
യുവനടിയെ അപമാനിച്ച കേസിലെ രണ്ടു ചെറുപ്പക്കാരും ഷോപ്പിംഗ് മാളിനുള്ളിൽ കയറിയത് മൊബൈൽ ഫോൺ നമ്പർ സെക്യൂരിറ്റിക്ക് നൽകാതെയാണെന്ന് വ്യക്തമായി. മറ്റൊരാൾക്കൊപ്പമെന്ന വ്യാജേനയാണ് ഇരുവരും മാളിൽ പ്രവേശിച്ചത്. ആലുവ മുട്ടത്തേക്ക് മെട്രോയിലാണ് ഇരുവരും മടങ്ങിപ്പോയത്. മുട്ടം സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.കേസിൽ വനിതാ കമ്മീഷൻ നടിയിൽ നിന്നും ഇന്ന് തെളിവെടുക്കുമെന്നാണ് സൂചന.വെള്ളിയാഴ്ച നടിയുടെ അമ്മയുടെ മൊഴി പോലീസ് എടുത്തിരുന്നു. പ്രതികൾ ഇന്നു പിടിയിലാകുമെന്നാണ് കരുതുന്നത്.