NEWS
24 മണിക്കൂറിനിടെ 19,078 കോവിഡ് കേസുകള്‍
രാജ്യത്ത് 24 മണിക്കൂറിനിടെ 19,078 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1,03,05,788 ആയി. ഇതില്‍ 2,50,183 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലാണ്.
24 മണിക്കൂറിനിടെ 22,926 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 99,06,387 ആയി. ഒറ്റദിവസത്തിനിടെ 224 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,49,218 ആയി.
ലോകത്ത് യു.എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. ആകെയുളള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.