Lead NewsNEWS

കോവിഡ് വ്യാപനം; യുഎസില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎസില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി പ്രസിഡന്റ് ജോ ബൈഡന്‍. നിയന്ത്രണങ്ങളുടെ ഭാഗമായി ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം.

ദക്ഷിണാഫ്രിക്കയില്‍നിന്നുള്ളവര്‍ക്കും യാത്രാവിലക്ക് ബാധകമാണ്. മാസ്‌ക് ധരിക്കുന്നതു കര്‍ശനമായും പാലിക്കണമെന്ന് ജോ ബൈഡന്‍ കഴിഞ്ഞയാഴ്ച തന്നെ നിര്‍ദേശിച്ചിരുന്നു. കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Signature-ad

മറ്റു രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. യൂറോപ്പില്‍നിന്ന് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍ലിക്കുന്നതായി ഭരണത്തിന്റെ അവസാന ദിവസങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ജനുവരി 26 മുതല്‍ യാത്രാവിലക്ക് വീണ്ടും പ്രാബല്യത്തിലാക്കിയാണ് ബൈഡന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം, 1.9 ട്രില്യണ്‍ ഡോളറിന്റെ സമാശ്വാസ പാക്കേജിന് അംഗീകാരം നല്‍കണമെന്ന് സര്‍ക്കാര്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടു. 100 ദിവത്തിനുള്ളില്‍ 10 കോടി പേര്‍ക്കെങ്കിലും വാക്സീന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Back to top button
error: