അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി. അതേസമയം, ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവുമായി. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്.
എംഎല്‍എ ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അഴിക്കോട് സ്കൂള്‍ പ്ലസ്ടു അഴിമതിക്കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. കോവിഡ് പരിശോധനഫലം പോസിറ്റീവായതിനാല്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.