Month: December 2020

  • NEWS

    പ്രത്യാശ പദ്ധതിയ്ക്ക് 29.30 ലക്ഷം രൂപയുടെ അനുമതി അന്യസംസ്ഥാന താമസക്കാര്‍ക്ക് പ്രത്യാശയുമായി പ്രത്യാശ പദ്ധതി

    തിരുവനന്തപുരം: അന്യ സംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്ന പ്രത്യാശ പദ്ധതിയ്ക്ക് 29,29,500 രൂപ വിനിയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2019ല്‍ ശേഖരിച്ച ഡേറ്റ പ്രകാരം സംസ്ഥാനത്തെ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സ്ഥാപനങ്ങളില്‍ മാത്രം ഏകദേശം 1500ലധികം അന്യസംസ്ഥാനക്കാര്‍ താമസക്കാരായുണ്ടെന്നാണ് കണ്ടെത്തല്‍. അന്യസംസ്ഥാനക്കാരായ അനാഥരോ, ഉപേക്ഷിയ്ക്കപ്പെട്ടവരോയായ കുട്ടികള്‍, വയോജനങ്ങള്‍, അഗതികള്‍, ശാരീരിക മാനസിക വെല്ലുവിളികളുള്ളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിയ്ക്കുന്നവരെ സ്വന്തം സംസ്ഥാനത്തെത്തിക്കുന്നതിനായാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രത്യാശ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഇവരില്‍ 100 പേരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കി. ഇതടിസ്ഥാനമാക്കി ഓരോ കേസും പ്രത്യേകമായി പരിഗണിച്ച് തുക നല്‍കേണ്ടതാണെണെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് 31 പുനരധിവാസ സ്ഥാപനങ്ങളും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏകദേശം 239 സര്‍ക്കാരിതര പുനരധിവാസ…

    Read More »
  • Lead News

    ഇവരാണാ ചെറുപ്പക്കാര്‍: നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു

    കൊച്ചിയിലെ ഹൈപ്പര്‍ മാളില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടു. കേസില്‍ പുരോഗതിയില്ലെന്നുള്ള ആരോപണ ശരങ്ങള്‍ മുറുകുന്നതിനിടെയാണ് മറ്റ് വഴികളില്ലാതെ പോലീസ് ചെറുപ്പക്കാരുടെ ചിത്രം പുറത്ത് വിട്ടത്. മാളിലെ പ്രവേശന കവാടത്തില്‍ ഇവര്‍ മൊബൈല്‍ നമ്പര്‍ നല്‍കാതെ പോയതാണ് കേസില്‍ പോലീസിനെ ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത്. പ്രതികളിലേക്കെത്താനുള്ള എല്ലാ സാഹചര്യങ്ങളും ഇതോടെ പോലീസിന്റെ മുന്നില്‍ അടയുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇവര്‍ പ്രായപൂര്‍ത്തിയായവരാണോ എന്നുറപ്പില്ലാത്ത സാഹചര്യത്തിലാണ് പുറത്ത് വിടാതിരുന്നത്. കേസില്‍ സമ്മര്‍ദ്ദം ഉയര്‍ന്നതോടെ മറ്റ് വഴികളില്ലാതെയാണ് പോലീസ് ഫോട്ടോ പുറത്ത് വിട്ടത്. മെട്രോ സ്‌റ്റേഷനിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത് കഴിഞ്ഞ ദിവസം കുടുംബവുമൊത്ത് മാളിലെത്തിയ നടിയുടെ ശരീരത്തില്‍ ചെറുപ്പക്കാര്‍ സ്പര്‍ശിക്കുകയായിരുന്നു. അറിയാതെ സംഭവിച്ചതായിരിക്കുമെന്നാണ് ആദ്യം താരം കരുതിയിരുന്നത്. പിന്നീട് തനിക്കരികിലെത്തിയ സഹോദരി എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചപ്പോഴാണ് മനപൂര്‍വ്വം തന്റെ ശരീരത്തില്‍ കൈവെച്ചതാണെന്ന് മനസിലായത്. പിന്നീട് ഇതേ ചെറുപ്പക്കാര്‍…

    Read More »
  • Lead News

    വാട്‌സപ്പ് ചാറ്റില്‍ തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു

    തിരുവനന്തപുരം: ആറ്റിങ്ങള്‍ ചെമ്പകമംഗലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വാട്‌സപ്പ് ചാറ്റിന്റെ പേരില്‍ തുടങ്ങിയ വാക്കേറ്റം അവസാനിച്ചത് ഒരാളുടെ മരണത്തിലാണ്. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണുവാണ് മരിച്ചത്. വിഷ്ണുവിനെ കുത്തിയ വിമല്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. കൈയേറ്റത്തില്‍ വിമലിനും പരിക്കേറ്റിട്ടുണ്ട്. വിമല്‍ വിഷ്ണുവിന്റെ നെഞ്ചില്‍ കുത്തിയതാണ് മരണകാരണം. ആശുപത്രിയില്‍ കഴിയുന്ന വിമലിപ്പോള്‍ പോലീസ് നീരിക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്‌

    Read More »
  • ബാഗാളില്‍ രാഷ്ട്രീയ ചുഴലിക്കാറ്റാവാന്‍ ബിജെപി: അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം

    നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ബംഗാളിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അമിത് ഷായുടെ വരവ് രാഷ്ടീയ ചുഴലിക്കാറ്റായി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ബിജെപി നടത്തുന്ന രാഷ്ട്രീയ റാലി എതിര്‍ കക്ഷികളടക്കം ഉറ്റ് നോക്കുകയാണ്. ശനിയാഴ്ച രാവിലെ പത്തരയോടെ രാമകൃഷ്ണ ആശ്രമത്തിലെത്തിയ അമിത് ഷാ സ്വാമി വിവേകാനന്ദന്റെയും. ശ്രീരാമകൃഷ്ണ പരമഹംസരുടേയും, ശാരദ ദേവിയുടേയും ഛായാചിത്രങ്ങള്‍ക്ക് മുന്‍പില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് റാലിക്ക് തുടക്കം കുറിച്ചത്. തൃണമുല്‍ നേതാവ് സുവേന്ദു അധികാരി അമിത് ഷായ്‌ക്കൊപ്പം റാലിയില്‍ പങ്കെടുക്കുമെന്ന് സൂചനകളുണ്ട്. അമിത് ഷായുടെ റാലിക്ക് മുന്നോടിയായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് തൃണമുല്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുന്നത് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അമിത് ഷായുടെ സന്ദര്‍ശനം സംസ്ഥാനത്ത് പാര്‍ട്ടിക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം. സുവേന്ദര്‍ അധികാരിയും ഒപ്പം ചില മുതിര്‍ന്ന നേതാക്കളും ബിജെപി…

    Read More »
  • NEWS

    ബ്രാഞ്ച് സെക്രട്ടറി പോലും വോട്ട് ചെയ്തില്ല. പൂജ്യം വോട്ടിന്റെ പിന്നിലെ കഥ

    തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അതിഗംഭീര വിജയം നേടാനായെങ്കിലും ആ വിജയത്തിന്റെ സന്തോഷത്തെ തെല്ലൊന്ന് കുറയ്ക്കുന്ന ഫലമായിരുന കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച പൂജ്യം വോട്ട് സംഭവം. ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ പോലും വോട്ട് ലഭിച്ചില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് സിപിഎം തീരുമാനം. കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഒ.പി റഷീദാണ് ഈ തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് പോലും നേടാനാവാതെ പോയത്. ചുണ്ടപ്പാറ ബ്രാഞ്ച് ഭാരവാഹകള്‍ക്കെതിരെയാണ് സിപിഎം നടപടിക്കൊരുങ്ങുന്നത്. ഇടത് സ്വതന്ത്രനായി ആദ്യം പാര്‍ട്ടി പിന്തുണ നല്‍കിയ ഫൈസലിനെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ പിന്തുണ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒ.പി റഷീദിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. 3 അംഗങ്ങളും 38 അനുഭാവികളും വാര്‍ഡിലുണ്ടെന്നിരിക്കെ ഇവരുടെ വോട്ടുപോലും റഷീദിന് ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. സ്വന്തം വോട്ട് മറ്റൊരു വാര്‍ഡിലായതിനാല്‍ ആ വോട്ടും റഷീദിന് നേടാനായില്ല.

    Read More »
  • NEWS

    പന്തളത്ത് അച്ചൻ കുഞ്ഞോ അതോ കെ.വി പ്രഭയോ ചെയര്‍മാന്‍…? ബി.ജെ.പിയിൽ തർക്കം രൂക്ഷം.

    പന്തളം നഗരസഭയിൽ ദളിതനായ കെ.വി പ്രഭയോ ന്യൂനപക്ഷക്കാരനായ അച്ചൻ കുഞ്ഞോ ചെയർമാൻ എന്നതു സംബന്ധിച്ചു തർക്കം മുറുകുന്നു.വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണം പിടിച്ച നഗരസഭയില്‍ ന്യൂനപക്ഷ സമുദായക്കാരനെ ചെയര്‍മാനാക്കണമെന്നാണ് പ്രബല വിഭാഗം ആവശ്യപ്പെടുന്നത്. അതല്ല ചെയര്‍മാന്‍ സ്ഥാനം ദളിതന് വേണം എന്ന് മറ്റൊരു വിഭാഗം. 33 അംഗ കൗണ്‍സിലില്‍ 18 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. ഒമ്പതു സീറ്റാണ് എല്‍.ഡി.എഫിന്. യു.ഡി.എഫിന് അഞ്ചും. ഒരു സ്വതന്ത്രനും. കുരമ്പാല വെസ്റ്റ് ഡിവിഷനില്‍ നിന്നും വിജയിച്ച അച്ചന്‍കുഞ്ഞ് ജോണിനെ ചെയര്‍മാനാക്കി മതേതര മുഖം ഉയർത്തിപ്പിടിക്കണമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗത്തിൻ്റെ വാദം. എന്നാൽ തുടര്‍ച്ചയായി നാലാം തവണയും ജനപ്രതിനിധിയായ ദളിത് വിഭാഗത്തില്‍പ്പെട്ട കെ.വി പ്രഭയ്ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് മറു വിഭാഗം ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെടുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ദളിതരെ തഴയുമ്പോള്‍ ബി.ജെ.പി ഒരു ദളിതന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത് ആദർശാത്മക നീക്കമാകുമെന്നും ഈ വിഭാഗം ചൂണ്ടി കാണിക്കുന്നു. അച്ചന്‍കുഞ്ഞ് ജോണ്‍ കുരമ്പാല വെസ്റ്റ്…

    Read More »
  • LIFE

    ജയസൂര്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒഴിവായത് വന്‍ ദുരന്തം

    ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം “എന്ന സിനിമയുടെ ചിത്രീകരണ ത്തിനിടയിൽ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം…!! ഡ്യൂപ്പ് ചെയ്യൂമായിരുന്നിട്ടും തന്നാൽ കഴിയും വിധം ആ ഷോട്ട് ന്നന്നാക്കുവാൻ ജയസൂര്യ കാണിച്ച ഉത്തരവാദിത്വം ലോകേഷണിൽ പലരെയും ഞെട്ടിച്ചു എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്ര ക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

    Read More »
  • NEWS

    നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളുമായി സോണിയ ഗാന്ധിയുടെ ചർച്ച ഇന്ന്

    ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ 23 നേതാക്കളാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് നൽകിയത്.ബീഹാറിലും കേരളത്തിലുമൊക്കെ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രശ്നങ്ങൾ പരിഹരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ നീക്കങ്ങൾ ഉണ്ടാകുന്നത്. ഇതേ സമയം കെ. ​സു​ധാ​ക​ര​നെ കെ​.പി​.സി​.സി പ്ര​സി​ഡ​ന്‍റാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ഫ്ലെ​ക്സു​ക​ൾ. യു​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു സം​ഘ​ട​ന​ക​ളു​ടെ പേ​രി​ൽ വ​ലി​യ ഫ്ലെ​ക്സു​ക​ളാ​ണ് ഉ​യ​ർ​ന്ന​ത്. എം​.എ​ൽ​.എ ഹോ​സ്റ്റ​ലി​ന്‍റെ പ​രി​സ​ര​ത്തും ഫ്ലെ​ക്സ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്

    Read More »
  • NEWS

    പോലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി

    കേരള പോലീസില്‍ പുതുതായി വനിതാ ഫുട്ബോള്‍ ടീമിന് രൂപം നല്‍കും. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പോര്‍ട്സ് ക്വാട്ടയില്‍ പോലീസില്‍ നിയമിതരായ ഹവില്‍ദാര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കായികതാരങ്ങളെ പോലീസിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ വിവിധ കായികഇനങ്ങളിലായി 137 പേര്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ പോലീസില്‍ നിയമനം നല്‍കിയത്. ഇന്ന് പാസിങ് ഔട്ട് പൂര്‍ത്തിയാക്കിയ ബാച്ചില്‍പ്പെട്ടവര്‍ ഹരിയാനയില്‍ നടന്ന ആള്‍ ഇന്ത്യാ പോലീസ് അത്ലറ്റിക് മീറ്റില്‍ എട്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു. മെഡല്‍ നേടിയവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിതരണം ചെയ്തു. 57 ഹവില്‍ദാര്‍മാരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇതില്‍ 35 പേര്‍…

    Read More »
  • NEWS

    കൈലാസത്തിലേക്ക് ആളുകളെ ക്ഷണിച്ച് വിവാദ നായകന്‍

    വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ വീഡിയോയുമായി പ്രത്യക്ഷപ്പെട്ടു. ഇന്ത്യയില്‍ നിന്നും രക്ഷപെട്ട് സ്വന്തം രാജ്യമായ കൈലാസ സ്ഥാപിച്ച് യഥേഷ്ഠം വാഴുന്ന നിത്യാനന്ദ ഭക്തരെ തന്റെ രാജ്യമായ കൈലാസത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. 3 ദിവസത്തെ താമസവും ഭക്ഷണവുമാണ് നിത്യാനന്ദ ഭക്തര്‍ക്ക് നല്‍കിയിരിക്കുന്ന ഓഫര്‍. അതിനിടയില്‍ ഒരുദിവസം മാത്രം ഭക്തര്‍ക്ക് പരമശിവന്റെ ദര്‍ശനം ലഭിക്കുമെന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നു. കൈലാസ വിസയ്ക്ക് വേണ്ടി ആളുകള്‍ക്ക് മെയില്‍ അയച്ച് തുടങ്ങാമെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട് ഓസ്‌ട്രേലിയയില്‍ വരെ സ്വന്തം കാശിന് എത്തുന്ന ഭക്തര്‍ക്ക് അവിടെ നിന്നും നിത്യാനന്ദയുടെ പ്രത്യേക ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കൈലാസത്തിലേക്ക് തയ്യാറാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് മൂന്ന് ദിവസം കൈലാസത്തില്‍ താമസിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തില്‍ കൂടുതല്‍ കൈലാസത്തില്‍ കഴിയാനുള്ള സാഹചര്യം നിലവിലില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 2019ല്‍ മകളെ തട്ടിക്കൊണ്ടു പോയെന്നുള്ള ദമ്പതികളുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. 19 കാരിയെ തട്ടിക്കൊണ്ട് പോയി…

    Read More »
Back to top button
error: