Month: December 2020
-
NEWS
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നില ഗുരുതരം
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ ശ്വാസംമുട്ടലിനെ തുടർന്നാണ് ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 76 കാരനായ ബുദ്ധദേവ് ഭട്ടാചാര്യ കോവിഡ് നെഗറ്റീവ് ആണ്. അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുദ്ധദേവ് ഭട്ടാചാര്യ ചികിത്സകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
Read More » -
LIFE
ശീമാട്ടിയിലെ ഒളി ക്യാമറ :കോട്ടയത്തെ സ്ത്രീകൾ ഭീതിയിൽ,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംഭവത്തിന് ഇരയായ ആരതി കാർജറ്റ് -Exclusive video
ശീമാട്ടിയിൽ സ്ത്രീകളുടെ ട്രയൽ റൂമിലെ ഒളിക്യാമറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി ഇരയായ അഡ്വ .ആരതി കാർജറ്റ് .ഇത് ആദ്യത്തെ സംഭവം ആകില്ലെന്ന് ആരതി ഉറപ്പിച്ച് പറയുന്നു .ഒരാൾ മാത്രം അറിഞ്ഞുകൊണ്ടും ഇത് നടക്കില്ല .പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 17 സ്ത്രീകളുടെ ദൃശ്യങ്ങൾ ആണ് കണ്ടെടുത്തത്.ശീമാട്ടിയെ വിശ്വസിച്ചാണ് അവിടെ വസ്ത്രം വാങ്ങാൻ പോയത് .ഇക്കാര്യം മാനേജ്‌മെന്റ് ശ്രദ്ധിക്കണമായിരുന്നുവെന്നും ആരതി കാർജറ്റ് NewsThen – നോട് പറഞ്ഞു . “ശീമാട്ടിയിലെ സ്ഥിരം സന്ദർശകയാണ് ഞാൻ .ഞാനും മകനും കൂടിയാണ് ശീമാട്ടിയിൽ പോയത് .വസ്ത്രമെടുത്ത് ട്രയൽ റൂമിൽ കയറി വസ്ത്രം മാറ്റുമ്പോൾ അടുത്ത ട്രയൽ റൂമിൽ നിന്ന് മൊബൈൽ ഫോൺ കണ്ടു .റെക്കോർഡ് ചെയ്യുകയാണ് എന്ന് സംശയം തോന്നിയപ്പോൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് ആ ട്രയൽ റൂമിൽ മുട്ടി .എന്നാൽ ആദ്യമൊന്നും വാതിൽ തുറന്നില്ല .പിന്നീട് ഒച്ച വച്ചപ്പോൾ ശീമാട്ടിയുടെ സെയിൽസ് മാൻ വാതിൽ തുറന്ന് ഇറങ്ങി വന്നു .ചോദ്യം ചെയ്തപ്പോൾ ആദ്യം അയാൾ നിഷേധിച്ചു…
Read More » -
LIFE
കർഷകരെ പിന്തുണയ്ക്കാത്തതിൽ വിരാട് കോലിക്ക് നേരെ യുവതിയുടെ പ്രതിഷേധം
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള കർഷകരെ പിന്തുണയ്ക്കാത്തതിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് നേരെ യുവതിയുടെ പ്രതിഷേധം. സിഡ്‌നിയിൽ ഓസ്ട്രേലിയക്കെതിരെ ഉള്ള മൂന്നാം ട്വന്റി20 മത്സരത്തിനിടയിൽ ആയിരുന്നു പ്രതിഷേധം. മൈതാനത്തു നിന്ന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു കോലി. കോലിയെ കണ്ട യുവതി “കർഷകരെ പിന്തുണയ്ക്കൂ” എന്ന് വിളിച്ചു പറഞ്ഞു. കടുത്ത ഭാഷയിലായിരുന്നു കോലിക്ക് നേരെയുള്ള യുവതിയുടെ പ്രതിഷേധം. കോലി യുവതിയെ നോക്കുന്നതും തിരിഞ്ഞു നടക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരാൾപോലും കർഷക സമരത്തോട് പ്രതികരിക്കാത്തത് ആണ് യുവതിയെ പ്രകോപിപ്പിച്ചത്. ബോക്സിംഗ് താരം വിജേന്ദർ സിംഗ് അടക്കമുള്ളവർ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Read More » -
NEWS
ബൈക്കിലെ പെട്രോൾ തീർന്നു, വഴിയിൽ കണ്ട കാറും കൊണ്ട് കടന്നുകളഞ്ഞ ഡച്ചുകാരിയെ അറസ്റ്റുചെയ്തു
റോഡരികിൽ നിർത്തിയിട്ട കാർ മോഷ്ടിച്ചതിന് ഡച്ചുകാരിയെ മുംബൈയിൽ അറസ്റ്റ് ചെയ്തു. ഇരുപത്തിനാലുകാരിയായ പൗലീനെ കോർണിലിയയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമിത വേഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും ഇവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതി കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞതിനാൽ ആശുപത്രിയിലേക്ക് മാറ്റി. സത്താറ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ആയിരുന്നു സംഭവം. പൂനെയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. എന്നാൽ വഴിയിൽ വച്ച് ബൈക്കിലെ പെട്രോൾ തീർന്നു. മുന്നിൽകണ്ട കാർ മോഷ്ടിച്ച യുവതി യാത്ര തുടർന്നു. തൊട്ടടുത്ത കടയിൽ സാധനം വാങ്ങിക്കാൻ പോയതായിരുന്നു കാറുടമ. വിദേശവനിത കാറുമായി കടന്നുകളഞ്ഞത് കണ്ട് അദ്ദേഹം ബഹളം വെച്ചു. സമീപത്തുണ്ടായിരുന്ന രണ്ട് പോലീസുകാർ ബൈക്കിൽ യുവതിയെ പിന്തുടർന്നു. കാരാഡ് ടൗണിൽ വെച്ച് യുവതി മറ്റു വാഹനങ്ങളെ ഇടിച്ചിട്ട ശേഷം മുന്നോട്ടു പോകാൻ ശ്രമിച്ചു. എന്നാൽ അമിതവേഗത ആയതിനാൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കീഴ്മേൽ മറിഞ്ഞു. പിന്തുടർന്നിരുന്ന പോലീസ് സംഘം ഉടൻ യുവതിയെ പുറത്തിറക്കി…
Read More » -
NEWS
പ്രധാനമന്ത്രി കാർഷികരംഗം സുഹൃത്തുക്കൾക്ക് തീറെഴുതി,രാഷ്ട്രപതിയെ കണ്ടതിനുശേഷം പ്രതിപക്ഷനേതാക്കൾ
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസമരം നടക്കുന്നതിനിടയിൽ ഈ വിഷയം മുൻനിർത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രതിപക്ഷ നേതാക്കൾ കണ്ടു. പുതിയ നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും അത് പിൻവലിക്കേണ്ടത് അത്യാവശ്യമാണെന്ന് രാഷ്ട്രപതിയെ ധരിപ്പിച്ചു എന്ന് പ്രതിപക്ഷം പറഞ്ഞു. ” ഇപ്പോൾ ഉണർന്നില്ലെങ്കിൽ ഒരിക്കലും ഇല്ല” എന്നാണ് അവരോട് പറയാനുള്ളത്. സർക്കാർ മായാലോകത്താണ് അങ്ങിനെ കഴിയരുത്. വിട്ടുവീഴ്ചക്ക് തയ്യാറല്ല എന്ന് കർഷകർ പ്രഖ്യാപിച്ചുകഴിഞ്ഞു. കർഷകരുമായി കൂടിയാലോചിക്കാതെ കാർഷിക നിയമങ്ങൾ പാസാക്കിയ രീതി സർക്കാറിനോടുള്ള വിശ്വാസം കർഷകർക്ക് നഷ്ടപ്പെടുത്തി. ഇപ്പോൾ നടക്കുന്നത് കർഷകരെ അധിക്ഷേപിക്കുന്ന നീക്കമാണ്. അതുകൊണ്ടാണ് കടുത്ത തണുപ്പിലും കർഷകർ സമരരംഗത്തുള്ളത്. കർഷകരാണ് രാജ്യം നിർമ്മിച്ചത്. ഞങ്ങൾ അവർക്കൊപ്പം ആണ്. നിങ്ങളാണ് ഇന്ത്യ. രാഹുൽ ഗാന്ധി പറഞ്ഞു. ജനവിരുദ്ധമായ കാർഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
NEWS
“കുട്ടികളോടുള്ള കരുണയുടെ ആഗോളവൽക്കരണം”, എംബിടി സീരീസിൽ കൈലാസ് സത്യാർഥി സംസാരിക്കുന്നു
ഊർജ്ജസ്വലരായ യുവനേതാക്കളെ സൃഷ്ടിക്കുന്ന പദ്ധതിയാണ്” മിഷൻ ബെറ്റർ ടുമോറോ “. ഐ ജി പി വിജയൻ ഐപിഎസ് ആണ് ഈ പദ്ധതിയുടെ മുഖ്യരക്ഷാധികാരികളിൽ ഒരാൾ. പ്രമുഖരാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങൾ നടത്തുന്നത്. പ്രത്യാശ കൈവിടാതെ നല്ല മനസ്സോടെ ജീവിക്കാനുള്ള ഊർജ്ജം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമൂഹത്തിൽ ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയിട്ടുള്ള നിരവധി പ്രമുഖരാണ് ഈ പദ്ധതിയിലൂടെ സംസാരിക്കുന്നത്. പദ്ധതിയുടെ ആദ്യ പ്രഭാഷണം നടത്തുന്നത് നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയാണ്. ഡിസംബർ 11ന് ഇന്ത്യൻ സമയം 7 മണിക്കാണ് “കുട്ടികളോടുള്ള കരുണയുടെ ആഗോളവൽക്കരണം” എന്ന വിഷയത്തിൽ കൈലാസ് സത്യാർത്ഥി സംസാരിക്കുന്നത്. കൈലാഷ് സത്യാർത്ഥി യുടെ പ്രഭാഷണം താഴെ നൽകുന്ന സോഷ്യൽ മീഡിയ ലിങ്കുകളിലൂടെ കാണാം- http://facebook.com/mbtunited http://instagram.com/mbtunited http://youtube.com/mbtunited
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,55,630 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ആരിഫ ബീവി (70), ചിറയിന്‍കിഴ് സ്വദേശി സലിം (63), കുളത്തൂര്‍ സ്വദേശിനി സത്യഭാമ (68), കൊല്ലം ആണ്ടൂര്‍ സ്വദേശി സാമുവല്‍ ജോര്‍ജ് (68),…
Read More » -
NEWS
പോലീസ് സംഘം താലൂക്ക് ആശുപത്രിയിൽ അതിക്രമിച്ച് കയറി: റേഞ്ച് ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : വർക്കല ആശുപത്രിയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ അയിരുർ എസ് ഐ ക്കും മൂന്നു പോലീസുകാർക്കുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഐജിക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. 2021 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 16 ന് ലോക്ക് ഡൗണിനിടയിൽ വർക്കല താലുക്ക് ആശുപത്രിയിൽ ജോലിക്ക് പോയ ഫാർമസിസ്റ്റ് അബിൻ സി സജിയെ അയിരൂർ എസ് ഐ യും സംഘവും ഇരുചക്രവാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അബിന്റെ അമ്മ ബിന്ദു സജി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ ആറ്റിങ്ങൽ ഡി വൈ എസ് പി യിൽ നിന്നും റിപ്പോർട്ട് വാങ്ങി. ലോക്ക്ഡuൺ നിയമം ലംഘിച്ചതിനും പോലീസുകാരെ ചീത്തവിളിച്ചതിനുമാണ് അബിൻ ബി സജിക്കെതിരെ കേസെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകനായ തന്റെ മകനോടുള്ള മുൻ വൈരാഗ്യത്തിന്റെ പേരിലാണ് വാഹനം കസ്റ്റഡിയിലെടുത്ത് അറസ്റ്റ്…
Read More » -
NEWS
പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം; പി.വി അന്‍വറിനെതിരെ പരാതി
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി. നിലമ്പൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന് പായിമ്പാടമാണ് അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നില്‍ നടന്ന എല്‍ഡിഎഫ് കുടുംബയോഗത്തില്‍ അന്‍വര്‍ മതം പറഞ്ഞ് വോട്ടു ചോദിച്ചെന്നാണ് പരാതി. അന്‍വറിന്റെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
Read More » -
NEWS
ബോളിവുഡ് ലഹരിമരുന്ന് കേസ്; രണ്ടരക്കോടിയുടെ മലാന ക്രീം പിടിച്ചെടുത്ത് എന്‍സിബി
ബോളിവുഡ് നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ രണ്ടരക്കോടിയുടെ അഞ്ച് കിലോ മലാന ക്രീം പിടിച്ചെടുത്ത് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മുംബൈയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇതിന് പുറമെ 16 ലക്ഷം രൂപയും കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. മാത്രമല്ല ലഹരിക്കടത്തില്‍ പിടികിട്ടാപ്പുളളിയായ റിഗെല്‍ മഹാകാലയെയും എന്‍സിബി അറസ്റ്റ് ചെയ്തു. റിഗെലില്‍ നിന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റെയ്ഡ് തുടരുകയാണ്. റിഗെലുമായി നടി റിയ ചക്രവര്‍ത്തിക്കോ സഹോദരനോ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ എന്‍സിബി വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബറില്‍ അറസ്റ്റിലായ അഞ്ജു കേശ് വാണിക്ക് ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത് റിഗെലായിരുന്നു. കേശ് വാണിയുടെ വീട്ടില്‍ നിന്നും 590 ഗ്രാം ഹാഷിഷും 0.64 ഗ്രാം എല്‍എസ്ഡി ഷീറ്റുകളും 340 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങി പല ബോളിവുഡ് പ്രമുഖരെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.
Read More »