Month: December 2020
-
LIFE
നടിയെ അപമാനിച്ച പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു
മലയാളത്തിലെ യുവനടിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് കേരള പോലീസ്. മാളില്‍ വെച്ച് ചെറുപ്പക്കാര്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും തുടര്‍ന്ന് തന്നെ പിന്തുടര്‍ന്നുവെന്നും സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് നടി പറഞ്ഞെങ്കിലും വനിതാ കമ്മീഷനും കേരള പോലീസും സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെന്നും ചെറുപ്പക്കാരെ തിരഞ്ഞറിഞ്ഞെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മാളിന്റെ പ്രവേശന കവാടത്തില്‍ വെച്ചിട്ടുള്ള രജിസ്റ്ററുകളും പോലീസ് പരിശോധിച്ചിരുന്നു. പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തെപ്പറ്റിയും പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രതികള്‍ മാസ്‌ക് വെച്ചിരുന്നതിനാല്‍ ഇവരുടെ മുഖം തിരിച്ചറിയുന്നതിന് പോലീസിന് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്.വനിത, യുവജന കമ്മീഷനുകള്‍ സംഭവത്തില്‍ പോലീസിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവശേഷം പോലീസിന് പരാതി നല്‍കിയില്ലെങ്കിലും താരം സോഷ്യല്‍ മീഡിയയില്‍ തന്റെ ദുരനുഭവം കുറിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കൊച്ചി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ കളമശേരി പോലീസിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന്…
Read More » -
NEWS
കെ സുധാകരനെ വിളിക്കൂ ,കോൺഗ്രസ്സിനെ രക്ഷിക്കൂ ,കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ ബോർഡുകൾ
കെ സുധാകരനെ കോൺഗ്രസ് അധ്യക്ഷൻ ആക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ബോർഡുകൾ .കെ പി സി സി ആസ്ഥാനത്തിന് മുമ്പിലും എം എൽ എ ഹോസ്റ്റലിനു മുമ്പിലുമാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് .ഇനിയൊരു പരീക്ഷണത്തിന് സമയം ഇല്ലെന്നും ബോർഡിൽ പറയുന്നു .കെ എസ് യു വിന്റെ പേരിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് . തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുൻനിർത്തിയാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് .കോൺഗ്രസിന്റെ പരാജയത്തിന് കാരണം സംഘടന ദുർബലമായത് കൊണ്ട് ആണെന്നും അതിനു കാരണക്കാരൻ നിലവിലെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണെന്നും വിമർശനമുയർന്നിരുന്നു . തോൽവി പരിശോധിക്കാൻ യു ഡി എഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്നുണ്ട് .ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗവും ഇന്ന് രാവിലെ പത്തിനു കെപിസിസി ആസ്ഥാനത്ത് ചേരുന്നുണ്ട്.
Read More » -
Lead News
ലുലുമാളിൽ നടിയെ ഉപദ്രവിച്ച സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ
ലുലു മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾക്കായി വ്യാപക തിരച്ചിൽ .മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമം തുടങ്ങി .പ്രവേശന കവാടത്തിൽ ശേഖരിച്ചിട്ടുള്ള പേരും വിവരങ്ങളും പരിശോധിക്കുന്നുണ്ട് . വനിതാ -യുവജന കമ്മീഷനുകൾ ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട് .സംഭവം നടന്ന സമയത്തെ സി സി ടി വി ദൃശ്യങ്ങൾ ലുലു മാൾ അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട് .പ്രതികൾ പുറത്തേയ്ക്ക് പോയ വാഹനത്തിന്റെ ദൃശ്യം ലഭിച്ചെന്നാണ് വിവരം .എന്നാൽ മാസ്ക് ധരിച്ചതിനാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല . പോലീസിൽ പരാതിപ്പെട്ടില്ലെങ്കിലും വ്യാഴാഴ്ച തനിക്കുണ്ടായ ദുരനുഭവം നടി സോഷ്യൽ മീഡിയയിൽ കുറിച്ചതോടെ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു .നടിയുടെ അമ്മയിൽ നിന്ന് പരാതി എഴുതി വാങ്ങി . മാളിലെ ഹെപ്പർ മാർക്കറ്റിൽ വച്ച് രണ്ടു പേർ പിന്തുടരുകയും ശരീരത്തിൽ സ്പർശിച്ച് കടന്നു പോകുകയും ചെയ്തു എന്നാണ് നടി കുറിച്ചത് .മനഃപൂർവം അല്ല എന്ന് കരുതി ആദ്യം പ്രതികരിച്ചില്ല .”കുഴപ്പമില്ലല്ലോ “എന്ന് സഹോദരി ചോദിച്ചപ്പോൾ…
Read More » -
NEWS
മലയാളത്തിലെ യുവനടനുമായുള്ള പ്രണയ പരാജയം ,തെന്നിന്ത്യൻ സിനിമ ഉപേക്ഷിക്കാൻ കാരണം തുറന്നു പറഞ്ഞ് നടി
തെന്നിന്ത്യൻ സിനിമ ഉപേക്ഷിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് നടി മോണൽ ഗജ്ജർ .മലയാളത്തിലെ യുവ നടനുമായുള്ള പ്രണയ പരാജയം ആണ് കാരണം എന്നാണ് വെളിപ്പെടുത്തൽ .ബിഗ് ബോസ് തെലുങ്ക് പതിപ്പിൽ നിന്ന് പുറത്ത് ആയ താരം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ . “മലയാളത്തിലെ യുവനടനുമായി കടുത്ത പ്രണയത്തിൽ ആയിരുന്നു .എന്നാൽ അത് വർക്ക് ഔട്ട് ആയില്ല .അതോടെ തെന്നിന്ത്യൻ സിനിമ തന്നെ വേണ്ടെന്നു വച്ചു .”നടി പറഞ്ഞു . 2012 ലാണ് മോണൽ സിനിമയിൽ അരങ്ങേറ്റം നടത്തുന്നത് .അരങ്ങേറ്റ ചിത്രം തന്നെ തെലുങ്കിൽ ഹിറ്റ് ആയി .പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു .2018 മുതൽ നടി ഗുജറാത്തി സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് . വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള 2012 എന്ന ചിത്രത്തിൽ ആണ് മോണൽ മലയാളത്തിൽ അഭിനയിച്ചത് .സുധീർ ആയിരുന്നു നായകൻ .ചിത്രത്തിൽ മോണലിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു .
Read More » -
NEWS
ഇടുക്കിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി ,പണം വാങ്ങി കോൺഗ്രസ് നേതാക്കളെ തോൽപ്പിച്ചെന്ന് പരാതി
ഇടുക്കിയിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ നിന്ന് പണം വാങ്ങി സ്വന്തം സ്ഥാനാർത്ഥികളെ തോൽപിച്ചെന്നു പരാതി .കോൺഗ്രസ് പ്രവർത്തകരും ആർ എസ് പിയും ഇത് സംബന്ധിച്ച പരാതി കെ പി സി സിയ്ക്ക് നൽകി .പരസ്യ പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ ജില്ലാ നേതൃത്വത്തിന്റെ കോലവും കത്തിച്ചു . കെ പി സി സി സെക്രെട്ടറി റോയ് പൗലോസ് ,ബ്ലോക്ക് പ്രസിഡണ്ട് തുടങ്ങിയവരുടെ കോലമാണ് കത്തിച്ചത്.വിമതരെ നിർത്തി പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിച്ചു എന്നാണ് പരാതി . ഹൈറേഞ്ചിലെ മൂന്നു കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് 25 ലക്ഷം കൈപ്പറ്റി എന്ന ആരോപണം ഉയർന്നിരിക്കുന്നത് .പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും ആർഎസ്‌പിയും ഇത് സംബന്ധിച്ച് കെ പി സി സിയ്ക്ക് പരാതി നൽകി .കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ദയനീയ തോൽവിയ്ക്ക് കാരണം എന്തെന്ന് അന്വേഷിക്കണം എന്നാണ് ആവശ്യം .
Read More » -
Lead News
മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതുകാരണം കോവിഡ് രാജ്യത്ത് കാട്ടുതീ പോലെ പടർന്നെന്ന് സുപ്രീംകോടതി
കോവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് വിശേഷിപ്പിച്ച കോടതി കോവിഡ് കാരണം ലോകത്ത് ആളുകൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പറഞ്ഞു. ലോക്ഡൗൺ അല്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്താനുളള ഏതുതീരുമാനവും വളരെ മുമ്പേ തന്നെ പ്രഖ്യാപിക്കണം. എങ്കിൽ മാത്രമേ ജനങ്ങൾക്ക് അത് നേരത്തേ അറിയാനും അവരുടെ ഉപജീവനത്തിനുവേണ്ട കാര്യങ്ങൾ തയ്യാറാക്കാനും കഴിയൂ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ എട്ടുമാസങ്ങളായി തുടർച്ചയായി ജോലി ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെയുളള എല്ലാ ആരോഗ്യപ്രവർത്തകരും ശാരീരികമായും മാനസികമായും തളർന്നുപോയിരിക്കാമെന്നും അവർക്ക് ഇടയ്ക്കിടക്ക് വിശ്രമം നൽകുന്നതിനുളള സംവിധാനങ്ങൾ ആവശ്യമായിരിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ മഹാമാരിക്കാലത്ത് എല്ലാ സംസ്ഥാനങ്ങളും ജാഗ്രതയോടെ കേന്ദ്രവുമായി യോജിച്ച് പ്രവർത്തിക്കണം. അവസരത്തിന് അനുസരിച്ച് ഉയരാനുളള സമയമാണിത്. പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായിരിക്കണം ആദ്യ പരിഗണന നൽകേണ്ടത്. രാജ്യത്തൊട്ടാകെ കോവിഡ് 19 മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിനുളള നിർദേശങ്ങളും കോടതി അംഗീകരിച്ചു.
Read More » -
NEWS
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കോവിഡ്
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഫേസ്ബുക്കിലൂടെയാണീ കാര്യം അറിയിച്ചത്. പോസ്റ്റിൻ്റെ പൂർണ രൂപം _പ്രിയമുള്ളവരെ,_ _ഇന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്._ _കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു_
Read More » -
Lead News
എൽ.ഡി. എഫ് വിജയാഹ്ലാദം എകെജി സെന്ററിൽ
കേരളത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമായിരുന്നു എല്‍ഡിഎഫിന്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും ഇടതുമുന്നണി മുമ്പിലെത്തി. ഗ്രാമപഞ്ചായത്തുകളില്‍ 503ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 107ഉം ജില്ലാ പഞ്ചായത്തുകളില്‍ പത്തും മുനിസിപ്പാലിറ്റികളില്‍ 37ഉം കോര്‍പ്പറേഷനുകളില്‍ നാലും ഇടത്തുമാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. പിണറായി വിജയന്‍ സര്‍ക്കാറിനുള്ള വോട്ട് ആയാണ് ഈ ജനവിധിയെ രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. നിരവധി വിവാദങ്ങള്‍ക്കിടയിലും പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫിന് വന്‍മുന്നേറ്റം നേടിക്കൊടുത്തത് എന്ന് പറയാതെ തരമില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. ഇപ്പോഴിതാ വിജയാഹ്ലാദം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് പാര്‍ട്ടി നേതാക്കള്‍. തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിച്ചാണ് സന്തോഷം പങ്കിട്ടത്. മുഖ്യമന്ത്രിയെ കൂടാത കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഗണേശ് കുമാര്‍, കാനം രാജേന്ദ്രന്‍, ജോസ്.കെ.മാണി, കടന്നപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവരും…
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചൊവ്വര സ്വദേശി ദിവാകരന്‍ (84), വെമ്പായം സ്വദേശിനി ഓമന അമ്മ (65), കുളത്തൂര്‍ സ്വദേശി സുകുമാര്‍ ബാബു (72), നേമം സ്വദേശിനി തുളസി (69), വെള്ളായണി…
Read More » -
LIFE
അമീറായുടെ നാലാമത്തെ പോസ്റ്റര്‍ റിലീസായി
അമീറായുടെ നാലമത്തെ പോസ്റ്റര്‍ റിലീസായി. കോവിഡ് ഭീഷണിയെ മറികടന്ന് ചിത്രീകരിച്ച “അമീറാ’ ഉടന്‍ റിലീസിനെത്തുന്നു.,കോവിഡ് വന്ന് സിനിമ മേഖല നിശ്ചലമായപ്പോഴാണ് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വൈറലായിരുന്നു. പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്. ബാലനടി മീനാക്ഷിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛന് അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയും സഹോദരന് ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു.അയ്യപ്പനും കോശിയിലെ കുമാരൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു… ഇവര്‍ക്കൊപ്പം കോട്ടയം പുരുഷന്, സംവിധായകന് ബോബന് സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി…
Read More »