LIFETRENDING

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സിനിമയാവുന്നു: സംവിധാനം ആഷിക് അബു

വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം സിനിമയാകുന്നു. പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബൻ, റീമാ ലീന രാജൻ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കി തന്നെയാണ് സിനിമ ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ്. റെക്സ് വിജയന്‍, ബിജിബാൽ എന്നിവർ ചേർന്നാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

Signature-ad

സൈജു ശ്രീധരൻ എഡിറ്റിങ്ങും, ജ്യോതിഷ് ശങ്കർ ആര്‍ട്ട് ഡയറക്ഷനും, സമീറ സനീഷ് കോസ്റ്റ്യൂം ഡിപ്പാർട്ട്മെൻറ് കൈകാര്യം ചെയ്യുന്നു. ചിത്രം 2021ല്‍ തിയറ്ററുകളിലെത്തുന്ന അണിയറപ്രവർത്തകർ അറിയിച്ചു.

Back to top button
error: