Month: December 2020

  • Lead News

    ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്, കാഞ്ഞങ്ങാട് ഹര്‍ത്താല്‍

    കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍റഹ്മാനെ കുത്തിക്കൊന്ന സംഭവത്തില്‍ 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എല്‍ഡിഎഫ് നേതൃത്വം നഗരസഭാ പരിധിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ബുധനാഴ്ച രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. തദ്ദേശ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്ലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ഔഫിന്റെ സുഹൃത്ത് ശുഹൈബിനെയും അക്രമികള്‍ കുത്തിയിരുന്നു. ഇവര്‍ രണ്ടുപേരും ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുന്ന വഴിയിലായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. കുത്തിയ ഉടന്‍ അക്രമികള്‍ ഓടി മറഞ്ഞു. ഔഫിന്റെ രണ്ട് സുഹൃത്തുക്കള്‍ മറ്റൊരു ബൈക്കില്‍ പിന്നാലെ ഉണ്ടായിരുന്നു. ഇവര്‍ ഔഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ആണ്. കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ലീഗ് ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് ലീഗിന് നിലപാട്.

    Read More »
  • NEWS

    ജാഗ്രത, ബ്രിട്ടനിൽനിന്നെത്തിയ 22 പേർക്ക് കൊവിഡ് പോസിറ്റീവ്

    കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടണിൽനിന്നെത്തിയ യാത്രക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 22 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വകഭേദം വന്ന വൈറസ് ആണോ ഇവരെ ബാധിച്ചത് എന്ന് കണ്ടെത്താൻ വേണ്ടി വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് സാമ്പിളുകൾ. ബ്രിട്ടനിൽനിന്ന് ഡൽഹിയിലെത്തിയ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അമൃതസറിൽ എത്തിയ എട്ടു പേരും കൊൽക്കത്തയിൽ എത്തിയ രണ്ടു പേരും ചെന്നൈയിൽ എത്തിയ ഒരാളുമാണ് കോവിഡ് സ്ഥിരീകരിച്ച് മറ്റുള്ളവർ. ബ്രിട്ടനിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ബ്രിട്ടനിൽ നിന്നെത്തിയ എല്ലാ യാത്രക്കാർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ഫലം അറിയുന്നതുവരെ യാത്രക്കാർ വിമാനത്താവളത്തിൽ തങ്ങണം. ദക്ഷിണാഫ്രിക്കയിൽ കൂടുതൽ മാരകമായ മറ്റൊരു വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ സാന്നിധ്യവും ബ്രിട്ടനിൽ തിരിച്ചറിഞ്ഞു.

    Read More »
  • NEWS

    തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ടത് കൊടുംക്രൂരരായ രണ്ട് കൊലക്കേസ് പ്രതികൾ

    നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന്‌ രക്ഷപ്പെട്ടത് കൊടുംക്രൂരരായ രണ്ട് കൊലക്കേസ് പ്രതികൾ. തിരുവനന്തപുരത്ത് എസ്എസ്എൽസി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് അതിലൊരാൾ. 2012 മാർച്ചിലാണ് പത്താംക്ലാസുകാരി കൊല്ലപ്പെട്ടത്. സ്റ്റഡി ലീവിന് പെൺകുട്ടി വീട്ടിൽ ഇരിക്കവേ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ വീൽ റോഡിലെ കുഴിയിൽ വീഴുകയും പെൺകുട്ടി അടക്കമുള്ളവർ ഓട്ടോ പോക്കുന്നതിനു സഹായിക്കുകയും ചെയ്തു. വീട്ടിൽ കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി സ്ക്രൂഡ്രൈവർ വാങ്ങാനെന്ന വ്യാജേന വീടിനകത്ത് കയറുകയും കുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ കിടന്ന സ്വർണമാല ഊരിയെടുത്ത ശേഷം അടുത്തുള്ള സ്വകാര്യ ബാങ്കിൽ പണയം വെക്കുകയും ചെയ്തു. സംഭവം നടന്ന് 90 ദിവസത്തിനുള്ളിൽ തന്നെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചതിനാൽ രാജേഷിന് ജാമ്യം കിട്ടിയില്ല. രാജേഷിന്റെ രണ്ട് ഭാര്യമാർ ഉൾപ്പെടെ കേസിൽ സാക്ഷികളായി മൊഴി പറഞ്ഞതിനാൽ ശിക്ഷയും കിട്ടി.സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു എങ്കിലും പിന്നീട് ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവു ചെയ്തു. ഭാര്യയെക്കൊന്ന കേസിലെ…

    Read More »
  • Lead News

    ഞാൻ സഖാവ്, മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിനോട് അടക്ക രാജു-വീഡിയോ

    താൻ സഖാവാണെന്നും ചെങ്കൊടി ആണ് തന്റെ കൊടിയെന്നും അഭയാ കേസിലെ ഏക ദൃക്സാക്ഷി അടക്കാ രാജു. തന്നെ കാണാനെത്തിയ മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിനോടും സംഘത്തോടും ആണ് അടയ്ക്ക രാജു ഈ കാര്യം പറഞ്ഞത്. (മുന്നറിയിപ്പ്:പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )

    Read More »
  • NEWS

    അട്ടക്കുളങ്ങര ജയിലിൽ രാത്രി മുഴുവൻ പ്രാർത്ഥനയിൽ കഴിഞ്ഞ് സിസ്റ്റർ സെഫി

    അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിയെ പാർപ്പിച്ചിരിക്കുന്നത് അട്ടക്കുളങ്ങര വനിതാ ജയിലിൽ ആണ്. ജയിലിലെ പതിനഞ്ചാം നമ്പർ തടവുകാരിയാണ് സിസ്റ്റർ സെഫി. പൂജപ്പുര സെൻട്രൽ ജയിലിൽ എന്നാൽ 4334 ആം നമ്പർ തടവുകാരനാണ് ഫാദർ തോമസ് കോട്ടൂർ. ഇരുവരുടെയും കോവിഡ് പരിശോധന നടത്തി.രണ്ടുപേർക്കും നെഗറ്റീവ്. മറ്റു ജില്ലകളിൽ നിന്നും വന്നതിനാൽ 14 ദിവസത്തെ ക്വാറന്റൈൻ ആണ് നിർദ്ദേശിച്ചിട്ടുള്ളത്. ക്വാറന്റൈൻ ബ്ലോക്കിൽ ഒറ്റയ്ക്കാണ് ഫാദർ തോമസ് കോട്ടൂർ. സിസ്റ്റർ സെഫി ആകട്ടെ അഞ്ച് പ്രതികൾക്കൊപ്പമാണ് കഴിയുന്നത്. ജയിലിൽ ഭക്ഷണം കാണിക്കാൻ വിമുഖത കാട്ടുന്ന സിസ്റ്റർ സെഫി എപ്പോഴും പ്രാർത്ഥനയിൽ മുഴുകുകയാണ്.

    Read More »
  • Lead News

    കർഷകപ്രക്ഷോഭം 29ആം ദിവസത്തിലേക്ക്, രണ്ടു കോടി പേർ ഒപ്പിട്ട നിവേദനം ഇന്നു രാഷ്ട്രപതിക്ക്

    കടുത്ത തണുപ്പിനെ വകവയ്ക്കാതെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പോരാട്ടം 29ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ രണ്ടു കോടി ആളുകൾ ഒപ്പിട്ട നിവേദനം ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിക്കും.കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ബാങ്ക് ജീവനക്കാർ ഉച്ചഭക്ഷണം ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. രാജസ്ഥാൻ -ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിൽ ഇന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള 10000 കർഷകർ എത്തും. ഡൽഹി- ജയ്പൂർ ദേശീയപാത പൂർണ്ണമായും സ്തംഭിപ്പിക്കുന്നതായിരിക്കും ഫലം. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം ആവർത്തിക്കുന്നുണ്ടെങ്കിലും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഉള്ള ഒരു ചർച്ചക്കും തങ്ങൾ തയ്യാറല്ല എന്നാണ് കർഷകർ പറയുന്നത്. കേന്ദ്രസർക്കാർ കടുംപിടുത്തം തുടർന്നാൽ നാളെ മുതൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് ആണ് കർഷകർ ഇറങ്ങുക.

    Read More »
  • Lead News

    ഫാദർ തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും പൗരോഹിത്യം നീക്കൽ ഉടനുണ്ടാവില്ല

    സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവരുടെ പൗരോഹിത്യം നീക്കൽ ഉടനുണ്ടാവില്ല. അപ്പീൽ സാധ്യത ഉള്ളതുകൊണ്ടാണ് ഇത്. ഇവരുടെ മേൽ ഉള്ള ആരോപണങ്ങൾ അവിശ്വസനീയം ആണ് എന്ന് കോട്ടയം അതിരൂപതയുടെ പ്രതികരണം വന്നിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സ്വാഭാവിക അവകാശം പ്രതികൾക്ക് ഉണ്ടെന്ന് അതിരൂപത വ്യക്തമാക്കുന്നു. മൂന്നുതരത്തിലാണ് പൗരോഹിത്യം എടുത്തുകളയുന്നത്. ആരുടെയെങ്കിലും സമ്മർദ്ധം കൊണ്ട് രംഗത്ത് വരുന്നവരെ ഒഴിവാക്കുന്നതാണ് ഇതിലൊന്ന്. വൈദികവൃത്തിയിൽ നിന്ന് സ്വയം ഒഴിവാകുന്നവർക്ക് അങ്ങനെ ചെയ്യാം. ശിക്ഷാനടപടികളിമേൽ നടപടി കൈക്കൊള്ളേണ്ടത് അതത് രൂപതകളുടെ മെത്രാന്മാർ ആണ്. അന്വേഷണ കമ്മീഷനെ വച്ച് സാക്ഷികളെ വിസ്തരിച്ച് ആണ് ഈ നടപടി. പുറത്താക്കപ്പെട്ടവർക്ക് വത്തിക്കാനിൽ അപ്പീൽ നൽകാനും സാധ്യതയുണ്ട്.

    Read More »
  • NEWS

    കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു, ആരോപണം മുസ്ലിം ലീഗിനെതിരെ

    കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കല്ലൂരാവി പഴയ കടപ്പുറത്ത് ഓഫ് അബ്ദുൽ റഹ്മാനാണ് കുത്തേറ്റ് മരിച്ചത്. 32 വയസ്സാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ആണ്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തദ്ദേശ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്ലൂരാവി മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ഔഫിന്റെ സുഹൃത്ത് ശുഹൈബിനെയും അക്രമികൾ കുത്തിയിരുന്നു. ഇവർ രണ്ടുപേരും ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുന്ന വഴിയിലായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. കുത്തിയ ഉടൻ അക്രമികൾ ഓടി മറഞ്ഞു. ഔഫിന്റെ രണ്ട് സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ പിന്നാലെ ഉണ്ടായിരുന്നു. ഇവർ ഔഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനു പിന്നിൽ മുസ്ലിം ലീഗ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്നാണ് ലീഗിന് നിലപാട്.

    Read More »
  • Lead News

    ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്, തെരഞ്ഞെടുപ്പ് വിശകലനം അജണ്ട

    പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളും ചർച്ച ആകും എന്ന് കരുതുന്നു. കോർ കമ്മിറ്റി വിളിച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ല എന്ന ആരോപണം ഒരു വിഭാഗം നേതാക്കൾക്കുണ്ടായിരുന്നു. കൊച്ചിയിൽ ചേരുന്ന യോഗത്തിൽ കെ സുരേന്ദ്രൻ വിമതവിഭാഗം ഇക്കാര്യങ്ങൾ ഉന്നയിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് ആയ ശോഭാ സുരേന്ദ്രനെ ഒതുക്കുന്നുവെന്ന് കാണിച്ചു സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് ഒരുവിഭാഗം പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പിന്നാലെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കേന്ദ്രമന്ത്രി വി മുരളീധരൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശോഭയുടെ നേതൃത്വത്തിലുള്ള സംഘം ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിയിരിക്കുകയാണ്. ശോഭക്കെതിരെ നടപടി വന്നേക്കുമെന്ന് ചർച്ച വരെ ഉണ്ടായി. ഈ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളുടെ നിലപാട് നിർണായകമാകും.

    Read More »
  • സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 75,08,489 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2892 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന്…

    Read More »
Back to top button
error: