LIFETRENDING

സസ്പെൻസും പ്രണയവും നിറച്ച് ”LOVE”: രണ്ടാമത്തെ ടീസര്‍ എത്തി

ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ രചനയും സംവിധാനവും നിർവഹിച്ച ലവ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. പ്രണയവും സസ്പെൻസും നിറച്ച ടീച്ചർ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.

കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചിത്രീകരിച്ച സിനിമയാണ് ലവ്. ചിത്രത്തിന്റെ ഏറിയ പങ്കും ഒരു ഫ്ളാറ്റിനുള്ളിൽ നടക്കുന്ന രീതിയിലാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം വീണ നന്ദകുമാർ ശ്രദ്ധേയമായ ഒരു വേഷം ലവ് എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് Love. ചിത്രത്തില്‍ സുധി കോപ്പയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് നൗഫല്‍ അബ്ദുള്ളയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker