Month: December 2020

  • Lead News

    കൈ കഴുകി രവീന്ദ്രൻ…

    സ്വർണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്കു യാതൊരുബന്ധവുമില്ലെന്ന് മുഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.എം. രവീന്ദ്രൻ. എന്‍ഫോഴ്‌സ്‌മെന്റ് ഡ​യ​റ​ക്ട്രേ​റ്റിനു നൽകിയ മൊഴിയിലാണ് രവീന്ദ്രൻ ഇതു പറഞ്ഞത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ പ​തി​മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്ത ശേ​ഷം സി.​എം. ര​വീ​ന്ദ്ര​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് ഇന്നലെ വി​ട്ട​യ​ച്ചിരുന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ശേ​ഷ​മാ​ണ് ര​വീ​ന്ദ്ര​ൻ കൊ​ച്ചി​യി​ലെ ഇ​.ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​.ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​ള്ള​പ്പ​ണ​ക്കേ​സു​ക​ളി​ലാ​ണ് ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്ത​ത്. ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വിട്ടയച്ച സി എം രവീന്ദ്രനെ തുടർച്ചയായ രണ്ടാം ദിവസം ഇന്നു വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് താൻ നിരപരാധിയാണെന്ന് രവീന്ദ്രൻ പറഞ്ഞത്.

    Read More »
  • Lead News

    ഹേംനാഥിനെ കുടുക്കിയത് ചിത്രയുടെ വോയിസ് ക്ലിപ്പ്

    തമിഴ് സീരിയല്‍ താരം വിജെ ചിത്രയുടെ മരണവാര്‍ത്തയായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ നടിയുടെ പ്രതിശ്രുത വരന്‍ ഹേംനാഥിലേക്ക് അറസ്റ്റ് ചെയ്യാന്‍ ഇടയാക്കിയതിന്റെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പോലീസ്. ചിത്രയുടെ മൊബൈല്‍ ഫോണില്‍നിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ് ആണ് ഹേംനാഥിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നു പൊലീസ് പറയുന്നു. ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ളതാണ് ഫോണ്‍ സംഭാഷണം. ജനപ്രിയ ടിവി പരിപാടി പാണ്ഡ്യന്‍ സ്റ്റോഴ്‌സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിര്‍ത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറഞ്ഞതായാണ് വിവരം. ചിത്രയുടെ ഫോണില്‍നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുക്കുകയായിരുന്നു. അതേസമയം, ഹേംനാഥിനെ ശ്രീപെരുംപുത്തൂര്‍ ആര്‍ഡിഒ ചോദ്യം ചെയ്തു. കേസില്‍ അറസ്റ്റിലായ ഹേംനാഥിനെ തുടര്‍ച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ആര്‍ഡിഒ ചോദ്യം ചെയ്യുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ചിത്ര പീഡനം നേരിട്ടിരുന്നോ എന്നും ആര്‍ഡിഒ അന്വേഷിക്കുന്നുണ്ട്. ചിത്രയ്ക്ക് 50 പവനും വിവാഹ സമ്മാനമായി ഹേംനാഥിന്…

    Read More »
  • Lead News

    ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരത്തില്‍ ശ്രദ്ധേയമായ വിജയം നേടിയ ബിജെപി ആഹ്ലാദ പ്രകടനത്തിനിടയില്‍ നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം ബാനര്‍ തൂക്കിയത് സോഷ്യല്‍ മീഡിയയില്‍ അടക്കം വമ്പന്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മതത്തിന്റെ പോസ്റ്ററോ ബാനറോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നിരിക്കെ ബിജെപി നടത്തിയ പ്രകടനം തെറ്റായ സന്ദേശം പ്രചരിപ്പിക്കും. പാലക്കാട് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായെത്തിയവരാണ് നഗരസഭാ ആസ്ഥാനത്ത് വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടിയില്‍ ബാനര്‍ ഉയര്‍ത്തിയത്. പോലീസ് ഇടപെട്ട് ഉടന്‍ തന്നെ ബാനര്‍ നീക്കിയെങ്കിലും സംഭവസ്ഥലത്ത് കൂടിയിരുന്നവര്‍ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരാണെന്നും സര്‍ക്കാര്‍ സ്ഥാപനത്തിലെ നിയമം ലംഘിച്ച പേരില്‍ പോലീസ് കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. അതേസമയം ബിജെപി നേതാക്കള്‍ ഇടപെട്ട് ബാനര്‍ ഉടന്‍ തന്നെ നീക്കിയെന്നും ഇതിന് പിന്നില്‍…

    Read More »
  • Lead News

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പദത്തിൽ അവകാശവാദം ഉന്നയിച്ച് സിപിഐ

    കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടുമ്പോൾ സി. പി . ഐ യെ കൂടി പരിഗണിക്കണമെന്ന് ജില്ലാ സെക്രട്ടറി സി കെ ശശിധരൻ. പാലായിൽ പ്രതീക്ഷിച്ചത്ര വലിയ വിജയം ഉണ്ടായില്ല പല പഞ്ചായത്തുകളിലും ഭരണം പിടിക്കാനായില്ല. ഇത് പരിശോധിക്കും. എൻസിപി നിലപാടുകൾ ചർച്ചചെയ്യും. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കില്ല. മണ്ഡലവുമായി ഉള്ളത് വൈകാരിക ബന്ധമാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അത്ര സമയം ജോസ് കെ മാണിയുടെ വരവ് രാഷ്ട്രീയമായ മുന്നേറ്റം ഉണ്ടാക്കിയെന്നു സി.പി.എം ജില്ലാ സെക്രട്ടറി വി. എൻ വാസവൻ വ്യക്തമാക്കി ജോസ് കെ മാണിയെ കൂടെ കൂടിയ രാഷ്ട്രീയം ശെരിയെന്നു തെളിഞ്ഞു. നിയമസഭാസീറ്റുകൾ സംബന്ധിച് സംസ്ഥാന എൽഡിഎഫ് നേതൃത്വം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും വി. എൻ വാസവൻ കോട്ടയത്തു പറഞ്ഞു.

    Read More »
  • Lead News

    തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരെ 28നു തെരഞ്ഞെടുക്കും

    തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പുകൾ ഡിസംബർ 28നും 30നും നടക്കും. ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന, മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 28ന് രാവിലെ 11നും ഉപാദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. പഞ്ചായത്തുകളിലെ അദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 30ന് രാവിലെ 11നും ഉപാദ്ധ്യക്ഷൻമാരുടേത് അന്നേദിവസം ഉച്ചയ്ക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിൽ അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് അതത് വരണാധികാരികളും കോർപ്പറേഷനുകളിലേത് ജില്ലാ കളക്ടർമാരും മുനിസിപ്പാലിറ്റികളിലേത് കമ്മീഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക.

    Read More »
  • LIFE

    ഉയരങ്ങള്‍ കീഴടക്കി താരം; അഹമ്മദാബാദ് രാജ്യേന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍ ഗിന്നസ് പക്രു

    സ്വന്തം കുറവുകളെ അതിജീവിച്ച് മലയാള സിനിമയില്‍ തന്റേതായ ഇടെ കണ്ടെത്തിയ താരമാണ് ഗിന്നസ് പക്രുവെന്ന അജയ് കുമാര്‍. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് തുടര്‍ന്ന് ഗിന്നസ് റെക്കോര്‍ഡിലേക്ക് എത്തുവാനും താരത്തിനായിട്ടുണ്ട്. പിന്നീട് വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ പക്രു പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യേന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുളള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് താരം. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. ഇളയരാജയ്ക്ക് മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരം സിനിമക്കും ലഭിച്ചു. തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജന്‍ എന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു ഇളയരാജയില്‍ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. എഴുത്തുകാരന്‍ സുദീപ് ടി. ജോര്‍ജ് തിരക്കഥ എഴുതിയി ചിത്രത്തില്‍ പക്രുവിനെ കൂടാതെ ഹരിശ്രീ…

    Read More »
  • Lead News

    ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത

    ഡല്‍ഹിക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി. ഹരിയാണയിലെ ഗുഡ്ഗാവില്‍ നിന്ന് 48 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പശാസ്ത്ര ഗവേഷകര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.46 ഓടെ ഉപരിതലത്തില്‍ നിന്ന് 7.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ നാശനഷ്ടമൊന്നും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

    Read More »
  • Lead News

    സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

    മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് ഹാജരായത്. രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. വ്യാഴാഴ്ച 14 മണിക്കൂര്‍ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യലെന്നാണ് സൂചന. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ഇന്നലെ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ രാത്രി 11.15 ആയിരുന്നു.

    Read More »
  • Lead News

    24 മണിക്കൂറിനിടെ 22,889 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,889 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 99,79,447 ആയി. 338 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ ഇതുവരെ 1,44,789 പേരാണ് മരണപ്പെട്ടത്. നിലവില്‍ 3,13,831 പേരാണ് ചികിത്സയിലുള്ളത്. 31,087 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 95,20,827 ആയി. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.

    Read More »
  • Lead News

    യുവനടിയെ അപമാനിക്കാന്‍ ശ്രമം; സ്വമേധയ കേസെടുത്ത് വനിതാകമ്മീഷന്‍

    കൊച്ചി: ഷോപ്പിങ് മാളില്‍ വെച്ച്‌ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും ജോസഫൈന്‍ പറഞ്ഞു. നഗരത്തിലെ ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവനടി വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളിൽ വച്ചാണ് സംഭവം. ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിം​ഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നൽകാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി. അതേസമയം, യുവനടിയുടെ വെളിപ്പെടുത്തലില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ രിശോധിച്ചതിന് ശേഷം കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും കളമശ്ശേരി സിഐ…

    Read More »
Back to top button
error: