യുവനടിയെ അപമാനിക്കാന്‍ ശ്രമം; സ്വമേധയ കേസെടുത്ത് വനിതാകമ്മീഷന്‍

കൊച്ചി: ഷോപ്പിങ് മാളില്‍ വെച്ച്‌ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ
കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും ജോസഫൈന്‍ പറഞ്ഞു.

നഗരത്തിലെ ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവനടി വെളിപ്പെടുത്തിയത്. സമൂഹമാധ്യമത്തിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളിൽ വച്ചാണ് സംഭവം. ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് നടി ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിം​ഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടർന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നൽകാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി.

അതേസമയം, യുവനടിയുടെ വെളിപ്പെടുത്തലില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ രിശോധിച്ചതിന് ശേഷം കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും കളമശ്ശേരി സിഐ മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞിരുന്നു അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വമേധയ കേസെടുത്ത് വനിത കമ്മീഷനും രംഗത്ത് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *