വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധം ബലാത്സംഗം അല്ലെന്ന് ഡൽഹി ഹൈക്കോടതി.ഉഭയ സമ്മതത്തോടെ ദീർഘ കാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം പിന്നീട് ബലാത്സംഗ പരാതി ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റിസ് വിഭു ഭക്രുവിന്റേതാണ് നിരീക്ഷണം.
കൂടെ കഴിയുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് വേറെ വിവാഹം കഴിക്കുകയും ചെയ്ത ആൾക്കെതിരെ യുവതി ഉന്നയിച്ച പരാതിയിന്മേൽ ആണ് ഹൈക്കോടതി നിരീക്ഷണം.
മാസങ്ങളോളം ഒന്നിച്ച് താമസിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം തമ്മിൽ തെറ്റി പിരിയുമ്പോൾ ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന പ്രവണത കൂടി വരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത് നിയമത്തിന്റെ ദുരുപയോഗം ആണെന്നും കോടതി ചൂണ്ടിക്കാട്ടി.