സ്വന്തം കുറവുകളെ അതിജീവിച്ച് മലയാള സിനിമയില്‍ തന്റേതായ ഇടെ കണ്ടെത്തിയ താരമാണ് ഗിന്നസ് പക്രുവെന്ന അജയ് കുമാര്‍. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് തുടര്‍ന്ന് ഗിന്നസ് റെക്കോര്‍ഡിലേക്ക് എത്തുവാനും താരത്തിനായിട്ടുണ്ട്. പിന്നീട് വലുതും ചെറുതുമായ നിരവധി വേഷങ്ങളിലൂടെ പക്രു പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യേന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുളള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് താരം.
മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. ഇളയരാജയ്ക്ക് മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരം സിനിമക്കും ലഭിച്ചു.
തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജന്‍ എന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു ഇളയരാജയില്‍ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.
എഴുത്തുകാരന്‍ സുദീപ് ടി. ജോര്‍ജ് തിരക്കഥ എഴുതിയി ചിത്രത്തില്‍ പക്രുവിനെ കൂടാതെ ഹരിശ്രീ അശോകന്‍, ഗോകുല്‍ സുരേഷ്, മാസ്റ്റര്‍ ആദിത്, ബേബി ആര്‍ദ്ര, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.