Month: December 2020

  • NEWS

    ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവം നേതാക്കളുടെ ശ്രദ്ധക്കുറവ്:ബി രാധാകൃഷ്ണ മേനോന്‍

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാലക്കാട് വിജയം വരിച്ച ബിജെപിയിലെ അണികള്‍ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധവും സമൂഹമാധ്യമങ്ങളിലും നടന്നിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇതേ കാര്യാലയത്തിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയാണ് സംഭവത്തില്‍ പ്രതിഷേധം അറിയിച്ചത്. ബിജെപി അണികളുടെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തനം അപക്വമായിപ്പോയെന്നും അതില്‍ നേതൃത്വത്തിന്റെ കൂടി വീഴ്ചയാണെന്നും മുതിര്‍ന്ന നേതാവ് ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. സംഭവത്തില്‍ ബിജെപി പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ പൊട്ടിത്തെറി മണക്കുന്നുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. അണികളുടെ ആവേശം സംഘടനാ മികവിന് വേണ്ടി ഉപയോഗിക്കാന്‍ നേതാക്കള്‍ ശ്രമിക്കണമെന്നും രാധാകൃഷ്ണ മേനോന്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ വേണ്ടത്ര വിജയം നേടാന്‍ കഴിയാതെ പോയതില്‍ പാര്‍ട്ടി നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് പാര്‍ട്ടി ഇലക്ഷനെ നേരിട്ടത്. കൃത്യമായ പ്രവര്‍ത്തനങ്ങളൊന്നും ഇലക്ഷന് മുന്‍പ് നടന്നിട്ടില്ല. കോട്ടയം ജില്ലാ…

    Read More »
  • NEWS

    കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്നു; അമ്പരന്ന് കാഞ്ഞങ്ങാട് നീലേശ്വരം തീരദേശവാസികള്‍.

    കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും നീലേശ്വരത്തിനും ഇടയില്‍ കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്നു. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനുമിടയില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ തീരദേശ പൊലീസിന്റെ പട്രോളിംഗ് സംഘമാണ് തിമിംഗലത്തിന്റെ ജഡം ഒഴുകി നടക്കുന്നത് കണ്ടത്. പട്രോളിംഗിനിടെ കടലില്‍ ദ്വീപ് പോലെ ഉയര്‍ന്നുനില്‍ക്കുന്ന ഭാഗം കണ്ട് സംശയം തോന്നി അടുത്തുചെന്നപ്പോഴാണ് കൂറ്റന്‍ തിമിംഗലത്തിന്റെ അഴുകിയ ജഡം കണ്ടത്. നാല് ടണ്ണിലധികം ഭാരം ഇതിനുണ്ടാകുമെന്ന് തീരദേശ പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കമുമ്പ് നീലേശ്വത്തും വലിയപറമ്പിലുമുള്‍പ്പെടെ പത്തോളം തിമിംഗലങ്ങളുടെ ജഡങ്ങള്‍ കടലില്‍ ഒഴുകിനടന്നിരുന്നു. തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്ന് വിലകൂടിയ ആഡംബര സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചേരുവ ശേഖരിക്കുന്നതിനായി ഇവയെ കൊല്ലുന്നവരുണ്ട്. കാലാവസ്ഥാവ്യതിയാനവും തിമിംഗലങ്ങള്‍ ചാകാന്‍ കാരണമാകുന്നു.

    Read More »
  • Lead News

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.84 കോടി രൂപയുടെ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ പിടിയില്‍; യുവതി ഉള്‍പ്പെടെ രണ്ട് കാസര്‍കോട് സ്വദേശികൾ.

    അഞ്ച് യാത്രക്കാർ 1.84 കോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്ലായി.; യുവതി ഉള്‍പ്പെടെ രണ്ട് കാസര്‍കോട് സ്വദേശികളും സംഘത്തിൽലുണ്ട്. കാസര്‍കോട് സ്വദേശിനി ആയിഷത്ത്, കോഴിക്കോട് സ്വദേശികളായ സാലി, അനസ്, കടലുണ്ടി സ്വദേശി ഷിബുലാല്‍ കാസർകോട് സ്വദേശി അന്‍വര്‍ എന്നിവരില്‍ നിന്നാണ് കസ്റ്റംസ് അനധികൃത സ്വര്‍ണം പിടികൂടിയത്. ആയിഷത്തിന്റെ ബാഗേജില്‍ നിന്ന് 370 ഗ്രാം സ്വര്‍ണവും അന്‍വറില്‍ നിന്ന് 601 ഗ്രാം സ്വര്‍ണവും പിടികൂടി. ആയിഷത്ത് സ്വര്‍ണം ചെറിയ കഷണങ്ങളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിലായിരുന്നു. ഷീറ്റ് രൂപത്തിലാക്കിയ സ്വര്‍ണം കാര്‍ഡ്ബോര്‍ഡ് പെട്ടിയുടെ പാളികള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്താനാണ് അന്‍വര്‍ ശ്രമിച്ചത്. സാലിയില്‍ നിന്ന് 707.10 ഗ്രാം സ്വര്‍ണവും അനസില്‍ നിന്ന് 960. 8 ഗ്രാം സ്വര്‍ണവും ഷിബുലാലില്‍ നിന്ന് 1.025 കിലോ ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

    Read More »
  • Lead News

    രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ സമ്പാദ്യം 36 റണ്‍സ് മാത്രം

    ഓസ്‌ട്രേലിയക്കെതിരെ പകല്‍-രാത്രി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ആദ്യമായി നേടുന്ന ടീമെന്ന ഖ്യാതി മാഞ്ഞ് പോവാന്‍ വേണ്ടി വന്നത് മണിക്കൂറുകളുടെ വ്യത്യാസം മാത്രം. രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്ത് പോവണ്ട അവസ്ഥയായി. 36 റണ്‍സാണ് ഇന്ത്യന്‍ ടീമിന് ആകെ സമ്പാദിക്കാനായത്. ടീമിലെ ഒരാള് പോലും രണ്ടക്കം കടന്നില്ല എന്നത് നാണക്കേടിന്റെ ആഘാതം കൂട്ടുന്നുവെന്ന സത്യവും വിസ്മരിച്ചു കൂടാ. 9 റണ്‍സ് എടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 40 പന്തില്‍ നിന്നാണ് മായങ്ക് 9 റണ്‍സ് സ്വന്തമാക്കിയത്, അതില്‍ ആകെ പന്ത് ബൗണ്ടറി കടന്നത് ഒരു തവണ മാത്രം. ഇന്ത്യയുടെ മേല്‍ വീണ നാണക്കേടിന്റെ കരിനിഴല്‍ എങ്ങനെ മായ്ക്കുമെന്ന ആശങ്കയിലാണ് കളിക്കാരും ടീം മാനേജ്‌മെന്റും. രണ്ട് ദിവസം മുന്‍പ് കളിയിലെ കേമന്മാരെന്ന് അവരോധിക്കപ്പെട്ടവരുടെ ദയനീയാവസ്ഥ ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്‌സിലെ 53 റണ്‍സ് കൂടി കൂട്ടിയാല്‍ ആകെ ലീഡ്…

    Read More »
  • Lead News

    യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച കേ​സി​ലെ ര​ണ്ട് ചെ​റു​പ്പ​ക്കാ​രും ഇന്നു കുടുങ്ങിയേക്കും

    യുവനടിയെ അപമാനിച്ച കേസിലെ രണ്ടു ചെറുപ്പക്കാരും ഷോ​പ്പിം​ഗ് മാ​ളി​നു​ള്ളി​ൽ ക​യ​റി​യ​ത് മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ സെ​ക്യൂ​രി​റ്റി​ക്ക് ന​ൽ​കാ​തെയാണെന്ന് വ്യക്തമായി. മ​റ്റൊ​രാ​ൾ​ക്കൊ​പ്പ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​രു​വ​രും മാ​ളി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​ലു​വ മു​ട്ട​ത്തേ​ക്ക് മെ​ട്രോ​യി​ലാ​ണ് ഇരുവരും മ​ട​ങ്ങി​പ്പോ​യ​ത്. മു​ട്ടം സ്റ്റേ​ഷ​നി​ലെ സി​.സി​.ടി.വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കും.കേ​സി​ൽ വ​നി​താ ക​മ്മീ​ഷ​ൻ ന​ടി​യി​ൽ നി​ന്നും ഇ​ന്ന് തെ​ളി​വെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.വെ​ള്ളി​യാ​ഴ്ച ന​ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തി​രു​ന്നു. പ്രതികൾ ഇന്നു പിടിയിലാകുമെന്നാണ് കരുതുന്നത്.

    Read More »
  • NEWS

    തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെ ബിന്ദുകൃഷ്ണയ്ക്കെതിരെ കൊല്ലത്ത് പോസ്റ്ററുകൾ.

    പെയ്മെന്റ് റാണി ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക, ബിജെപി ഏജന്റായ ബിന്ദു കൃഷ്ണ കോൺഗ്രസ് പ്രവർത്തകരുടെ ശത്രു എന്നിങ്ങനെയെഴുതിയ പോസ്റ്ററുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. സേവ് കോൺഗ്രസ്സ് കൊല്ലം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകരാണ് ഈ പോസ്റ്ററുകൾ പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഘടക കക്ഷിയായ ആർഎസ്പിയുടെ ഓഫീസിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകൾ പതിച്ചത്.

    Read More »
  • Lead News

    വാക്‌സിന്‍ എടുക്കണോ.? വേണ്ടയോ.? തീരുമാനം നിങ്ങളുടേതാണ്

    കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ ലോകത്ത് പലയിടങ്ങളിലും ജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങിയെന്ന പ്രതീക്ഷയുണര്‍ത്തുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ഈ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ പലതരത്തിലുള്ള ആശങ്കകള്‍ ഉയരുക സ്വാഭാവികമാണ്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണോ.? വാക്‌സിന്‍ സ്വീകരിച്ചാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ.? തുടങ്ങിയ നിരവധി സംശങ്ങള്‍ മനസിലൂടെ കടന്ന് പോവാം. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ ഉത്തരമിപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുകയാണ്. കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനും നിരസിക്കാനുമുള്ള പൂര്‍ണ അധികാരം വ്യക്തികളില്‍ അധിഷ്ടിതമാണെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്. എന്നിരുന്നാലും രോഗത്തിനെതിരെയുള്ള സ്വയം പ്രതിരോധം എന്ന നിലയ്ക്കും, കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരിലേക്ക് നമ്മള്‍ രോഗവാഹകരാവാതിരിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശം കൂടി ആരോഗ്യമന്ത്രാലയം മുന്നോട്ട് വെക്കുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങളിലേത് പോലെ ഫലപ്രദമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് മുക്തരായവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്നും കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍…

    Read More »
  • NEWS

    സ്വപ്‌ന പണവുമായി കടന്നുകളയുമെന്ന് ശിവശങ്കറിന് ഭയമുണ്ടായിരുന്നു: ഇഡി

    സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പുതിയ വെളിപ്പെടുത്തെലുമായി ഇഡി ഹൈക്കോടതിയില്‍. സ്വപ്‌ന സുരേഷ് തന്റെ പണവുമായി കടന്നു കളയുമെന്ന് ശിവശങ്കറിന് ഭയമുണ്ടായിരുന്നുവെന്നും ഇതിനാലാണ് ശിവശങ്കര്‍ ബാങ്ക് ഇടപാടില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഉള്‍പ്പെടുത്തിയതെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ പണം ശിവശങ്കറിന്റേത് തന്നെയാണെന്ന് ഇഡി പറഞ്ഞു. എന്നാല്‍ ദീര്‍ഘകാലമായി അന്വേഷണം നടക്കുകയാണെന്നും തന്റെ കക്ഷി ചെയ്ത കുറ്റകൃത്യം എന്താണെന്ന് പറഞ്ഞിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വാദം പൂര്‍ത്തിയായതോടെ കേസിന്റെ വിധി പറയാന്‍ ജസ്റ്റിസ് അശോക് മേനോന്‍ മാറ്റി വെച്ചു. ലോക്കറില്‍ കണ്ടെത്തിയ സ്വര്‍ണത്തെയും പണത്തെയും പറ്റി ഇഡിയുടെ വാദം അവ ശിവശങ്കറിന്റേത് തന്നെയാണെന്നാണ്. സ്വപ്നയെ പോലെ പ്രത്യേകിച്ച് ജീവിതമാര്‍ഗമൊന്നുമില്ലാതിരുന്നൊരാള്‍ക്ക് 64 ലക്ഷം രൂപയും 100 പവനും സമ്പാദിക്കാന്‍ സാധിക്കില്ലെന്നും ശിവശങ്കറിന്റെ പെരുമാറ്റത്തില്‍ നിന്നും പണവും സ്വര്‍ണവും ശിവശങ്കറിന്റേത് തന്നെയാണെന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചു. അന്വേഷണം നിര്‍ണായ…

    Read More »
  • Lead News

    കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുവാന്‍ നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന് പരാതി

    തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ യു.ഡി.എഫിന് നേരിടേണ്ടി വന്നത് ചരിത്രത്തിലെ വലിയ പരാജയങ്ങളിലൊന്നാണ്. നേതാക്കളും അണികളും ആഞ്ഞ് പരിശ്രമിച്ചിട്ടും ജനങ്ങള്‍ തങ്ങളെ കൈവിട്ടതെന്തുകൊണ്ടാണെന്നുള്ള ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ഞെട്ടിക്കുന്ന വാര്‍ത്ത ഇടുക്കിയില്‍ നിന്നുമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ നേതാക്കള്‍ സിപിഎമ്മില്‍ നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. പ്രാദേശിക കോണ്‍ഗ്രസ്സ് ആര്‍എസ്പിയും ഇത് സംബന്ധിച്ച് കെപിസിസിക്കു പരാതി നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ തന്നെ സ്ഥാനാര്‍ഥി നിര്‍ണയം അട്ടിമറിച്ചു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പ്രതിഷേധമായി പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കന്മാരുടെ തന്നെ കോലം കത്തിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി റോയ് കെ പൗലോസിന്റേയും ബ്ലോക്ക് പ്രസിഡന്റയും കോലമാണ് പ്രവര്‍ത്തകര്‍ കത്തിച്ചത്. തൊടുപുഴ നഗരസഭയിലെ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ പോലും ഈ തവണ പച്ച തൊടാന്‍ ആയില്ലെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. വിമതരെ ഇറക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ…

    Read More »
  • LIFE

    അമീറായുടെ നാലാമത്തെ പോസ്റ്റര്‍ റിലീസായി.

    കോ​വി​ഡ് ഭീ​ഷ​ണിയെ മറികടന്ന് ചി​ത്രീ​ക​രി​ച്ച “അ​മീ​റാ’ ഉടന്‍ റിലീസിനെത്തുന്നു.,കോ​വി​ഡ് വന്ന് സി​നി​മ മേ​ഖ​ല നി​ശ്ച​ല​മാ​യ​പ്പോ​ഴാ​ണ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്.കു​ഞ്ചാ​ക്കോ ബോ​ബ​ന​ട​ക്കം നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തിന്‍റെ ആദ്യ പോ​സ്റ്റ​ര്‍ വൈ​റ​ലാ​യിരുന്നു. പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ചർച്ചകളിലൂ​ന്നി​ സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യമാണ് ചിത്രം പറയുന്ന​ത്. രണ്ടു മ​തവി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ വി​വാ​ഹ​വും അ​വ​രു​ടെ മ​ര​ണ​ശേ​ഷം കു​ട്ടി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​ശ്ന​ങ്ങ​ളും അ​തി​ജീ​വന​വു​മാണ് ചിത്രം പറയുന്നത്. ബാലനടി മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യു​ടെ അ​ച്ഛ​ന്‍ അ​നൂ​പിന്‍റേതാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. മീ​നാ​ക്ഷി​യും സ​ഹോ​ദ​ര​ന്‍ ഹാ​രി​ഷും ചി​ത്ര​ത്തി​ലും സ​ഹോ​ദ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. അ​മീ​റ​യാ​യി മീ​ന​ക്ഷി​യും അ​മീ​നാ​യി ഹാ​രി​ഷും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.അയ്യപ്പനും കോശിയിലെ കുമാരൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ്‌ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു… ഇ​വ​ര്‍​ക്കൊ​പ്പം കോ​ട്ട​യം പു​രു​ഷ​ന്‍, സം​വി​ധാ​യ​ക​ന്‍ ബോ​ബ​ന്‍ സാ​മു​വ​ല്‍, സു​മേ​ഷ് ഗു​ഡ്‌ല​ക്ക്, മീ​നാ​ക്ഷി മ​ഹേ​ഷ്, സ​ന്ധ്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന…

    Read More »
Back to top button
error: