
എൽഡിഎഫിനെതിരെ ഒളിയമ്പെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. തെരഞ്ഞെടുപ്പ് ഫലത്തിലും ഇത് പ്രതിഫലിക്കും. എല്ലാം തിരിച്ചറിയാനുള്ള ശക്തി ജനങ്ങൾക്ക് ഉണ്ടെന്നും സുകുമാരൻനായർ പറഞ്ഞു.
ജനങ്ങൾ അസ്വസ്ഥരാണ്.എൻഎസ്എസ് സമദൂരം തുടരും. ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയം ആകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസസ് സ്കൂൾ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.