Month: December 2020
-
Lead News
സി എം രവീന്ദ്രൻ ഇ ഡിക്ക് മുമ്പിൽ ഹാജരായി
സി എം രവീന്ദ്രൻ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാവുക ആയിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ഇത് നാലാം തവണയാണ് സി എം രവീന്ദ്രന് നോട്ടീസ് നൽകുന്നത്. ഇഡി നോട്ടീസിനെതിരെ രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സി എം രവീന്ദ്രൻ നേരിട്ട് ഇ ഡി ഓഫീസിൽ ഹാജരായത്. നേരത്തെ മൂന്നു തവണ ഇ ഡി നോട്ടീസ് നൽകിയപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സി എം രവീന്ദ്രൻ ഹാജരാവതെ ഇരുന്നത്. ആദ്യതവണ കോവിഡ് എന്നും രണ്ടും മൂന്നും തവണകളിൽ കോവിഡനന്തര ചികിത്സയെന്നും ആയിരുന്നു സി എം രവീന്ദ്രൻ വിശദീകരണം നൽകിയത്.
Read More » -
Lead News
ജോസ് കെ മാണി സംസ്ഥാനമന്ത്രിസഭയിലേക്കോ?
കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി സംസ്ഥാനമന്ത്രിസഭയിലേക്കോ? തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനം അത്തരമൊരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത് എന്നാണ് സൂചന. ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം നൽകുന്നതിനോട് സിപിഎമ്മിന് യോജിപ്പാണ് ഉള്ളതെന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫിൽ എത്തിക്കാൻ മുൻകൈയെടുത്തത് സിപിഎമ്മാണ്. നിലവിൽ രാജ്യസഭ എം പി ആണ് ജോസ് കെ മാണി. സംസ്ഥാന മന്ത്രിസഭയിൽ ഇപ്പോൾ ചേരുന്നതിനോട് ജോസ് കെ മാണിക്ക് യോജിപ്പ് ഇല്ലെന്നാണ് വിവരം. എന്നാൽ കേരള കോൺഗ്രസ് എമ്മിലെ ഒരു വിഭാഗം ജോസ് കെ മാണി ഇപ്പോൾ മന്ത്രിയാകുന്നതിനോട് യോജിക്കുന്നു. നിയമസഭയുടെ കാലാവധി തീരാൻ ആറു മാസം കൂടിയേ ഉള്ളൂ. മന്ത്രിയാകാൻ ജോസ് കെ മാണിക്ക് തെരഞ്ഞെടുപ്പിനെ നേരിടേണ്ട ആവശ്യം വരുന്നില്ല. ജോസ് കെ മാണി മന്ത്രിയാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഒരുവിഭാഗം നേതാക്കൾ കരുതുന്നത്. പി ജെ ജോസഫിന് ഒപ്പം പോയ അണികളും നേതാക്കളും കേരള കോൺഗ്രസ് എമ്മിലേക്ക് ഒഴുകും എന്നാണ്…
Read More » -
കിറ്റും പെൻഷനും എൽഡിഎഫ് സർക്കാരിന്റെ തുറുപ്പുചീട്ട്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുമ്പോഴും റേഷൻകട വഴി നൽകുന്ന ഭക്ഷ്യ കിറ്റും വർദ്ധിപ്പിച്ച ക്ഷേമ പെൻഷനും മുടക്കാതെ നൽകിയതാണ് ഇത്തവണത്തെ എൽഡിഎഫ് വിജയത്തിന്റെ രഹസ്യം. വിവാദങ്ങൾക്കിടയിലും ദരിദ്രരും സമൂഹത്തിന്റെ താഴെതട്ടിലുള്ളവരും ആയവർക്ക് പട്ടിണിയില്ലാതെ ജീവിക്കാനായി. ഇതുതന്നെയാണ് വോട്ടിന്റെ രൂപത്തിൽ സർക്കാറിനുള്ള പിന്തുണ ആയി മാറിയത്. അരക്കോടി ആളുകൾക്കാണ് സാമൂഹ്യ സുരക്ഷാ- ക്ഷേമപെൻഷനുകൾ നൽകുന്നത്. ഇത് എൽഡിഎഫ് സർക്കാർ പടിപടിയായി ഉയർത്തി 1400 രൂപയാക്കിരുന്നു. പെൻഷനുകൾ 1500 രൂപ ആക്കും എന്ന പ്രകടനപത്രികയിലെ വാഗ്ദാനവും എൽഡിഎഫിന് തുണയായി. മാസങ്ങളോളം കഴിഞ്ഞു നൽകിയിരുന്ന പെൻഷനുകൾ സമയാസമയം നൽകിയതും നേട്ടമായി. പ്രതിമാസം ക്ഷേമപെൻഷനുകൾക്ക് വേണ്ടത് 710 കോടി രൂപയാണ്. അർഹരായ പകുതിയോളം പേർക്ക് നേരിട്ടാണ് പെൻഷൻ എത്തിക്കുന്നത്. ബാക്കിയുള്ളവർക്ക് ബാങ്ക് വഴിയും. റേഷൻകട വഴിയുളള കിറ്റ് വിതരണം തുടങ്ങിയത് ലോക്ഡൗൺ കാലത്താണ്. ലോക്ഡൗൺ കാലത്ത് പണിക്ക് പോകാൻ ആകാതെ പട്ടിണി കിടക്കുന്ന ലക്ഷങ്ങൾക്ക് ഇത് ആശ്വാസമായി.ഇതിന് പ്രതിമാസം വേണ്ടിയിരുന്ന 400 കോടി രൂപ…
Read More » -
Lead News
പ്രവചനം പിഴച്ച് ബിജെപി, നേതാക്കൾ അവകാശപ്പെടും വിധം ബിജെപി മുന്നോട്ട് പോയോ?
തദ്ദേശ തെരഞ്ഞെടുപ്പിൽ 5000 വാർഡുകളിൽ വിജയം എന്ന ലക്ഷ്യമാണ് ദേശീയ നേതൃത്വം ബിജെപി സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വച്ചത്. സംസ്ഥാന നേതാക്കൾ ആകട്ടെ 3000 എങ്കിലും ലഭിക്കുമെന്ന് കണക്കു കൂട്ടി.എന്നാൽ ലഭിച്ചത് ആകട്ടെ അതിന്റെ പകുതിയും. നിരവധി അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും കേന്ദ്രം ഭരിക്കുന്ന പാർട്ടി ആയിട്ടും ബിജെപിയ്ക്ക് നിരാശ ആയിരുന്നു ഫലം. 1172 പഞ്ചായത്ത് വാർഡുകൾ,38 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ,2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ,320 മുനിസിപ്പൽ വാർഡുകൾ,52 കോർപറേഷൻ വാർഡുകൾ എന്നിവയാണ് ബിജെപിയുടെ സാമ്പാദ്യം.ആകെ നോക്കിയാൽ 1591 വാർഡുകൾ. 2015 ൽ 1205 വാർഡുകളിൽ ആണ് ബിജെപി ജയിച്ചത്. അങ്ങിനെ നോക്കുക ആണെങ്കിൽ ബിജെപി അഞ്ച് കൊല്ലം കൊണ്ട് വളർന്നത് ഏതാണ്ട് 300 ഓളം വാർഡുകളിൽ. പാലക്കാട് നഗരസഭ നിലനിർത്താനായി,എൽ ഡി എഫിൽ നിന്ന് പന്തളം നഗരസഭ പിടിച്ചെടുത്തു എന്നിവയാണ് ബിജെപിയുടെ എടുത്തു പറയാവുന്ന നേട്ടങ്ങൾ.പന്തളത്ത് 30 ൽ 17 വാർഡുകൾ നേടാൻ ബിജെപിയ്ക്കായി. കണ്ണൂർ കോർപറേഷൻ, അങ്കമാലി,നിലമ്പുർ നഗരസഭകൾ…
Read More » -
NEWS
ചെങ്കളയിൽ വിജയക്കൊടി – കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇടതുപക്ഷത്തിന്
ചെങ്കള ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അട്ടിമറി വിജയത്തിന്റെ ചിറകിലേറി ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് കൈക്കലാക്കി. കഴിഞ്ഞ തവണ എട്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ യു.ഡി.എഫിന് ചെങ്കള പഞ്ചായത്തില്‍ ഇത്തവണ കാലിടറിയതോടെയാണ് തുടര്‍ ഭരണം നഷ്ടമായത്. അവസാന ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫിന് എട്ട് സീറ്റും യു.ഡി.എഫിന് ഏഴ് സീറ്റും എന്‍.ഡി.എക്ക് രണ്ട് സീറ്റും ലഭിച്ചു. ചെങ്കളക്ക് പുറമെ ദേലമ്പാടിയില്‍ മുസ്ലിംലീഗിലെ പി.ബി ഷഫീഖിന്റെയും പിലിക്കോട്ട് ലോക്താന്ത്രിക് ജനതാദളിലെ എം.മനുവിന്റെ വിജയവും കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി. ഉദുമ ഡിവിഷനില്‍ വിജയിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുഹാജിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഷാനവാസ് പാദൂര്‍ സീറ്റ് നിഷേധത്തെ തുടര്‍ന്ന് ഇത്തവണ പാര്‍ട്ടി വിട്ട് എല്‍.ഡി.എഫ് പിന്തുണയോടെ ചെങ്കളയില്‍ അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ലീഗിന്റെ ഉറച്ച തട്ടകമായ ചെങ്കളയിലെ പരാജയം ലീഗ് കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കി. ഷാനവാസ് പാദൂരിന് 14564 വോട്ടും മുസ്ലിംലീഗിലെ ടി.ഡി കബീറിന് 14425 വോട്ടും ബി.ജെ.പിയിലെ…
Read More » -
ഇത് ജനങ്ങളുടെ വിജയം, വർഗീയശക്തികളുടെ ഐക്യപ്പെടലിന് കേരളത്തിൽ ഇടമില്ല :മുഖ്യമന്ത്രി
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ആവേശകരം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വ തലങ്ങളിലും എൽഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാനായി. ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന ദൃഢനിശ്ചയം ചെയ്ത എല്ലാവരുടെയും നേട്ടമാണ്. ഈ നേട്ടത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നാട് നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് കേരളരാഷ്ട്രീയത്തിൽ അപ്രസക്തമാകുന്നു എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരുപ്പുകൾക്കും കേരളത്തിൽ ഇടമില്ല എന്ന് തെളിഞ്ഞിരിക്കുന്നു. ബിജെപിയുടെ അവകാശവാദങ്ങൾ തകർന്നടിഞ്ഞു. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് എൽഡിഎഫ് മത്സരിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം സമഗ്ര മുന്നേറ്റം നടത്താൻ എൽഡിഎഫിന് ആയി. എല്ലാ വിഭാഗങ്ങളും അതിലുണ്ട്. വലിയ സ്വീകാര്യതയോടുകൂടിയാണ് എൽഡിഎഫിനെ ജനം സ്വീകരിച്ചത്. അതുകൊണ്ടാണ് ഇത് ജനങ്ങളുടെ വിജയം ആണെന്ന് താൻ പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More » -
Lead News
ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
5728 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 58,184; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,22,394 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂര്‍ 250, ഇടുക്കി 186, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,18,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.…
Read More » -
Lead News
കൊച്ചി നഗരസഭയിൽ ഭരണം പിടിക്കാൻ എൽഡിഎഫ് വിമതനെ ചാക്കിട്ട് കോൺഗ്രസ്
കൊച്ചി നഗരസഭയിൽ എൽഡിഎഫ് വിമതനെയും സ്വതന്ത്രരെയും കൂടെ നിർത്തി ഭരണം പിടിക്കാൻ യുഡിഎഫ് നീക്കം. മനാശ്ശേരിയിൽ എൽഡിഎഫ് വിമതൻ ആയി മത്സരിച്ച് വിജയിച്ച കെ പി ആന്റണിയെ ഒപ്പം നിർത്താൻ ആയാൽ മറ്റു 3 സ്വതന്ത്രരെ കൂടെ കൂട്ടി ഭരണം പിടിക്കാം എന്നാണ് ആലോചന. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ കെപി ആന്റണിയെ കണ്ട ദൃശ്യം പുറത്ത് വന്നു. കെപി ആന്റണിയെ ഹൈബി ഈഡൻ എം പി, മുൻ മേയർ ടോണി ചമ്മിണി തുടങ്ങിയവർ സന്ദർശിക്കുന്ന ദൃശ്യം ആണ് പുറത്ത് വന്നത്. എൽഡിഎഫ് വിമതന് ഇവർ ത്രിവർണ്ണ ഷാൾ പുതപ്പിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. കൊച്ചി കോർപ്പറേഷനിൽ 31 സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ് യുഡിഎഫ് ഉള്ളത്. നാലു പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനായാൽ യുഡിഎഫിന് ഭരിക്കാം. യുഡിഎഫ് വിമതനായ പനയപ്പള്ളയിൽ സനിൽ മോൻ, യുഡിഎഫ് വിമതയായി മത്സരിച്ച മേരി കലിസ്റ്റ, ലീഗ് വിമതൻ ടി കെ അഷ്റഫ് എന്നിവരുടെ പിന്തുണ…
Read More » -
NEWS
കേരളത്തിലും ബിജെപി വളരുന്നു, വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും, പൂര്‍ണ വിശ്വാസത്തോടെ മുന്നേറുക: കൃഷ്ണകുമാര്‍
സിനിമകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കൃഷ്ണകുമാറിനെയും കുടുംബത്തിനേയും മലയാളികള്‍ക്ക് പരിചിതമാണ്. ബിജെപിയുടെ ഈ തവണത്തെ താരപ്രചാരകനെന്ന് നമുക്ക് കൃഷ്ണകുമാറിനെ വിശേഷിപ്പിക്കാം. മാത്രമല്ല വിശ്വസിക്കുന്ന പ്രസ്ഥാനവും, ആ പ്രസ്ഥാനത്തിന് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയ സ്ഥാനാര്‍ത്ഥിയും ഒരിക്കലും തോല്‍വിയെ മുഖാമുഖം കാണരുതെന്ന വാശിയോടെയാണ് ഇലക്ഷന്‍ പ്രചാരകര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തവണ ആക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ വ്യക്തിയാണ് നടനായ കൃഷ്ണകുമാര്‍. ബിജെപി ക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമായി താരം പ്രവര്‍ത്തിച്ചിരുന്നു. ഈ തവണ കേരളത്തില്‍ താമര വിരിയുമെന്നും തിരുവനന്തപുരത്ത് 51 ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഭരണം വീണ്ടും നിലനിര്‍ത്തിയ എല്‍ഡിഎഫിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. തിരുവനന്തപുരം കോര്‍പറേഷന്‍ ജയിച്ച ഇടതുപക്ഷ മുന്നണ്ണിക്ക് അഭിനന്ദനങള്‍. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്കും അഭിനന്ദനങള്‍. യുഡിഎഫിനേ പറ്റി ഒന്നും പറയാനില്ല. കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്‍ഡിഎ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തി. ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയും,…
Read More »
