Month: December 2020

  • LIFE

    സസ്‌പെന്‍സ് ത്രില്ലറുമായി ഇന്ദ്രജിത്ത്; അനുരാധയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്

    ത്രില്ലർ സിനിമകളുടെ കൂട്ടത്തിലേക്ക് മറ്റൊരു ക്രൈം ത്രില്ലർ കൂടി. ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാധ Crime No.59/2019. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനമായ ഇന്നലെ മലയാളസിനിമയിലെ നിരവധി താരങ്ങൾ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. അനുസിത്താര ടൈറ്റിൽ കഥാപാത്രമായെത്തുന്ന സിനിമയിൽ പീതാംബരൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വേഷമാണ് ഇന്ദ്രജിത്തിന്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധാകനോടൊപ്പം ജോസ് തോമസ് പോളക്കൽ കൂടി ചേർന്നാണ്. ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്,…

    Read More »
  • LIFE

    ജോജു ജോര്‍ജിന്റെ “മധുരം ” ഷൂട്ടിംഗ് ആരംഭിച്ചു

    ജോജു ജോർജ്,അർജുൻ അശോകൻ നിഖിലാ വിമൽ ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂൺ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം നിർവഹിക്കുന്ന “മധുരം”എന്ന സിനിമയുടെ ഷൂട്ടിംഗ് കോലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. ഒരു പ്രണയ കഥയാണ്” മധുരം “പറയുന്നത്. ജോസഫ്, പൊറിഞ്ചുമറിയംജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത് പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കൊ പ്രൊഡ്യൂസേഴ് സ് ബാദുഷ, സുരാജ്. എഡിറ്റിംങ് മഹേഷ്‌ ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ്…

    Read More »
  • Lead News

    അങ്കണവാടി ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം; ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നതല്ല

    തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുന്നതാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്. കോവിഡ് പശ്ചാത്തലത്തിലും ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കുക, സമ്പുഷ്ട കേരളം, പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവന സന്ദര്‍ശനങ്ങള്‍ മുതലായവ തടസം കൂടാതെ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പല പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടത്താനായില്ല. ഈ സര്‍വേകളെല്ലാം നിര്‍ത്തി വയ്ക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് അങ്കണവാടികളുടെ പ്രവര്‍ത്തനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യവസ്ഥകളോടെ പുനരാരംഭിക്കാന്‍ വനിത…

    Read More »
  • Lead News

    തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കെ.സുരേന്ദ്രനും സംഘവും പൊട്ടിത്തെറിയുടെ വക്കിലോ.?

    തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബിജെപി യില്‍ പൊട്ടിത്തെറിയുടെ സൂചനകള്‍ പ്രകടമാകുന്നു. കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സീറ്റ് ബിജെപി സ്വന്തമാക്കിയെങ്കിലും ഇലക്ഷന് മുന്‍പ് നടത്തിയ വെല്ലുവിളികളൊന്നും ഫലവത്തായിട്ടില്ലയെന്നതാണ് സത്യം. ബിജെപി നേടുമെന്നറിപ്പിച്ച പല സ്ഥലങ്ങളിലും അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കേരളം കണ്ടത.് വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര നേതൃത്വത്തിനോട് ബിജെപി യുടെ സംസ്ഥാന നേതൃത്വം എന്ത് മറുപടി പറയുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ പ്രധാന കാരണമായി പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ എടുത്ത് പറയുന്നത് പാര്‍ട്ടി അധ്യക്ഷനായ കെ.സുരേന്ദ്രന്റെ ഏകാധിപത്യ സ്വഭാവത്തെക്കുറിച്ചാണ്. ഇതോടെ കെ.സുരേന്ദ്രനെ മാറ്റി പുതിയൊരാളെ അധ്യക്ഷ സ്ഥാനത്തെക്ക് എത്തിക്കണമെന്നുള്ള ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. കെ.കൃഷ്ണദാസും, ശോഭ സുരേന്ദ്രനും അടക്കമുള്ള നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ച് തങ്ങളുടെ ആവശ്യം അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ബിജെപി ഇതിലും മികച്ച വിജയം നേടാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും അതിന് സാധിക്കാതെ പോയത് അധ്യക്ഷന്റെ പിടിപ്പുകേടുകൊണ്ടാണെന്നുമാണ് കത്തിലെ…

    Read More »
  • Lead News

    ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്

    ഒഎന്‍വി സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ എം. ലീലാവതിക്ക്. സി. രാധാകൃഷ്ണന്‍ അധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് മഹാകവി ഒഎന്‍വിയുടെ സ്മരണ മുന്നിര്‍ത്തി സ്ഥാപിച്ചിട്ടുള്ള ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷംതോറും നല്‍കുന്ന പുരസ്‌കാരം മലയാളസാഹിത്യ നിരൂപണരംഗത്തെ സര്‍ഗ്ഗദീപ്തമായ ഈ വ്യക്തിത്വം വിമര്‍ശന സാഹിത്യരംഗത്തെ ഏകാന്ത ശോഭയോടെ തിളങ്ങി നില്‍ക്കുന്ന സ്ത്രീ സാന്നിധ്യത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു എന്ന് അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.

    Read More »
  • Lead News

    യുവനടിയെ അപമാനിച്ച കേസ്; സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

    യുവനടിയെ അപമാനിച്ച കേസില്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതികളുടെ മുഖം വ്യക്തമാകുന്ന വിഡിയോ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഇവര്‍ നടിയെ പിന്തുടരുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണു ലഭിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശത്തില്‍ കളമശേരി സിഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം മാളിലെത്തിയാണ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. നടിയെ അപമാനിച്ച സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നാളെ നടിയില്‍നിന്നു കമ്മിഷന്‍ തെളിവെടുക്കുമെന്ന് അറിയിച്ചു. ഇന്നലെയാണ് ഇടപ്പളളിയിലെ ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് യുവനടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നല്‍കാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കിയിരുന്നു.എന്നാല്‍ അടുത്ത ദിവസം പുതിയ സിനിമയുടെ ഷൂട്ടിങ് ഉളളതിനാലാണ് പരാതി നല്‍കാതിരുന്നതെന്ന് നടിയുടെ അമ്മ വെളിപ്പെടുത്തി.

    Read More »
  • Lead News

    പാർട്ടിയിൽ എല്ലാം നല്ല രീതിയിൽ അവസാനിക്കും: കെ. മുരളീധരൻ

    പാർട്ടിയിൽ എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നു കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. തനിക്കെന്നും കോൺഗ്രസിൽ ശുഭപ്രതീക്ഷയാണുള്ളതെന്നും മുരളീധരൻ പറഞ്ഞു. പാർട്ടിയിലെ പരാജയ കാര്യങ്ങൾ അടുത്ത രാഷ്ട്രീയ കാര്യ സമിതിയിൽ വിശദമായി ചർച്ച ചെയ്യും. അതിനു ശേഷം ഭാവി പരിപാടികൾ നിശ്ചയിക്കും. രാഷ്ട്രിയകാര്യ സമിതിയിലെ വിമർശനങ്ങൾ സ്വാഭാവികമാണ്. വിമർശനങ്ങളാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

    Read More »
  • Lead News

    കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

    കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കേസുകളിലായി മൂന്ന് കിലോ 664 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിൽ നിന്ന് 370 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി സാലി, അനസ് എന്നിവരിൽ നിന്നും 707.10 ഗ്രാം, 960.8 ഗ്രാമും പിടികൂടി. കാസറഗോഡ് സ്വദേശിയായ അൻവർ എന്ന യാത്രക്കാനിൽ നിന്നും 601 ഗ്രാമും സ്വർണവും കടലുണ്ടി സ്വദേശി ഷിബുലാൽ എന്ന യാത്രക്കാരൻ നിന്നും 1025 ഗ്രാ സ്വർണവും പിടിച്ചെടുത്തു.

    Read More »
  • Lead News

    സ്‌നേഹപൂര്‍വം പദ്ധതിയ്ക്ക് 12.20 കോടിയുടെ ഭരണാനുമതി; പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് 70,000ത്തോളം കുട്ടികള്‍ക്ക്

    തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വഴി നടപ്പിലാക്കി വരുന്ന സ്‌നേഹപൂര്‍വം പദ്ധതിയ്ക്ക് സാമൂഹ്യനീതിവകുപ്പ് 12.20 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം. ഇത്തരം കുട്ടികള്‍ അനാഥാലയങ്ങളില്‍ എത്തപ്പെടാതെ സ്വഭവനങ്ങളിലോ ബന്ധുഗൃഹങ്ങളിലോ താമസിച്ച് അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിക്കൊടുക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുളള എച്ച്.ഐ.വി, എയ്ഡ്‌സ് ബാധിതരായ കുട്ടികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 70,000 ത്തോളം കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ പദ്ധതിയ്ക്കായി 90.83 കോടി രൂപയാണ് ചെലവഴിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സാഹചര്യങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂര്‍വം. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ക്ലാസുകള്‍ വരെ പഠിക്കുന്ന…

    Read More »
  • NEWS

    യു.ഡി.എഫിന്റെ ദയനീയ പരാജയത്തെക്കുറിച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാടിന്റെ കാർട്ടൂൺ

    Read More »
Back to top button
error: