Month: December 2020

  • TRENDING

    സഞ്ജു സംസണ് ഇനി ഇന്ത്യൻ ടീമിൽ ഭാവി ഉണ്ടോ? സ്പോർട്സ് ലേഖകൻ ദേവദാസ് തളാപ്പിന്റെ വിശകലനം-video

    ഇഷാൻ കിഷനെ പോലുള്ള താരങ്ങളെ മറികടന്ന് സഞ്ജു സംസണെ ഓസ്‌ട്രെലിയക്കെതിരെയുള്ള ട്വന്റി ട്വന്റി ടീമിൽ തെരഞ്ഞെടുത്തപ്പോൾ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന പ്രകടനം ആണ് സഞ്ജുവിൽ നിന്ന് ഉണ്ടായത്. സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ ഭാവി പ്രശസ്ത സ്‌പോർട്സ് ലേഖകൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു.

    Read More »
  • NEWS

    പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ ആയില്ല

    കൊച്ചി: നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കിയത്. ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറ്. തൻ്റെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹത്തിനു വ്യക്തമല്ല. ഇതു സംബന്ധിച്ച് അധികൃതരിൽനിന്ന് വിശദീകകരണങ്ങളൊന്നും അദ്ദേഹത്തിന് ലഭിച്ചിട്ടില്ലത്രേ. സാധാരണ ഓരോ തിരഞ്ഞെടുപ്പിലും ഷൂട്ടിങ് തിരക്കുകൾക്കിടയിലും മമ്മൂട്ടി നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താറുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും വോട്ട് ചെയ്യാൻ സാധിക്കാതിരുന്നത് വാർത്തയായിരുന്നു. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

    Read More »
  • LIFE

    മറഞ്ഞിരുന്ന ക്രൂരത ,സൂരജ് ഉത്രയെ വിവാഹം ചെയ്തത് ഇഷ്ടമാണെന്ന് പറഞ്ഞ് ,ലക്‌ഷ്യം പണം മാത്രം

    ഭിന്നശേഷിക്കാരിയായ ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജ് ഉത്രയെ വിവാഹം ചെയ്തത് ഇഷ്ടമാണെന്ന് പറഞ്ഞ് .പിന്നാലെ 100 പവനും 7 ലക്ഷം രൂപ വിലയുള്ള കാറും ചോദിച്ച് വാങ്ങി .ധാരാളം പണം വേറെയും വാങ്ങി .ഉത്രയുടെ അച്ഛൻ വിജയസേനനെയും സഹോദരൻ വിഷ്ണുവിനെയും വിസ്തരിച്ചപ്പോൾ ആണ് ഈ വിവരങ്ങൾ പറഞ്ഞത് . വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഭർതൃ വീട്ടുകാർ ഉത്രയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി .ഭർതൃ വീട്ടിൽ വച്ച് ആദ്യ തവണ പാമ്പുകടി ഏറ്റപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു .എന്നാൽ സർപ്പദോഷം കൊണ്ടാണെന്ന് സൂരജ് പറഞ്ഞു വിശ്വസിപ്പിച്ചു . മരണ ശേഷം സ്വത്തിനായി സൂരജ് വഴക്കിട്ടു .ഇതാണ് സംശയങ്ങൾക്ക് കാരണമായത് .ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താൻ ആണെന്ന് സഹോദരൻ വിഷ്ണു മൊഴി നൽകി .സൂരജിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഹാജരാക്കിയത് .ഇന്ന് നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട് . കഴിഞ്ഞ മെയ് മാസത്തിൽ ആണ് അഞ്ചൽ സ്വദേശി…

    Read More »
  • NEWS

    ജനം അസ്വസ്ഥർ,രാഷ്ട്രീയ വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും, എൽഡിഎഫിനെതിരെ ഒളിയമ്പെയ്ത് സുകുമാരൻനായർ

    എൽഡിഎഫിനെതിരെ ഒളിയമ്പെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. തെരഞ്ഞെടുപ്പ് ഫലത്തിലും ഇത് പ്രതിഫലിക്കും. എല്ലാം തിരിച്ചറിയാനുള്ള ശക്തി ജനങ്ങൾക്ക് ഉണ്ടെന്നും സുകുമാരൻനായർ പറഞ്ഞു. ജനങ്ങൾ അസ്വസ്ഥരാണ്.എൻഎസ്എസ് സമദൂരം തുടരും. ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയം ആകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസസ് സ്കൂൾ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    Read More »
  • NEWS

    നടി വിജെ ചിത്രയ്ക്ക് വിഷാദരോഗം, വിവാഹം രജിസ്റ്റർ ചെയ്തിരുന്നു, പ്രതിശ്രുതവരൻ ഹേമന്ദിന്റെ മൊഴി

    ചെന്നൈയിലെ ഒരു ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സീരിയൽ നടിയും അവതാരകയുമായ വിജെ ചിത്രയ്ക്ക് വിഷാദരോഗം ഉണ്ടായിരുന്നതായി പ്രതിശ്രുതവരൻ ഹേമന്ദിന്റെ മൊഴി. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ തന്നെ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു എന്ന വെളിപ്പെടുത്തൽ ഹേമന്ദ് നടത്തി. ഈ ജനുവരിയിൽ എല്ലാവരെയും അറിയിച്ചു വിവാഹം നടക്കാൻ ഇരിക്കുകയായിരുന്നു. ചിത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം തോന്നിയ പശ്ചാത്തലത്തിലാണ് ഹേമന്ദിനെ ചോദ്യം ചെയ്തത്. നടിയുടെ മുഖത്ത് ചോരപ്പാടുകൾ ഉണ്ടായിരുന്നു. സീരിയൽ ഷൂട്ടിംഗിനായി നാലുദിവസം മുമ്പാണ് ചിത്ര ഹോട്ടൽ മുറിയെടുത്തത്. ബിസിനസുകാരനായ ഹേമന്ദ് ഒപ്പം താമസിച്ചിരുന്നു. തമിഴ് സീരിയലിലെ ഏറ്റവും ജനപ്രിയയായ നടിമാരിലൊരാളാണ് ചിത്ര. ” പാണ്ഡ്യൻ സ്റ്റോഴ്സ് ” എന്ന സീരിയലിലെ മുല്ല എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചോട് ചേർത്തിരുന്നു. ഈ വി പി ഫിലിം സിറ്റിയിൽ ആണ് ഈ സീരിയലിന്റെ ഷൂട്ടിങ് നടക്കുന്നത്. ഷൂട്ട് കഴിഞ്ഞു ചൊവ്വാഴ്ച രാത്രി ഒന്നരയോട് കൂടിയാണ് ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചുമണിയോടെ ചിത്രയെ മരിച്ച നിലയിൽ…

    Read More »
  • NEWS

    ഫൈസർ വാക്സിന് പാർശ്വഫലങ്ങൾ, മുന്നറിയിപ്പ്

    ഫൈസറിനെ കൊവിഡ് വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന്‌ മുന്നറിയിപ്പ്. ബ്രിട്ടനിലും അമേരിക്കയിലും ആണ് മുന്നറിയിപ്പ്. അമേരിക്കയിൽ വാക്സിൻ സ്വീകരിച്ച നാല് ആരോഗ്യപ്രവർത്തകർക്ക് ബെൽസ് പാൾസി വന്നു. മുഖത്തെ പേശികൾ താൽക്കാലികമായി തളർന്നു പോകുന്ന രോഗമാണ് ബെൽസ് പാൾസി. ബ്രിട്ടനിൽ വാക്സിൻ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്ക് അലർജി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി വാർത്തയുണ്ട്. ഇരുവർക്കും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. സ്ഥിരമായി അലർജി പ്രശ്നങ്ങൾ ഉള്ളവർക്ക് ആണ് ഇത് വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ അലർജി പ്രശ്നങ്ങൾ ഉള്ളവർക്ക് തൽക്കാലം ഫൈസർ വാക്സിൻ നൽകേണ്ടെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഏതൊരു വാക്സിനും തുടക്കത്തിൽ ഇതൊക്കെ സ്വാഭാവികമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

    Read More »
  • NEWS

    കർഷക സമരത്തിൽ മോഡി സർക്കാർ വിയർക്കുന്നു, ഡിസംബർ 14 മുതൽ രാജ്യവ്യാപക പ്രക്ഷോഭം

    മോഡി സർക്കാരിനെ അക്ഷരാർത്ഥത്തിൽ ചുട്ടുപൊള്ളിക്കുകയാണ് കർഷക പ്രക്ഷോഭത്തിന് ചൂട്. പരിഹാരമെന്നോണം സർക്കാർ നൽകിയ ഡ്രാഫ്റ്റ് കർഷകർ കീറിയെറിഞ്ഞു. ഡിസംബർ 14 മുതൽ ദേശവ്യാപക പ്രക്ഷോഭത്തിനാണ് കർഷകരുടെ ആഹ്വാനം. ഇന്നത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇനി എന്നാണ് ചർച്ച ഉണ്ടാവുക എന്ന കാര്യം പോലും വ്യക്തമല്ല. സംയുക്ത കിസാൻ കമ്മിറ്റി ഇന്ന് യോഗം ചേർന്നാണ് കേന്ദ്രസർക്കാരിന്റെ ഡ്രാഫ്റ്റ് തള്ളാൻ തീരുമാനിച്ചത്. പ്രക്ഷോഭം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും സമര സംഘടനകൾ പറഞ്ഞു. ഉത്തരേന്ത്യയിൽ ഉള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരോട് ഡിസംബർ 14ന് ദില്ലി ചലോ മാർച്ചിന്റെ ഭാഗമാകാൻ കർഷക സംഘടനകൾ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള കർഷകർ അവരവരുടെ ജില്ലകളിൽ പ്രതിഷേധം നടത്തണം. ഡിസംബർ 12ന് രാജ്യത്തെമ്പാടുമുള്ള ടോൾ പ്ലാസകൾ ടോൾ ഫ്രീ ആയി പ്രഖ്യാപിക്കും. ഡിസംബർ 12ന് ഡൽഹി- ജയ്പൂർ ഹൈവേയും ഡൽഹി – ആഗ്ര ഹൈവേയും കർഷകർ ഉപരോധിക്കും. ഡിസംബർ 14ന് ജില്ലാ…

    Read More »
  • NEWS

    കേരളത്തിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും? മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിന്റെ പ്രവചനം

    കേരളം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ചൂടിന്റെ ഉച്ചസ്ഥായിയിൽ ആണ്. ഈ പശ്ചാത്തലത്തിൽ ഏത് മുന്നണിക്കാവും ജയം എന്ന് വിലയിരുത്തുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ “മാത്യു സാമുവൽ 360″എന്ന പംക്തിയിലൂടെ. വീഡിയോ കാണുക –

    Read More »
  • NEWS

    രണ്ടാംഘട്ട പോളിംഗിലും  ഒന്നാം ഘട്ടം പോലെ  യു.ഡി.എഫ് തരംഗം ഉണ്ടാകും: രമേശ് ചെന്നിത്തല

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ ദൃശ്യമായതു പോലുള്ള യു.ഡി.എഫ് തരംഗം നാളെ  നടക്കുന്ന രണ്ടാം ഘട്ടത്തിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണ്ണക്കടത്തിലും  അഴിമതിയിലും  തട്ടിപ്പിലും മുങ്ങിക്കുളിച്ച  സര്‍ക്കാരിനെതിരായ ജനവികാരം സംസ്ഥാനത്തുടനീളം ശക്തമാണ്. തിരഞ്ഞെടുപ്പ് രംഗത്ത് ഈ ജനവികാരം പ്രകടമായി ദൃശ്യമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തന്നെ അപമാനമായി മാറിയിരിക്കുന്നു ഈ സര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്തും അഴിമതികളും സംബന്ധിച്ച് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തിന്റെ  ചരിത്രത്തിലൊരിക്കലും ഇത്രയും ഹീനമായ ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം ഇടതു ഭരണത്തില്‍ ബഹുകാതം പിന്നോട്ടടിക്കപ്പെട്ടു. എടുത്തു പറയത്തക്ക ഒരു പദ്ധതി പോലും ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് പൂര്‍ത്തിയാക്കിയിട്ടില്ല. വികസനത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട സര്‍ക്കാരാണിത്. എന്നിട്ടും വികസനത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമോ എന്ന് നോക്കാനായി  വന്‍പ്രചാരണ കോലാഹലമാണ് സര്‍ക്കാര്‍ നടത്തുന്നത്. ക്ഷേമ പെന്‍ഷനുകളില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വരുത്തിയ വര്‍ദ്ധനവെല്ലാം മറച്ചു വയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം…

    Read More »
  • NEWS

    രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയായ ഭർതൃമതിയായ ബിജെപി സ്ഥാനാർഥി കാമുകനൊപ്പം ഒളിച്ചോടി

    കണ്ണൂരിൽ തിരഞ്ഞെടുപ്പിനിടെ ഒളിച്ചോട്ടം. ബിജെപി സ്ഥാനാർത്ഥിയായ ഭർതൃമതിയായ യുവതി ആണ് കാമുകനൊപ്പം മുങ്ങിയത്. രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയാണ് ഒളിച്ചോടിയത്. ബേഡഡുക്ക സ്വദേശിയായ യുവാവിനൊപ്പം ആണ് സ്ഥാനാർഥി സ്ഥലംവിട്ടത്. യുവതിയുടെ ഭർത്താവ് തൊട്ടടുത്ത വാർഡിലെ സ്ഥാനാർഥിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജില്ലയിൽ പര്യടനം നടത്തുന്ന വേളയിലാണ് സ്ഥാനാർത്ഥിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പേരാവൂർ പോലീസിനെ സമീപിച്ചത്. വിവാഹത്തിനുമുമ്പ് യുവതി ബേഡഡുക്ക സ്വദേശിയും ആയി പ്രണയത്തിലായിരുന്നുവത്രേ. പിന്നീട് കാമുകൻ ജോലി ആവശ്യങ്ങൾക്കായി ഗൾഫിലേക്ക് പോവുകയും യുവതി മറ്റൊരു വിവാഹത്തിന് തയ്യാറാവുകയും ചെയ്തു. എന്നാൽ കാമുകൻ മടങ്ങി വന്നതോടെ വീണ്ടും ബന്ധം തുടങ്ങി. ചില രേഖകൾ എടുക്കാൻ വീട്ടിൽ പോകുന്നു എന്നായിരുന്നു ഭർത്താവിനോട് യുവതി പറഞ്ഞത്. എന്നാൽ യുവതി മടങ്ങി എത്താത്ത സാഹചര്യത്തിൽ വീട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് ഒളിച്ചോടിയ വിവരം അറിയുന്നത്.

    Read More »
Back to top button
error: