Month: December 2020

  • Lead News

    മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ

    ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ഇന്ത്യ. ഇനി 50 ശതമാനം നിരക്കിളവില്‍ അവര്‍ക്ക് യാത്രചെയ്യാം. ആഭ്യന്തര സര്‍വീസുകള്‍ക്കുമാത്രമാണിത് ബാധകം. 60വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക. ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നു. വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയല്‍കാര്‍ഡ് , വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഐഡി കാര്‍ഡ് എന്നിവ ഇതിനായി പരഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം.

    Read More »
  • Lead News

    സി.എം രവീന്ദ്രന്റെ ഹര്‍ജി തളളി ഹൈക്കോടതി

    കൊ​ച്ചി: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ചോ​ദ്യം ചെ​യ്യാ​ന്‍ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി ഹൈ​ക്കോ​ട​തി . ഹ​ര്‍​ജി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വാ​ദം പൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഹ​ര്‍​ജി​യി​ലെ ഇ​ട​ക്കാ​ല ആ​വ​ശ്യ​മാ​യ സ്റ്റേ ​അ​നു​വ​ദി​ക്കാ​ന്‍ കോ​ട​തി ത​യാ​റാ​യി​രു​ന്നി​ല്ല. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​ള്ള​പ്പ​ണ​ക്കേ​സു​ക​ളി​ല്‍ ഡി​സം​ബ​ര്‍ 17നു ​ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ര​വീ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് സ​മ​യം നി​ശ്ച​യി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​ള​വു തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ധി​ക്ക് കാ​ത്തു​നി​ല്‍​ക്കാ​തെ ര​വീ​ന്ദ്ര​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ദ്ദേ​ഹം ഇ​ഡി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യ​ത്. ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്.

    Read More »
  • Lead News

    കോൺഗ്രസിൽ തമ്മിലടി മുറുകുന്നു, തദ്ദേശ സ്ഥാപനങ്ങളിലെ പരാജയം; ഹൈക്കമാന്റിനും അതൃപ്തി

    കോൺഗ്രസ് സംസ്ഥാന ഘടകത്തിൽ ചേരിപ്പോര് മുറുകി.സംഘടനയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കെ.സുധാകരനും കെ.മുരളീധരനും. ഇതേ സമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ കോൺഗ്രസ് ഹൈക്കമാന്റ്‌ അസഷ്ടി രേഖപ്പെടുത്തി. അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തായില്ല. പി.സി.സി, ഡി.സി.സി നേതൃത്വങ്ങൾക്ക് വീഴ്ച്ച സംഭവിച്ചു. ജില്ലാതലത്തിൽ അഴിച്ചുപണി വേണം. സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് ജയസാധ്യതക്കു പകരം ഗ്രൂപ്പ് നോക്കി. നേതാക്കളുടെ അസ്വാരസ്യം അതിരു കടന്നു വെന്നും ഹൈക്കമാൻഡ് വിലയിരുത്തി. കോണ്‍ഗ്രസിന്റെ തോൽവിയെ തുടർന്ന്, കെ മുരളീധരനായി കോഴിക്കോട്ട് ഫ്ലക്സ് ബോർഡ്. കെ. മുരളിധരനെ വിളിക്കു കോൺഗ്രസിനെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുരളി അനുകൂലികൾ നഗരത്തിൽ ബോർഡുകൾ സ്ഥാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിൽ കടുത്ത അതൃപ്തിയിലാണ് പാർട്ടി പ്രവർത്തകർ. കെ. മുരളിധരനെ വിളിക്കു കോൺഗ്രസിനെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചാണ് മുരളിധരൻ അനുകൂലികൾ കോഴിക്കോട് നഗരത്തിൽ  നീരസം പരസ്യമാക്കിയത്. എൽ.ഡി.എഫ് വിരുദ്ധ വോട്ടു കൾ യു.ഡി.എഫിലേക്ക് ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് ഷിബു ബേബി ജോൺ…

    Read More »
  • Lead News

    എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

    എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം. നിലവിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യങ്ങള്‍ നിര്‍വഹിക്കും. സ്കൂള്‍, ഹയര്‍സെക്കന്‍ററി തലത്തിലെ എല്ലാ ക്ലാസുകളും കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈനായി…

    Read More »
  • LIFE

    ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ‘ആഹാ’യിലെ ഗാനം

    പിറന്നാള്‍ ദിനത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍ നായകനാകുന്ന വടം വലിയെ പാശ്ചാത്തലമാക്കിയുള്ള ‘ആഹാ’യിലെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും സൂപ്പര്‍ താരം മോഹന്‍ലാലിലിനും ഒപ്പം തമിഴ് സിനിമയുടെ ‘ സുല്‍ത്താന്‍ ‘ കാര്‍ത്തിയും വിജയ് സേതുപതിയും ചേര്‍ന്നാണ് ഇന്ന് രാവിലെ ഗാനം റിലീസ് ചെയ്തത്. സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിച്ച് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ‘ ആഹാ” ഇന്ദ്രജിത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടോബിത് ചിറയത്താണ് ചത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് . സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജുബിത് നമ്രടത്ത് , ടിറ്റോ പി തങ്കച്ചന്‍ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കള്‍. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ ആധാരമാക്കി , സംഗീതത്തിനും, പ്രണയത്തിനും , കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായെത്തുന്ന ആഹാ ഒരു മുഴു നീള സ്‌പോര്‍ട്‌സ് ഡ്രാമയാണ്. ശാന്തി ബാലചന്ദ്രനാണ് ഇന്ദ്രജിത്തിന്റെ നായിക. അമിത്…

    Read More »
  • Lead News

    24 മണിക്കൂറിനിടെ 24,010 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,010 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രാഗബാധിതരുടെ എണ്ണം 99.5 ലക്ഷമായി ഉയര്‍ന്നു. 355 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,44,451 ആയി. 33,291 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 94,89,740 ആയി.

    Read More »
  • Lead News

    പാലാ വിട്ട് കൊടുക്കുന്ന പ്രശ്‌നമില്ല: മാണി. സി. കാപ്പന്‍

    പാലാ സീറ്റ് വീട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് എന്‍.സി.പി നേതാവ് മാണി.സി.കാപ്പന്‍. ഇടത് മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം ലഭിക്കാന്‍ കാരണമായത്. അതിനാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. തന്റെ എതിര്‍പ്പുകള്‍ മുന്നണിയില്‍ പറഞ്ഞ് പോകാന്‍ തന്നെയാണ് തീരുമാനം. ഇടത് പക്ഷത്തുളള രണ്ടുപേരും എങ്ങനെയാണ് ഒരു സീറ്റില്‍ മത്സരിക്കുകയെന്നും എന്‍.സി.പി പാലാ നിയോജക മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും മാണി.സി.കാപ്പന്‍ പറഞ്ഞു. കടനാട്,രാമപുരം,മൂന്നിലവ്,മേലുകാവ്, തലനാട്, തലപ്പുലം, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ എന്‍.സി.പിയ്ക്ക് ലഭിച്ച ഭൂരിപക്ഷം ജോസ് കെ മാണിയ്ക്ക് ലഭിച്ചിട്ടില്ല. മുത്തോലി, കൊഴുവനാല്‍ എന്നിവിടങ്ങളില്‍ മാത്രമേ എന്‍.സി.പി നിയമസഭ തിരഞ്ഞെടുപ്പില്‍ പിറകിലായിരുന്നുളളൂ. എന്‍സിപിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും മാണി സി കാപ്പന്‍ അവകാശപ്പെട്ടു. ചില പഞ്ചായത്തുകളില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട്. ഏഴ് സീറ്റ് വീതം എന്‍.സി.പിയ്ക്കും സി.പി.എമ്മിനുമുണ്ടായിരുന്ന കടനാട് ഇപ്പോള്‍ അഞ്ച് സീറ്റ് കോണ്‍ഗ്രസ് ജയിച്ചു. പാര്‍ട്ടി യുഡിഎഫിനോട് അടുക്കുന്നു എന്ന ആരോപണം തെറ്റാണെന്നും തോമസ്…

    Read More »
  • Lead News

    ജയിലില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണം: ഋഷിരാജ് സിങ്

    തിരുവനന്തപുരം: ഇനി പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണമെന്ന നിര്‍ദേശവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇങ്ങനെ പകര്‍ത്തുന്ന വീഡിയോ 18 മാസം സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്. പൊലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. വീഡിയോ പകര്‍ത്താന്‍ സൗകര്യമില്ലാതെ വരുന്ന എജന്‍സികളെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യം ജയില്‍ സൂപ്രണ്ടുമാര്‍ ഉറപ്പു വരുത്തണമെന്നും ഡിജിപി അറിയിച്ചു.

    Read More »
  • LIFE

    സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതം: ഇടതുവിജയത്തെ അഭിനന്ദിച്ച് സംവിധായകന്‍

    തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കാഴ്ച വെച്ച ഇടതുമുന്നണിക്ക് അഭിനന്ദനം അറിയിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യം മലയാളി മറക്കില്ലെന്നും റോഷന്‍ പറയുന്നു. അഭിനന്ദനങ്ങള്‍ അറിയാമായിരുന്നു….. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്. അറിയാമായിരുന്നു…. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന് അറിയാമായിരുന്നു….. മലയാളിക്ക് മറക്കാവുന്നതല്ല ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന് അറിയാമായിരുന്നു…. സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നു… ഈ ചെങ്കോട്ടയുടെ കരുത്ത് ഈ കൊടിയടയാളത്തിലെ സത്യം ഈ ചുവപ്പന്‍ വിജയം! നേരത്തെ കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ അഭിനന്ദിച്ചും റോഷന്‍ ആന്‍ഡ്രൂസ് രംഗത്തെത്തിയിരുന്നു. ‘നമുക്കും ആ രോഗാണുവിനുമിടയില്‍ സര്‍ക്കാര്‍ ഉണ്ടെന്ന വിശ്വാസം തോന്നുന്നു. ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോര്‍ത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാള്‍ നെഞ്ചിലേറ്റി അദ്ദേഹം എല്ലാ ദിവസവും ഡയസിലേക്ക് നടന്നുകയറുന്നത് കാണുമ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്ന് തിരിച്ചറിയുന്നു’, റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ദുല്‍ഖര്‍…

    Read More »
  • Lead News

    മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി: ജെ. പി നഡ്ഡ

    തദ്ദേശ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്നിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതി തുറന്ന് കാട്ടുന്നത് തുടരും. മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്നും ഇരു മുന്നണികളുടെയും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുന്നത് തുടരുമെന്നും നഡ്ഡ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു നഡ്ഡയുടെ പ്രതികരണം. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ വമ്പന്‍ വിജയം ലഭിച്ചു. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വാര്‍ഡിലും ബിജെപി അട്ടിമറി ജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പോരാട്ടം കാഴ്ച വെയ്ക്കാന്‍ ബിജെപിക്ക് സാധ്യമായി.

    Read More »
Back to top button
error: