Month: December 2020

  • Lead News

    കരണ്‍ ജോഹറിന് എന്‍സിബിയുടെ നോട്ടീസ്‌

    ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകള്‍ ചൂട് പിടിക്കുകയാണ്. നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബോളിവുഡിലെ ലഹരിബന്ധങ്ങളുടെ ചുരുളഴിയുന്നത്. തുടര്‍ന്ന് നര്‍കോര്‍ട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രമുഖതാരങ്ങളെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ 2019ല്‍ പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹറിന്റെ വീട്ടില്‍ നടന്നൊരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഏജന്‍സി അദ്ദേഹത്തിന് നോട്ടീസ് അയച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. പാര്‍ട്ടിയില്‍ ലഹരി ഉപയോഗം നടന്നുവെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് എന്‍സിബി ഇടപെടല്‍. കരണ്‍ ജോഹറിന് നോട്ടീസ് അയച്ചെന്ന വിവരം ഒരു എന്‍സിബി ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യം ചെയ്യലിന് എന്നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. ദീപിക പദുകോണ്‍, രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, വരുണ്‍ ധവാന്‍, വിക്കി കൗശല്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ പങ്കെടുത്ത ആ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    Read More »
  • LIFE

    ഈരാട്ടുപേട്ടയില്‍ “എല്ലാം ശരിയാകും “

    “സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്നേഹവും വിശ്വാസവും ഒന്നിക്കുമ്പോൾ….” എല്ലാം ശരിയാകും'” വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന”എല്ലാം ശരിയാകും ” ഈരാട്ടുപേട്ട മടാവിയില്‍ ആരംഭിച്ചു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ ഡോക്ടര്‍ പോള്‍ വര്‍ഗ്ഗീസ്സ് ആദ്യ ക്ലാപ്പടിച്ചു.മാണി സി കാപ്പന്‍ എം എല്‍ എ,പി സി ജോര്‍ജ്ജ് എം എല്‍ എ,സെന്‍ട്രല്‍ പിക്ച്ചേഴ്സ് ഷാജി, തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആസിഫ്അലി, രജിഷ വിജയൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,ജോണി ഏന്റെണി,ജെയിംസ് ഏല്യ,ജോര്‍ഡി പൂഞ്ഞാര്‍,സേതുലക്ഷ്മി,മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ്സ് തിരുവല്ല ഫിലിംസ്,ഡോക്ടര്‍ പോള്‍സ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോൾ വർഗീസ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.ബി…

    Read More »
  • Lead News

    സിഐഡി ഡപ്യൂട്ടി എസ്പി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍

    ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡപ്യൂട്ടി എസ്പി തൂങ്ങിമരിച്ചനിലയില്‍. 2014 ബാച്ച് കെഎസ്പിഎസ് ഓഫിസര്‍ വി. ലക്ഷ്മി(31)യെയാണ് പടിഞ്ഞാറന്‍ ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരി നഗറിലെ സുഹൃത്തിന്റെ വീട്ടില്‍ ബുധനാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ മരണം കൊലപാതകമാണെന്ന് ലക്ഷ്മിയുടെ പിതാവ് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുന്‍പ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കള്‍ക്കെതിരെ പിതാവ് പരാതിയും നല്‍കി. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 2017ലാണ് ലക്ഷ്മി സര്‍വീസില്‍ കയറിയത്.

    Read More »
  • Lead News

    ജനങ്ങളിലേക്ക് നേരിട്ടെത്താന്‍ മുഖ്യമന്ത്രി തയ്യാറെടുക്കുന്നു

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ജനങ്ങളിലേക്ക് നേരിട്ടെത്തുന്നു. ഓരോ ജില്ല തോറും നേരിട്ട് പര്യടനം നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഈ മാസം 22 നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുന്നത്. കൊല്ലത്ത് നിന്നായിരിക്കും പര്യടനം ആരംഭിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ള പ്രചരണം കൂടിയായി ഇതിനെ പരിഗണിക്കാം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമായിരിക്കും പ്രസ്തുത പര്യടനത്തെപ്പറ്റിയുള്ള അന്തിമ തീരുമാനം പുറത്തറിയുക. 14 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ രൂപപ്പെടുന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും നിയമസഭാ പ്രകടന പത്രിക തയ്യാറാക്കുക മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പേ തീരുമാനിച്ചിരുന്നതാണ്. ഇപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ തിളക്കമേറിയ വിജയം മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനങ്ങള്‍ക്ക് മാറ്റ് കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനവരിയില്‍ ബജറ്റ് സമ്മേളനം ചേരുമ്പോള്‍ സാധാരണക്കാര്‍ക്ക് പ്രയോജനകരമായ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്ന…

    Read More »
  • Lead News

    പൊതുമധ്യത്തില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്‌

    കൊച്ചി: നഗരത്തിലെ ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തൽ. കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളിൽ വച്ചാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.  ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിം​ഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നൽകാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി.  അതേസമയം, യുവനടിയുടെ വെളിപ്പെടുത്തലില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ രിശോധിച്ചതിന് ശേഷം കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും കളമശ്ശേരി സിഐ മാധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • നാലംഗകുടുംബം മരിച്ചനിലയില്‍

    ചിറയിന്‍കീഴ്: നാലംഗകുടുംബാംഗം മരിച്ചനിലയില്‍. കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപം വട്ടവിള വിളയില്‍വീട്ടില്‍ സുബി (51), ഭാര്യ ദീപകുമാരി(41), മക്കളായ അഖില്‍(17), ഹരിപ്രിയ(13) എന്നിവരെയാണു വീട്ടിലെ കിടപ്പുമുറികളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണു ദുരന്തം പുറംലോകമറിഞ്ഞത്. സന്ധ്യയ്ക്കു വെളിച്ചം കാണാത്താതിനെത്തുടര്‍ന്ന് വീട്ടിലന്വേഷിച്ചെത്തിയ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വിവരമറിയുന്നത്. വിഷം നല്‍കിയ വളര്‍ത്തു നായയെ അവശനിലയിലും കണ്ടെത്തി. കടക്കെണിയിലാണെന്നും ജീവനൊടുക്കുകയാണെന്നുമുള്ള കത്തു പൊലീസിനു ലഭിച്ചു. ഗള്‍ഫിലായിരുന്ന സുബി ഒന്നരവര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് അടുത്തിടെ കുറക്കടയില്‍ പുതിയ ഒരു കട തുടങ്ങിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    തോറ്റതിന്റെ കാരണം എന്തെന്ന് പറയൂ, മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും എതിരെ രാഷ്ട്രീയകാര്യ സമിതിയിൽ ആഞ്ഞടിച്ച് നേതാക്കൾ

    തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയകാര്യ സമിതിയിൽ ആവർത്തിച്ചപ്പോൾ നേതാക്കളുടെ രൂക്ഷ വിമർശനം. നേതൃത്വത്തിനെതിരെ ഏറ്റവും ശക്തമായി ആഞ്ഞടിച്ചത് കെ സുധാകരൻ ആണ്. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തെ കുറിച്ചായിരുന്നു കെ സുധാകരന്റെ പ്രധാന വിമർശനം. സംഘടന അഴിച്ചുപണിയണമെന്നും പ്രവർത്തിക്കാത്തവരെ മാറ്റണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സ്ഥാനാർഥി നിർണായത്തിന് എതിരെയാണ് പിജെ കുര്യൻ രംഗത്തെത്തിയത്. മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത് തങ്ങളോട് പറയേണ്ട എന്നായിരുന്നു നേതാക്കൾ വ്യക്തമാക്കിയത്. കണക്കുകൾ നിരത്തി ന്യായീകരിച്ച് തങ്ങളെ വിഡ്ഢികൾ ആക്കരുത് എന്ന് വി ഡി സതീശൻ പറഞ്ഞു. ചർച്ചകൾ പോലും കോൺഗ്രസിൽ പ്രഹസനമാണെന്നും വിഡി സതീശൻ ആരോപണമുന്നയിച്ചു. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തെ ചൊല്ലി പാർട്ടിയിൽ പരസ്യ വിമർശനങ്ങളും ശക്തമാകുകയാണ്. കെ സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ,എംകെ രാഘവൻ, പിജെ കുര്യൻ എന്നിവർ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

    Read More »
  • Lead News

    കെ സുരേന്ദ്രന് എതിരെ എതിർപക്ഷങ്ങൾ, ബിജെപി യിൽ പൊട്ടിത്തെറി

    ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തം. കേന്ദ്രനേതൃത്വത്തിന് പി കെ കൃഷ്ണദാസ്,ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ കത്തയച്ചു. പാർട്ടിക്ക് അനുകൂലമായ സാഹചര്യമുണ്ടായിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല എന്നതാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിനു കാരണം അധ്യക്ഷന്റെ പിടിപ്പുകേടും ഏകാധിപത്യ നിലപാടുകളാണ് എന്നാണ് കത്തിലെ ആരോപണം. പ്രകടനപത്രിക തയ്യാറാക്കിയില്ല,കോർ കമ്മിറ്റിയോ തെരഞ്ഞെടുപ്പ് കമ്മിറ്റിയോ ചേർന്നില്ല തുടങ്ങിയ കാര്യങ്ങളും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സുരേന്ദ്രൻ രാജിവെക്കണമെന്ന നിലപാടിലാണ് നേതാക്കൾ. തിരുവനന്തപുരം തൃശ്ശൂർ കോർപ്പറേഷനുകൾ നേടും എന്നായിരുന്നു സംസ്ഥാന നേതൃത്വം നൽകിയ ഉറപ്പ്. ഒപ്പം 8000 സീറ്റുകളും 194 പഞ്ചായത്തുകളും 24 നഗരസഭകളും നേടും എന്ന ഉറപ്പു കൂടിയുണ്ടായിരുന്നു. എന്നാൽ ഇത് നേടാൻ ബിജെപിക്ക് ആയില്ല. കേന്ദ്രപദ്ധതികൾ ബിജെപിക്ക് അനുകൂലമായി ഉപയോഗിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. എന്നാൽ സംസ്ഥാന സർക്കാർ ഇത് സ്വന്തം പേരിലാക്കി എൽഡിഎഫ് നേട്ടം കൊയ്തു എന്നും കത്തിലുണ്ട്. സുരേന്ദ്രനെ മാറ്റി എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയുന്ന പുതിയ…

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,79,051 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശി ക്രിസ്റ്റിന്‍ ചെല്ലം (62), കൊല്ലം ചാത്തന്നൂര്‍ സ്വദേശി വത്സലന്‍ (75), മുഖത്തല സ്വദേശി നാണു (100), നിലമേല്‍ സ്വദേശി മാധവന്‍ ഉണ്ണിത്താന്‍…

    Read More »
  • Lead News

    പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്: അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍

    സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതില്‍ നിന്ന് മാറി സര്‍ക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് വല്ലതും കണ്ടെത്താന്‍ കഴിയുമോ എന്ന് നിലയിലുള്ള പരതല്‍ ഏജന്‍സികളുടെ വിശ്വാസ്യത പൂര്‍ണമായി ഇല്ലാതാക്കും. സര്‍ക്കാരിന്‍റെ വികസന പരിപാടികളെ അതു തടസ്സപ്പെടുത്തും. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം അതു നഷ്ടപ്പെടുത്തും. അന്വേഷണ ഏജന്‍സികളുടെ ഈ…

    Read More »
Back to top button
error: