Lead NewsNEWS

ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരത്തില്‍ ശ്രദ്ധേയമായ വിജയം നേടിയ ബിജെപി ആഹ്ലാദ പ്രകടനത്തിനിടയില്‍ നഗരസഭ കെട്ടിടത്തില്‍ ജയ്ശ്രീറാം ബാനര്‍ തൂക്കിയത് സോഷ്യല്‍ മീഡിയയില്‍ അടക്കം വമ്പന്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മതത്തിന്റെ പോസ്റ്ററോ ബാനറോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നിരിക്കെ ബിജെപി നടത്തിയ പ്രകടനം തെറ്റായ സന്ദേശം പ്രചരിപ്പിക്കും.

പാലക്കാട് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായെത്തിയവരാണ് നഗരസഭാ ആസ്ഥാനത്ത് വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തിനിടിയില്‍ ബാനര്‍ ഉയര്‍ത്തിയത്. പോലീസ് ഇടപെട്ട് ഉടന്‍ തന്നെ ബാനര്‍ നീക്കിയെങ്കിലും സംഭവസ്ഥലത്ത് കൂടിയിരുന്നവര്‍ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരാണെന്നും സര്‍ക്കാര്‍ സ്ഥാപനത്തിലെ നിയമം ലംഘിച്ച പേരില്‍ പോലീസ് കേസെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. അതേസമയം ബിജെപി നേതാക്കള്‍ ഇടപെട്ട് ബാനര്‍ ഉടന്‍ തന്നെ നീക്കിയെന്നും ഇതിന് പിന്നില്‍ ആരാണെ് അറിയില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് പ്രതികരിച്ചു

Back to top button
error: