NEWS
സി ബി ഐയെ ഭയമില്ല, ഉമ്മൻ ചാണ്ടിയുടെ പ്രതികരണം
സോളാർ കേസ് ഏത് ഏജൻസി അന്വേഷിച്ചാലും ഭയമില്ല എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വേങ്ങര തെരഞ്ഞെടുപ്പിനു മുമ്പ് തിരക്കിട്ട് സോളാർ കമ്മീഷനിൽ നടപടി പ്രഖ്യാപിച്ചു. കമ്മീഷൻ റിപ്പോർട്ടിനെതിരായ വിധിയിൽ സർക്കാർ അപ്പീൽ പോയതുമില്ല. സർക്കാരിന്റെ നിഷ്ക്രിയത്വവും കഴിവില്ലായ്മയും ആണ് ഇതുവരെ നടപടി എടുക്കാതിരിക്കാൻ കാരണമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
ജാമ്യമില്ലാ വ്യവസ്ഥകൾ വച്ചു കേസെടുത്തിട്ടും തങ്ങൾ ആരും കോടതിയിൽ പോയില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണത്തെ പ്രതിരോധിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത് ഇടതുസർക്കാറിന് തിരിച്ചടിയാകുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.