സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്.
അതേസമയം, കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ജാമ്യം കിട്ടിയെങ്കിലും മറ്റ് കേസുകള്‍നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനാവില്ല. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് ഹൈക്കോടതി വിധി പറയും.
നവംബര്‍ 24-നാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കസ്റ്റംസ് തുടങ്ങിയിട്ടേയുള്ളൂ. കേസിലെ റബിന്‍സ് കെ. ഹമീദിനെ ചോദ്യംചെയ്തശേഷം എല്ലാ പ്രതികളേയും പ്രതിചേര്‍ക്കാതിരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. അതിനുള്ള മറുപടി ലഭിച്ചശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂ.