കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടുമ്പോൾ സി. പി . ഐ യെ കൂടി പരിഗണിക്കണമെന്ന് ജില്ലാ സെക്രട്ടറി സി കെ ശശിധരൻ.
പാലായിൽ പ്രതീക്ഷിച്ചത്ര വലിയ വിജയം ഉണ്ടായില്ല പല പഞ്ചായത്തുകളിലും ഭരണം പിടിക്കാനായില്ല. ഇത് പരിശോധിക്കും. എൻസിപി നിലപാടുകൾ ചർച്ചചെയ്യും. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കില്ല. മണ്ഡലവുമായി ഉള്ളത് വൈകാരിക ബന്ധമാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അത്ര സമയം ജോസ് കെ മാണിയുടെ വരവ് രാഷ്ട്രീയമായ മുന്നേറ്റം ഉണ്ടാക്കിയെന്നു സി.പി.എം ജില്ലാ സെക്രട്ടറി വി. എൻ വാസവൻ വ്യക്തമാക്കി
ജോസ് കെ മാണിയെ കൂടെ കൂടിയ രാഷ്ട്രീയം ശെരിയെന്നു തെളിഞ്ഞു. നിയമസഭാസീറ്റുകൾ സംബന്ധിച് സംസ്ഥാന എൽഡിഎഫ് നേതൃത്വം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും വി. എൻ വാസവൻ കോട്ടയത്തു പറഞ്ഞു.