NEWS

രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയായ ഭർതൃമതിയായ ബിജെപി സ്ഥാനാർഥി കാമുകനൊപ്പം ഒളിച്ചോടി

കണ്ണൂരിൽ തിരഞ്ഞെടുപ്പിനിടെ ഒളിച്ചോട്ടം. ബിജെപി സ്ഥാനാർത്ഥിയായ ഭർതൃമതിയായ യുവതി ആണ് കാമുകനൊപ്പം മുങ്ങിയത്. രണ്ടര വയസ്സുള്ള കുട്ടിയുടെ അമ്മയാണ് ഒളിച്ചോടിയത്. ബേഡഡുക്ക സ്വദേശിയായ യുവാവിനൊപ്പം ആണ് സ്ഥാനാർഥി സ്ഥലംവിട്ടത്.

യുവതിയുടെ ഭർത്താവ് തൊട്ടടുത്ത വാർഡിലെ സ്ഥാനാർഥിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജില്ലയിൽ പര്യടനം നടത്തുന്ന വേളയിലാണ് സ്ഥാനാർത്ഥിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പേരാവൂർ പോലീസിനെ സമീപിച്ചത്.

Signature-ad

വിവാഹത്തിനുമുമ്പ് യുവതി ബേഡഡുക്ക സ്വദേശിയും ആയി പ്രണയത്തിലായിരുന്നുവത്രേ. പിന്നീട് കാമുകൻ ജോലി ആവശ്യങ്ങൾക്കായി ഗൾഫിലേക്ക് പോവുകയും യുവതി മറ്റൊരു വിവാഹത്തിന് തയ്യാറാവുകയും ചെയ്തു. എന്നാൽ കാമുകൻ മടങ്ങി വന്നതോടെ വീണ്ടും ബന്ധം തുടങ്ങി.

ചില രേഖകൾ എടുക്കാൻ വീട്ടിൽ പോകുന്നു എന്നായിരുന്നു ഭർത്താവിനോട് യുവതി പറഞ്ഞത്. എന്നാൽ യുവതി മടങ്ങി എത്താത്ത സാഹചര്യത്തിൽ വീട്ടുകാർ അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് ഒളിച്ചോടിയ വിവരം അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: