ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നായികയാണ് ആത്മീയ രാജൻ. പിന്നീട് ജയറാം നായകനായി എത്തിയ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമായി ആത്മീയ പ്രത്യക്ഷപ്പെട്ടിരുന്നു.
മലയാളികൾക്ക് പ്രിയങ്കരിയായ താരം ഇന്ന് വിവാഹിതയാവുകയാണ്. മറൈന്‍ എഞ്ചിനീയറായ സനൂപാണ് ആത്മിയയുടെ കഴുത്തിൽ താലി ചാർത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ണൂരിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന രീതിയിലാണ് വിവാഹ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ചൊവ്വാഴ്ച വിവാഹസൽക്കാരം നടത്തും.
വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആത്മീയ പിന്നീട് മനം കൊത്തി പറവ, റോസ് ഗിറ്റാറിനാൽ, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരവും ആദ്യ നേടിയിരുന്നു.