കോവിഡ് ഭീഷണിയെ മറികടന്ന് ചിത്രീകരിച്ച “അമീറാ’ ഉടന്‍ റിലീസിനെത്തുന്നു.,കോവിഡ് വന്ന് സിനിമ മേഖല നിശ്ചലമായപ്പോഴാണ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദ് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്.കുഞ്ചാക്കോ ബോബനടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വൈറലായിരുന്നു.
പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. രണ്ടു മതവിഭാഗത്തിലുള്ളവരുടെ വിവാഹവും അവരുടെ മരണശേഷം കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും പ്രശ്നങ്ങളും അതിജീവനവുമാണ് ചിത്രം പറയുന്നത്.
ബാലനടി മീനാക്ഷിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനാക്ഷിയുടെ അച്ഛന് അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയും സഹോദരന് ഹാരിഷും ചിത്രത്തിലും സഹോദരങ്ങളായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. അമീറയായി മീനക്ഷിയും അമീനായി ഹാരിഷും പ്രത്യക്ഷപ്പെടുന്നു.അയ്യപ്പനും കോശിയിലെ കുമാരൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ കോട്ടയം രമേശ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു…
ഇവര്‍ക്കൊപ്പം കോട്ടയം പുരുഷന്, സംവിധായകന് ബോബന് സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ രചന അനൂപ് ആര്. പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 21 ദിവസംകൊണ്ടാണ് അമീറയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങളോടെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും നിരവധി വെല്ലുവിളികാണ് അമീറയുടെ ക്രൂവിനു നേരിടേണ്ടി വന്നത്. ജിഡബ്ല്യുകെ എന്റര്ടൈന്മെന്റ്സും ടീം ഡിസംബര്‍ മിസ്റ്റിന്റെയും ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി. പ്രജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ രാജിയാണ്. പ്രോജക്ട് ഡിസൈനര്‍ റിയാസ് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോസ് കുരിയാക്കോസ്, ടോണി ജോസഫ്, കലാ സംവിധാനം ഫാരിസ് മുഹമ്മദ്, സംഗീത സംവിധാനം അനൂപ് ജേക്കബ്, ബിജിഎം ജോയല്‍ ജോണ്‍സ്, കോസ്റ്റ്യൂം ടി.പി ഫര്‍ഷാന്‍, അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്, ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് ശേഖര്‍, വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്, സുനിത സുനില്‍.