വയല്‍ക്കിളി നേതാവിന് മര്‍ദ്ദനം

തളിപ്പറമ്പ്’ വയല്‍ക്കിളി നേതാവിന് നേരെ അക്രമം. സുരേഷ് കീഴാറ്റൂരിനെയാണ് റോഡില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംബവത്തില്‍ പോലീസ് കേസെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിക്കെതിരെ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. ഇവിടെ സിപിഐഎം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി 140 വോട്ടിനാണ് ജയിച്ചത്. തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത.

കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *