദാസാണ് മാസ്റ്ററിന്റെ കഥ തന്റേതാണെന്ന ആരോപണവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രംഗദാസ് ആരോപിച്ചു. 2017 ല്‍ താനീ കഥ രജിസ്റ്റര്‍ ചെയ്തതാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകളുമായി രംഗത്ത് വരുമെന്നും രംഗദാസ് പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയിയുടെ എല്ലാ ചിത്രങ്ങള്‍ക്കും പ്രദര്‍ശനത്തിനോട് അനുബന്ധിച്ച് ഇത്തരത്തില്‍ ഒരു നിയമപ്രശ്‌നം ഉണ്ടാവാറുണ്ട്. വിജയിയെ നായകനാക്കി എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത കത്തി, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്കും ആറ്റ്‌ലി സംവിധാനം ചെയ്ത് ബിഗിലിനും റിലീസിംഗ് സമയത്ത് സമാനമായ വിവാദങ്ങള്‍ ഉണ്ടായിരുന്നു വിജയിയെ നായകനാക്കി ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയിക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.…
Read More » -
Lead News
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജനുവരി 9 : കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജനുവരി 10 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജനുവരി 11 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read More » -
LIFE
തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കണ്ടെന്ന് ഫിയോക്ക്
കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന ഫിയോക് ജനറള്‍ ബോഡിയില്‍ തീയേറ്റര്‍ തുറക്കണ്ട എന്ന് തീരുമാനിക്കുകായിരുന്നു. ഇന്ന് ചേര്‍ന്ന യോഗത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ തീയേറ്റര്‍ തുറക്കണ്ടയെന്ന് അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജനറല്‍ ബോഡിയില്‍ ഒരുവിഭാഗം തീയേറ്റര്‍ ഉടമകള്‍ തീയേറ്റര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയ അംഗങ്ങള്‍ തീയേറ്റര്‍ തുറക്കണ്ട എന്ന നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്റര്‍ തുറന്നാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കുമെന്നും ചിലര്‍ ജനറല്‍ ബോഡിയില്‍ സൂചിപ്പിച്ചു
Read More » -
Lead News
ഇന്ത്യന്‍ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ പിടികൂടി
അതിര്‍ത്തി കടന്ന് ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ ഗുരുംഗ് ഹില്ലിന് സമീപത്തു നിന്നും ശനിയാഴ്ച പുലര്‍ച്ചെയാണ് സൈനികനെ ഇന്ത്യന്‍ സേന പിടികൂടിയത്. വഴിതെറ്റി അബദ്ധത്തില്‍ ഇന്ത്യന്‍ പ്രദേശത്ത് എത്തിച്ചേര്ന്നതാകാമെന്നാണ് സൂചന. ഇയാളെ ഇന്നോ നാളെയോ മടക്കി അയക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലഡാക്കിലെ ദെംചോക്ക് മേഖലയില്‍നിന്ന് ഒരു പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികനെ ഇന്ത്യന്‍ സൈന്യം പിടികൂടിയിരുന്നു.
Read More » -
Lead News
അമ്മയെ കണ്ടെത്താന്‍ കേരള പോലീസ്
കല്ലുവാതുക്കല്‍ ഊഴയ്ക്കാട് ക്ഷേത്രത്തിന് സമീപം കരിയിലക്കൂട്ടത്തിനിടയില്‍ നിന്നും നവജാത ശിശുവിനെ ഉപേക്ഷിക്കപ്പട്ട നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കുവാനുള്ള തീവ്രമായ ശ്രമങ്ങളും തുടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിനെ കരിയിലക്കുഴിയില്‍ നിന്നും കണ്ടെത്തിയത്. ആദ്യം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ജനിച്ച് 12 മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കരിയിലക്കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ വയറ്റില്‍ മുലപ്പാലിന്റെ അംശം ഇല്ലായിരുന്നുവെന്നും ശ്വാസകോശത്തില്‍ കരയിലയുടെ അംശം കണ്ടെത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന് ന്യുമോണിയ ബാധയും ഹൃദയ സംബന്ധമായും അസുഖവും ഉണ്ടായിരുന്നു. ഇവയാണ്് കുട്ടി മരിക്കാന്‍ ഇടയാക്കിയ പ്രധാന കാരണങ്ങളായി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയത്. സംഭവത്തിലെ പ്രതികള്‍ക്കായി പോലീസ് അന്വഷണം ആരംഭിച്ചു. ചാത്തന്നൂര്‍ എസിപി ഷിനു തോമസിന്റെ നേതൃത്വത്തില്‍ രൂപേഷ് രാജ്, ജസ്റ്റിന്‍ ജോണ്‍, വിപിന്‍കുമാര്‍ തുടങ്ങിയ ഇന്‍സ്‌പെക്ടര്‍മാര്‍ അടങ്ങിയ സംഘമാണ്…
Read More » -
Lead News
ഡല്‍ഹിയിലും ജമ്മുവിലും പക്ഷിപ്പനി ഭീതി; നൂറിലധികം കാക്കകള്‍ ചത്ത നിലയില്‍
ഡല്‍ഹിയിലും പക്ഷിപ്പനി ഭീതി;കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ന്യൂഡല്‍ഹി: നൂറിലധികം കാക്കകള്‍ ചത്ത നിലയില്‍. മയൂര്‍ വിഹാറിലെ പാര്‍ക്കിലാണ് നൂറിലധികം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയത്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇവയുടെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പരിശോധനക്കായി അയച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ കാക്കകളെ ചത്ത നിലയില്‍ കാണുന്നുണ്ടെന്ന് പാര്‍ക്ക് ജീവനക്കാരന്‍ പറയുന്നു. ഇന്ന് രാവിലെ മാത്രം 15-20 കാക്കകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങള്‍ക്കിടെ നൂറോളം കാക്കകളാണ് ഇവിടെ ചത്തത്. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് ഒരു സംഘമെത്തി അഞ്ച് സാമ്പളുകള്‍ എടുത്തുകൊണ്ട് പോയി എന്നും പാര്‍ക്ക് ജീവനക്കാരന്‍ പറഞ്ഞു. അതേസമയം, കേന്ദ്രഭരണപ്രദേശമായ ജമ്മുവിലെ മൂന്നു ജില്ലകളിലും നൂറ്റമ്പതോളം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി. കാരണം കണ്ടെത്തുന്നതിനായി സാമ്പിളുകള്‍ പഞ്ചാബിലെ വന്യജീവി ലാബിലേക്ക് അയച്ചു. ഉദ്ധംപുര്‍, കത്തുവ, രാജൗരി ജില്ലകളില്‍ വ്യാഴാഴ്ച മുതലാണ് പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് വന്യജീവി-മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി. അവര്‍ സാമ്പിളുകള്‍…
Read More »