Month: December 2020

  • LIFE

    കോവിഡ് കാലത്ത് പാവങ്ങളെ സഹായിക്കാന്‍ പത്ത് കോടി ലോണെടുത്ത് താരം

    സിനിമയില്‍ കട്ട വില്ലനായി തിളങ്ങുന്ന സോനു സുദ് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പാവം മനുഷ്യനാണ്. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ മനസലിയുന്ന, അവരുടെ വിഷമങ്ങളില്‍ കൂടെ നില്‍ക്കുന്ന വ്യക്തി. അതിനേറ്റവും മികച്ച ഉദാഹരണങ്ങളാണ് കോവിഡ് കാലത്തെ താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോവിഡ് കാലത്ത് താരം ജനങ്ങള്‍ക്കായി ചെയ്ത സഹായങ്ങള്‍ വിലമതിക്കാനാവത്തതാണ്. ഇതിനായി അദ്ദേഹം പണം സ്വരൂപിച്ചത് മുംബൈയിലുള്ള തന്റെ എട്ട് കെട്ടിടങ്ങള്‍ പണയം വെച്ചാണ്. ഇതില്‍ നിന്നും ലഭിച്ച തുക കൊണ്ടാണ് അദ്ദേഹം അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയത് ലോക്ഡൗണില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കുന്നതിലൂടെയാണ് സോനു സുദ് എന്ന മനുഷ്യന്‍ ജനശ്രദ്ധ നേടിത്തുടങ്ങിയത്. മഹാരാഷ്ട്രയില്‍ കുടുങ്ങിയ 350 ഓളം അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം വീടുകളിലെത്തിക്കാന്‍ താരം മുന്‍കൈ എടുത്തു. കര്‍ണാടക, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടേക്കുള്ള തൊഴിലാളികള്‍ക്കായി പത്തോളം ബസൊരുക്കിയാണ് താരം അവരെ വീട്ടിലെത്തിച്ചത്. മഹരാഷ്ട്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് സോനു ഈ പ്രവര്‍ത്തനങ്ങളെല്ലാം നടപ്പാക്കിയത്. പഞ്ചാബിലേക്ക് 1500 പിപി…

    Read More »
  • NEWS

    ഈ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കില്ല:പി.സി ജോര്‍ജ്‌

    കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കുമെന്നത് ജനപക്ഷം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനപക്ഷം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് എന്നോ എല്‍ഡിഎഫ് എന്നോ നോക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരായ വികാരം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കി വേണം വോട്ട് ചെയ്യാനെന്നുമാണ് പിജി ജോര്‍ജ്ജിന്റെ അഭ്യര്‍ത്ഥന. കുറ്റിപ്പാറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 2-ാം നമ്പര്‍ ബൂത്തിലാണ് പിസി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയത്.

    Read More »
  • NEWS

    എൽഡിഎഫ് ചരിത്ര വിജയം നേടും :എ വിജയരാഘവൻ

    രാഷ്ട്രീയ നിരാശ കൊണ്ടാണ് സ്പീക്കറെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തിപരമായി ആക്രമിക്കുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇത് ജനാധിപത്യത്തിലെ നല്ല പ്രവർത്തന രീതിയല്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണം സ്പീക്കർ തന്നെ നൽകിയതാണ്. സത്യം ഇതായിരിക്കെ ഇപ്പോൾ നടത്തുന്ന ആക്ഷേപങ്ങൾ രാഷ്ട്രീയ മാന്യതക്ക് ചേർന്നതല്ല. സ്പീക്കർ നിയമവിധേയം ആയിട്ടാണ് പ്രവർത്തിക്കുന്നതെന്നും വിജയരാഘവൻ ആവർത്തിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ വിജയം നേടും. സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ആശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. ക്ഷേമപ്രവർത്തനങ്ങൾ നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും ആണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

    Read More »
  • വയനാട്ടില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

    വയനാട്: മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയില്‍ ദേവി (54) ആണ് മരിച്ചത്. വോട്ടുചെയ്തശേഷം പുറത്തിറങ്ങിയ ദേവിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഉടന്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുകയാണ്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു നടക്കുന്നത്. ആകെ 98.57 ലക്ഷം വോട്ടർമാരാണ് ഉള്ളത്. ജില്ലകളില്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് നിലവിലുള്ളത്. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിതുടങ്ങിയിരുന്നു. അഞ്ച് ജില്ലകളിലും ഭേദപ്പെട്ട വോട്ടിംഗാണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്.

    Read More »
  • NEWS

    മീനച്ചിലാറ്റിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

    കോട്ടയം: മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തി. പാലായ്ക്കടുത്ത് മുത്തോലിക്കടവിലാണ് രാവിലെ കമിഴ്ന്നു കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.സംഭവത്തില്‍ പോലീസ് എത്തി നടപടികള്‍ ആരംഭിച്ചു.

    Read More »
  • NEWS

    24 മണിക്കൂറിനിടെ 31,522 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 3,72,293 സജീവരോഗികളാണുള്ളത്. ഇതു വരെ 92,53,306 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 37,725 പേരാണ് കോവിഡ് മുക്തരായത്. 412 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,41,772 ആയി. ആഗോളതലത്തില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,88,38,273 ആയി.

    Read More »
  • LIFE

    ‘അവള്‍ അപ്പടിതാന്‍’; തമിഴില്‍ സില്‍ക് സ്മിതയായി അനസൂയ

    ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ നടി സില്‍ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു. അവള്‍ അപ്പടിതാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജാണ് സില്‍ക് സ്മിതയായി വേഷമിടുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കെ.എസ് മണികണ്ഠനാണ്. നേരത്തെ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന പേരില്‍ സില്‍ക് സ്മിതയുടെ കഥ പറഞ്ഞ ഹിന്ദി ചിത്രമിറങ്ങിയെങ്കിലും തമിഴില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. സില്‍ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്ന് ഒക്ടോബറില്‍ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, സിനിമയിലെ അഭിനേതാക്കളെയോ അണിയറപ്രവര്‍ത്തകരെയോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം അനസൂയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് താന്‍ സില്‍ക് സ്മിതയായെത്തുന്നുവെന്ന സൂചനകള്‍ നല്‍കിയത്. രാം ചരണിന്റെ രംങ്കാസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ. തെലുങ്കിലെ പ്രശസ്ത അവതാരക കൂടിയാണ് താരം. View this post on Instagram A post shared by Anasuya Bharadwaj (@itsme_anasuya)

    Read More »
  • NEWS

    അഞ്ച് ജില്ലകളിലും കനത്ത പോളിംഗ്‌

    സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ അഞ്ച് ജില്ലകളിലും കനത്ത പോളിങ്.കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു നടക്കുന്നത്. ആകെ 98.57 ലക്ഷം വോട്ടർമാരാണ് ഉള്ളത്. 7 മണിക്ക് ആരംഭിച്ച പോളിംഗ്‌ ആദ്യ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ 16.80 ശതമാനമാണ് പോളിങ്. രാവിലെ മുതൽതന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. ആകെ വോട്ടർമാർ 98,57,208. സ്ഥാനാർഥികൾ 28,142. സ്ഥാനാർഥികളുടെ മരണത്തെ തുടർന്നു കളമശ്ശേരി മുനിസിപ്പാലിറ്റിയിലെയും തൃശൂർ കോർപറേഷനിലെയും ഓരോ വാർഡുകളിൽ വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്. 473 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്തവർക്കു പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് 6ന് അകം ബൂത്തിലെത്തി വോട്ട് ചെയ്യാം. മികച്ച പോളിംഗ് പ്രതീക്ഷയിലാണ് മുന്നണികൾ. കേരള കോൺഗ്രസുകളുടെ ബല പരീക്ഷണമാണ് രണ്ടാം ഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്. കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ മേൽക്കൈ നിലനിർത്തുകയാണ്…

    Read More »
  • NEWS

    ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി അന്തരിച്ചു

    ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം പൗലോ റോസി അന്തരിച്ചു. 64 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ ഇറ്റാലിയന്‍ മാധ്യമങ്ങളാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. യുവന്റസ്, എസി മിലാന്‍ എന്നിവയ്ക്കായി കളിച്ച റോസി എക്കാലത്തെയും മികച്ച ഫോര്‍വേഡുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. യുവന്റസിനായി നാല് വര്‍ഷക്കാലമാണ് റോസി കളിച്ചത്. 1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ച അവരുടെ വീരനായകനാണ് റോസി. ടൂര്‍ണമെന്റില്‍ ഇറ്റലി ചാമ്പ്യന്മാരായപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ റോസി സ്വന്തമാക്കിയിട്ടുണ്ട്. സ്പെയിന്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇറ്റലി 3-1ന് പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തിയപ്പോള്‍ ആദ്യ ഗോള്‍ നേടിയത് റോസിയായിരുന്നു. ടൂര്‍ണമെന്റില്‍ ബ്രസീലിനെതിരേ ഹാട്രിക്കും അദ്ദേഹം നേടിയിരുന്നു.

    Read More »
  • NEWS

    സ്പീക്കർക്കെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

    സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കോഴിക്കോട് വാർത്താ സമ്മേളനത്തിലാണ് അഴിമതി ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ- 1. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. അവിടെ ഉണ്ടാകുന്ന ഏത് കളങ്കവും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. നിയമസഭയില്‍ സ്പീക്കര്‍ പദവി ഉന്നതമായ ഭരണഘടനാ സ്ഥാനങ്ങളിലൊന്നാണ്. പക്വത എത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരാണ് സ്പീക്കര്‍മാരായി തിരഞ്ഞെടുക്കപ്പെടാറുള്ളത്. അവര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും സ്പീക്കര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്നതോടെ നിക്ഷപക്ഷരായി മാറുന്നു എന്നതാണ് ജനാധിപത്യത്തിലെ മനോഹരമായ സങ്കല്പം. കക്ഷിരാഷ്ട്രീയം പാടെ മാറ്റി വച്ച് ജനാധിപത്യ പ്രക്രിയയുടെ കാവലാളായി വര്‍ത്തിക്കുന്നു എന്നതാണ് സ്പീക്കറുടെ പദവിയെ ഉദാത്തമക്കുന്നത്. നേരിയ ഒരു സംശയത്തിന്റെ നിഴല്‍ പോലും സ്പീക്കര്‍ക്ക് മേല്‍ വീഴാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അതും ജനാധിപത്യത്തെ കളങ്കപ്പെടുത്തും. 2. പക്ഷേ ഈ അടുത്ത കാലത്തായി നമ്മുടെ സ്പീക്കറെക്കുറിച്ച് മോശപ്പെട്ട സൂചനകളടങ്ങിയ വര്‍ത്തകളും പരാമര്‍ശങ്ങളുമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തികച്ചും ദൗര്‍ഭാഗ്യകരവും ദു:ഖകരവുമാണ് ഈ അവസ്ഥ. ഇക്കാര്യത്തില്‍ സത്യം അതിവേഗം…

    Read More »
Back to top button
error: