Month: December 2020

  • Lead News

    തൃശൂരില്‍ കോണ്‍ഗ്രസ്‌ വിമതന്റെ പിന്തുണ എല്‍ഡിഎഫിന്‌

    തൃശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ച എം കെ വര്‍ഗീസ് എല്‍ഡിഎഫിനെ പിന്തുണക്കുമെന്നറിയിച്ചു. ഇതോടെ എല്‍ഡിഎഫിന് കോര്‍പറേഷന്‍ ഭരിക്കാനാനുള്ള ഭൂരിപക്ഷമാകും.കോണ്‍ഗ്രസ് തന്നെ ചതിച്ചതായും എം കെ വര്‍ഗീസ് പറഞ്ഞു. നിലവില്‍ 24 സീറ്റുള്ള എല്‍ഡിഎഫിന് എം കെ വര്‍ഗീസിന്റെ പിന്തുണ ലഭിച്ചാല്‍ 25 സീറ്റോടെ ഭൂരിപക്ഷമാകും. 23 സീറ്റാണ് യുഡിഎഫിനുള്ളത്. നെട്ടിശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് എം കെ വര്‍ഗീസ് ജനകീയ മുന്നണി രൂപീകരിച്ച് മത്സരിച്ചത്. വര്‍ഗീസ് യുഡിഎഫിനൊപ്പം നിന്നാല്‍ ഇരുകൂട്ടര്‍ക്കും തുല്യ സീറ്റ് നിലയാകുന്നതിനാല്‍ ടോസിട്ട് ഭരണം തീരുമാനിക്കേണ്ടിവരും. ഇതിന് പുറമെ കോര്‍പറേഷനില്‍ 6 സീറ്റുകള്‍ ബിജെപിക്കാണ്.

    Read More »
  • LIFE

    മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം; ‘മേജര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കിയൊരുങ്ങുന്ന ‘മേജര്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട അദിവിയുടെ അനുഭവങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തെലുഗുവിലുമാണ് ചിത്രം ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന മേജര്‍ 2021-ല്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. ‘ഗൂഡാചാരി’ എന്ന ചിത്രത്തിലൂടെയാണ് അദിവി ശ്രദ്ധേയനായത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ സാഷി കിരണ്‍ ടിക്കയാണ് മേജര്‍ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ഗൂഡാചാരിക്കു ശേഷം ശോഭിതയും അദിവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സായീ മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അദിവി സേഷിന്റെ അദിവി…

    Read More »
  • Lead News

    ശബരിമലയില്‍ ഞായറാഴ്ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനം നടത്താം

    കൊച്ചി: ശബരിമലയില്‍ ഞായറാഴ്ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുകയെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഈ മാസം 20 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ എണ്ണം കൂട്ടുന്നതില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. തീര്‍ഥാടകര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കണം. 48 മണിക്കൂര്‍ മുന്‍പുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലും അയ്യപ്പസേവാ സമാജവും മറ്റും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസുമാരായ സി.ടി. രവികുമാറും എ. ഹരിപാലും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം 10,000 ആക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. മണ്ഡലകാലത്ത് നിലവിലെ സ്ഥിതി തുടരണമെന്നും പൂജാരിമാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ നട അടയ്‌ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. നിലവില്‍ വാരാന്ത്യത്തില്‍ 3000 പേര്‍ക്കും മറ്റുള്ള ദിവസങ്ങളില്‍ 2000…

    Read More »
  • Lead News

    വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധം ബലാത്സംഗം അല്ലെന്ന് ഡൽഹി ഹൈക്കോടതി

    വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധം ബലാത്സംഗം അല്ലെന്ന് ഡൽഹി ഹൈക്കോടതി.ഉഭയ സമ്മതത്തോടെ ദീർഘ കാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം പിന്നീട് ബലാത്സംഗ പരാതി ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റിസ് വിഭു ഭക്രുവിന്റേതാണ് നിരീക്ഷണം. കൂടെ കഴിയുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് വേറെ വിവാഹം കഴിക്കുകയും ചെയ്ത ആൾക്കെതിരെ യുവതി ഉന്നയിച്ച പരാതിയിന്മേൽ ആണ് ഹൈക്കോടതി നിരീക്ഷണം. മാസങ്ങളോളം ഒന്നിച്ച് താമസിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം തമ്മിൽ തെറ്റി പിരിയുമ്പോൾ ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന പ്രവണത കൂടി വരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത് നിയമത്തിന്റെ ദുരുപയോഗം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

    Read More »
  • Lead News

    പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചാണ് ഫോണില്‍ വിളിച്ചത്: സ്വപ്‌നയുടെ മൊഴി പുറത്ത്‌

    സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ ഫോണില്‍ സംസാരിച്ചതെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. ഒപ്പമുണ്ടായിരുന്ന വനിത പൊലീസുകാരി പറഞ്ഞ കാര്യങ്ങളാണ് താന്‍ ഫോണില്‍ പറഞ്ഞതെന്നും ഫോണിലൂടെ സംസാരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനോടാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു. തന്നെ നിര്‍ബന്ധിച്ചാണ് ഇക്കാര്യങ്ങള്‍ പറയിച്ചതെന്നും സ്വപ്ന ഇ.ഡിക്കും ക്രൈംബ്രാഞ്ചിനും നല്‍കിയ മൊഴിയില്‍ പറയുന്നു നല്‍കി.

    Read More »
  • Lead News

    ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടു: എ.വിജയരാഘവന്‍

    തിരുവനന്തപുരം: കേരളത്തില്‍ ജമാ അത്തെ ഇസ്ലാമി ബന്ധത്തില്‍ കോണ്‍ഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഏഴെട്ട് പതിറ്റാണ്ടായി കേരളത്തിലെ മുസ്ലീം സമുദായം അകറ്റി നിര്‍ത്തിയ വിഭാഗമാണ് ജമാ അത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും. അവര്‍ക്ക് സ്വീകാര്യത നല്‍കുക, മാന്യത നല്‍കുക, പ്രത്യയശാസ്ത്ര മേഖലയില്‍ അവരുടെ നേതൃത്വം അംഗീകരിക്കുക എന്നിടത്തേക്ക് വഴിമാറിയാണ് യുഡിഎഫ് സഞ്ചരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് വളരെ അപകടകരമായ സന്ദേശമാണ് യുഡിഎഫ് നല്‍കിയത്. അവര്‍ പ്രതിനിധാനം ചെയ്യുന്നത് അപകടകരമായ പ്രത്യയശാസ്ത്ര പരികല്‍പ്പനകളാണ്. മതമൗലികതാ വാദത്തിലേക്ക് ഒരു വിഭാഗത്തെ കൊണ്ടുപോകുകയാണ്. വളരെ അപകടകരമായ ഒരു രാഷ്ട്രീയത്തെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്. കേരളീയ സമൂഹത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കുന്നതാണിത്. അവരോട് തിരഞ്ഞടുപ്പ് സഖ്യം ഉണ്ടാക്കാനാകില്ലെന്ന് മാത്രമല്ല ആശയസമരം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ സംബന്ധിച്ചിടത്തോളം ഇതവരുടെ നിലനില്‍പ്പാണ്. ലീഗിന് ഇനി നിലനില്‍ക്കണമെങ്കില്‍ തീവ്രമതവല്‍ക്കരണത്തിന് വിധേയരാകണം. അല്ലാതെ അവര്‍ക്ക് നിലനില്‍ക്കാനാകില്ല. എന്നാല്‍ കോണ്‍ഗ്രസ് അവരോടൊപ്പം നില്‍ക്കേണ്ടതുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു. ഇന്നത്തെ…

    Read More »
  • Lead News

    കണ്ണൂരില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

    കണ്ണൂരില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാളെ ഗുരുതരമായി പരിക്കുകളേടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണപുരം യോഗശാലയ്ക്ക് സമീപമായിരുന്നു അപകടം. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കു ലോറിയും, മഹാരാഷ്ട്രയില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.

    Read More »
  • Lead News

    വയല്‍ക്കിളി നേതാവിന് മര്‍ദ്ദനം

    തളിപ്പറമ്പ്’ വയല്‍ക്കിളി നേതാവിന് നേരെ അക്രമം. സുരേഷ് കീഴാറ്റൂരിനെയാണ് റോഡില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംബവത്തില്‍ പോലീസ് കേസെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. ഇവിടെ സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി 140 വോട്ടിനാണ് ജയിച്ചത്. തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത. കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു.

    Read More »
  • LIFE

    ” ഇന്നു മുതല്‍ ” ടീസ്സര്‍ റിലീസ്

    സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി രhജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഇന്നു മുതല്‍” എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസ്സര്‍, പ്രശസ്ത ചലച്ചിത്ര സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി,മോഹന്‍ ലാല്‍, സുരേഷ് ഗോപി എന്നിവര്‍ റിലീസ് ചെയ്തു സൂരാജ് പോപ്സ്, നെടുമുടി വേണു,ഇന്ദ്രന്‍സ്,ഗോകുലന്‍,സ്മൃതി,അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില,മെജോ ജോസഫ്,ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു. സംഗീതം-മെജോ ജോസഫ്,കോ പ്രൊഡ്യുസര്‍-വിമല്‍ കുമാര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ജോസ്,കല-ഷംജിത്ത് രവി,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-ആന്‍ സരിഗ, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി, എഡിറ്റര്‍- ജംസീല്‍ ഇബ്രാഹിം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍–നിഥീഷ് വാസുദേവന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ വി മാധവ്, ആഷിഷ് ചിന്നപ്പ,അസിസ്റ്റന്റ് ഡയറക്ടര്‍- റെജിന്‍,ആന്റേജോസഫ്,ഗോപിക,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ പി എസ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വര്‍ഗ്ഗീസ് പി സി.

    Read More »
  • LIFE

    “ബ്ലാക്ക് കോഫി” ട്രെയിലര്‍ റിലീസ്

    ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച ” സോള്‍ട്ട് ആന്റ് പെപ്പര്‍ ” എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ബ്ലാക്ക് കോഫി ” എന്ന ചിത്രത്തിന്റെ ട്രെെയ്ലര്‍ റിലീസായി. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ്,കാളിദാസനായി പ്രേക്ഷകരുടെ കെെയ്യടി നേടിയ ലാല്‍,മായയായി തിളങ്ങിയ ശ്വേത മേനോന്‍ തുടങ്ങിയവര്‍ ബ്ലാക്ക് കോഫി യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒപ്പം,സണ്ണി വെയ്ന്‍,സിനി സെെനുദ്ദീന്‍,മൂപ്പനായി അഭിനയിച്ച കേളുമൂപ്പന്‍ എന്നിവരും അഭിനയിക്കുന്നു. സുധീര്‍ കരമന,ഇടവേള ബാബു,സുബീഷ് സുധി,സ്ഫടികം ജോര്‍ജ്ജ്,സാജൂ കൊടിയന്‍,കോട്ടയം പ്രദീപ്,സാലു കൂറ്റനാട്,ഒവിയ,ലെന,രചന നാരായണൻ കുട്ടി, ഓർമ ബോസ്,പൊന്നമ്മ ബാബു,തെസ്നിഖാന്‍,അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാൽ സംഗീതം പകരുന്നു.ഗായകര്‍-ജാസി ഗിഫ്റ്റ്,മഞ്ജരി, എഡിറ്റർ-സന്ദീപ് നന്ദകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തറ, കല-രാജീവ് കോവിലകം,ജോസഫ്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള…

    Read More »
Back to top button
error: