Lead NewsNEWS

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിന് അനുമതി നിഷേധിച്ച് പോലീസ്‌

ര്‍ഷകര്‍ക്കായി നിവേദനം സമര്‍പ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു.

മൂന്ന് നേതാക്കളെ രാഷ്ട്രപതിയെ കാണാനായി അനുവദിക്കാമെന്നാണ് പൊലീസിന്റെ നിലപാട്. പ്രകടനമായെത്തി രണ്ടുകോടിപേര്‍ ഒപ്പിട്ട നിവേദനം നല്‍കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണും.

കര്‍ഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്‍ കൊണ്ടുവന്നതെന്നും ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 10.30നാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നത്. വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്.

കടുത്ത തണുപ്പിനെ വകവയ്ക്കാതെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പോരാട്ടം 29ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ബാങ്ക് ജീവനക്കാർ ഉച്ചഭക്ഷണം ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രം ആവർത്തിക്കുന്നുണ്ടെങ്കിലും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഉള്ള ഒരു ചർച്ചക്കും തങ്ങൾ തയ്യാറല്ല എന്നാണ് കർഷകർ പറയുന്നത്. കേന്ദ്രസർക്കാർ കടുംപിടുത്തം തുടർന്നാൽ നാളെ മുതൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് ആണ് കർഷകർ ഇറങ്ങുക.

Back to top button
error: