LIFETRENDING

കെട്ടിടനിര്‍മ്മാണചട്ടം ലംഘിച്ചു; കങ്കണയ്‌ക്കെതിരെ കോടതി

കെട്ടിട നിര്‍മ്മാണചട്ടം ലംഘിച്ചെന്ന് ബോളിവുഡ് നടി കങ്കണയ്‌ക്കെതിരെ ദിന്‍ദോഷി സിവില്‍ കോടതി. കോര്‍പ്പറേഷന്‍ അംഗീകരിച്ച ഫ്‌ളാറ്റില്‍ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ച് അനധികൃതമായി മൂന്ന് ഫ്‌ളാറ്റുകള്‍ കൂട്ടിച്ചേര്‍ത്തു എന്നാണ് കങ്കണയ്‌ക്കെതിരെയുളള പരാമര്‍ശം.

സംഭവത്തില്‍ മുംബൈ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിനെതിരെ കങ്കണ നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. കങ്കണയുടെ നടപടി നിയമവിരുദ്ധമാണെന്നും കോര്‍പ്പറേഷന്‍ നോട്ടീസില്‍ തെറ്റായി ഒന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Signature-ad

ഖര്‍ മേഖലയിലെ 16 നില കെട്ടിടത്തിലെ അഞ്ചാം നിലയിലെ മൂന്ന് ഫ്‌ളാറ്റുകളാണ് കങ്കണ കൂട്ടിച്ചേര്‍ത്ത് ഒറ്റ ഫ്‌ളാറ്റാക്കിയത്. പൊതുവായ വഴിയും പൊതുസ്ഥലവും കയ്യേറിയാണ് ഒറ്റ ഫ്‌ളാറ്റാക്കി മാറ്റിയത്. ഇതെല്ലാം അനുമതി നല്‍കിയ പ്ലാനിന്റെ ഗുരുതരമായ ലംഘനമാണെന്നും മറ്റ് മാറ്റങ്ങള്‍ക്കെല്ലാം കോര്‍പ്പറേഷന്റെ അനുമതി നിര്‍ബന്ധമായും വേണമായിരുന്നുവെന്നും കോടതി പറഞ്ഞു.

Back to top button
error: