Month: December 2020
-
NEWS
മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടു, രാജി വയ്ക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അല്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പരസ്യമായി മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥം ആ മന്ത്രിയില്‍ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. ആ നിലയ്ക്ക് മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് ആരുടെ വട്ടാണെന്നാണ് മന്ത്രി തോമസ് ഐസക്ക് നേരത്തെ ചോദിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സിനെതിരെ ഗുരുതരമായ ആരോപണമാണ് ഐസക്ക് ഉന്നയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി തള്ളിയതും കെ.എസ്.എഫ്.ഇയിലെ പോരായ്മകള്‍ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിരശോധന നടത്തിയതെന്ന് വ്യക്തമാക്കിയതും. അതായത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്…
Read More » -
NEWS
യുപി മാധ്യമ പ്രവർത്തകനെയും സുഹൃത്തിനെയും കൊന്നത് വാർത്ത നൽകിയതിന്
യുപിയിൽ മാധ്യമ പ്രവർത്തകനും സുഹൃത്തും തീപ്പൊള്ളൽ ഏറ്റ് മരിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.ലളിത് മിശ്ര, കേശാവാനന്ദ് മിശ്ര, അക്രം അലി എന്നിവർ ആണ് അറസ്റ്റിൽ ആയത്.ബഹദൂർപുർ ക്രോസിങ്ങിനടുത്ത് കാടിനടുത്തുള്ള വീട്ടിലാണ് മാധ്യമ പ്രവർത്തകൻ രാകേഷ് സിംഗ്, സുഹൃത്ത് പിന്റു സാഹു എന്നിവർ കൊല്ലപ്പെട്ടത്. വില്ലേജ് അധ്യക്ഷ ആയ കേശവാനന്ദയുടെ അമ്മയുടെ അഴിമതി രാകേഷ് സിംഗ് വാർത്ത ആക്കിയിരുന്നു. കേശാവാനന്ദയ്ക്ക് ഇതിൽ രാകേഷിനോട് വൈരാഗ്യം ഉണ്ട്.സംഭാഷണത്തിന് എന്ന് പറഞ്ഞാണ് കേശവനന്ദ അടക്കമുള്ളവർ രാകേഷിനെ കാണാൻ വീട്ടിൽ എത്തിയത്. രാകേഷും സുഹൃത്തുമൊത്ത് ഇവർ മദ്യപിക്കുകയും പിന്നാലെ കൃത്യം നടപ്പാക്കുകയും ആയിരുന്നു. ആൽക്കഹോൾ കൂടുതൽ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് വീടിനു തീയിടുക ആയിരുന്നു. സാനിറ്റൈസർ ആണെങ്കിൽ ആരും സംശയിക്കില്ല എന്ന് കുറ്റവാളികൾ കരുതി. എന്നാൽ രാകേഷ് സിംഗിന്റെ അച്ഛൻ കൊലപാതകം ആണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയതോടെ ആക്രമികളുടെ പദ്ധതി പാളി.
Read More » -
LIFE
മറ്റൊരു താരപുത്രികൂടി അരങ്ങിലേക്ക്
മലയാള സിനിമയില്‍ താരങ്ങളുടെ മക്കള്‍ അരങ്ങിലേക്ക് വരുന്നതാണ് പുതിയ വാര്‍ത്ത. അക്കൂട്ടത്തില്‍ ഏറ്റവും പുതിയ വിശേഷം സായികുമാറിന്റെ വീട്ടിലാണ്. സായികുമാറിന്റെ മകളും അഭിനയരംഗത്തേക്ക് കടന്നുവരികയാണ്. മിനി സ്‌ക്രീനിലൂടെയാണ് മകള്‍ വൈഷ്ണവിയുടെ അരങ്ങേറ്റം. കനക ദുര്‍ഗ എന്ന നെഗറ്റീവ് കാഥാപാത്രമായാണ് സീരിയലില്‍ വൈഷ്ണവി എത്തുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ഈ സീരിയലിലും ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായര്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായികുമാറിന്റെയും മുന്‍ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇവരുടെ വിവാഹം.
Read More » -
NEWS
ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി,തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദം ആയതായി കാലാവസ്ഥ വകുപ്പ്.അടുത്ത 24 മണിക്കൂറിൽ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റ് ആയി മാറുമെന്നാണ് സൂചന. തെക്കൻ കേരളത്തിന് ചുഴലിക്കാറ്റ് ഭീഷണിയുണ്ട്. തെക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴക്ക് സാധ്യത ഉണ്ട്.ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരം കടക്കും. മറ്റന്നാൾ കന്യാകുമാരി തീരത്ത് എത്താനും സാധ്യത ഉണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് സമ്പൂർണ വിലക്കുണ്ട്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്.
Read More » -
NEWS
ക്രിക്കറ്റ് മൈതാനത്തെ പ്രണയ സുരഭിലമാക്കിയ ആ ഇന്ത്യക്കാരൻ ദിപൻ, പ്രണയം സ്വീകരിച്ചത് ഓസ്‌ട്രെലിയക്കാരി റോസ്
ഇന്ത്യ -ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോറ്റെങ്കിലും ഒരു ഇന്ത്യൻ പ്രണയ കഥ വിജയിച്ചു. മത്സരത്തിനിടെ ഓസ്‌ട്രേലിയൻ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയത് ബംഗളുരു സ്വദേശി ദിപൻ. പ്രണയം സ്വീകരിച്ചതോ ഓസ്‌ട്രെലിയക്കാരി റോസ്. രണ്ട് പേർക്കും പൊതുവായി ഉള്ളത് ക്രിക്കറ്റ് ഭ്രാന്ത്. ക്രിക്കറ്റ് ഭ്രാന്ത് മൂലമാണ് പ്രണയം ക്രിക്കറ്റ് മൈതാനത്ത് വിരിയട്ടെ എന്ന് ഇരുവരും തീരുമാനിച്ചത്. നാല് വർഷം മുമ്പാണ് ദിപൻ ഓസ്‌ട്രേലിയയിൽ എത്തിയിട്ട്. രണ്ട് വർഷമായി മെൽബണിലേയ്ക്ക് മാറിയിട്ട്. ദിപൻ വാടകയ്ക്ക് താമസിക്കുന്നയിടത്തെ മുൻ വാടകക്കാരി ആയിരുന്നു റോസ്.റോസിന്റെ പേരിൽ എത്തുന്ന കത്തുകൾ എത്തിക്കുന്നതിനു ആണ് ദിപൻ ഫേസ്ബുക്കിലൂടെ ആളെ കണ്ടെത്തുന്നത്. പിന്നീട് ഒരു കപ്പ് കോഫിയിലൂടെ സൗഹൃദവും തുടങ്ങി. മത്സരത്തിനിടെ വിവാഹാഭ്യർത്ഥന നടത്താൻ ദിപൻ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കി.സിഡ്‌നി ക്രിക്കറ്റ് അധികൃതർക്കും ആവേശം. ചെയ്‌സിങ്ങിനിടെ 20 ഓവർ പിന്നിട്ടാൽ ഉടൻ വിവാഹാഭ്യർത്ഥന. റോസ് അമ്പരന്നെങ്കിലും ഒടുവിൽ എല്ലാം ശുഭം.
Read More » -
NEWS
വിവാഹ വാഗ്ദാനം നൽകി പീഡനം, കാസ്റ്റിംഗ് ഡയറക്ടർക്കെതിരെ പരാതിയുമായി സീരിയൽ നടി
മുംബൈയിൽ കാസ്റ്റിങ് ഡയറക്ടർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയൽ നടി. അന്ധേരി വേർസോവ പോലീസ് സ്റ്റേഷനിൽ ആണ് ഇരുപത്തിയാറുകാരിയായ നടി പരാതി നൽകിയിരിക്കുന്നത്. വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി.2 വർഷമായി പീഡനം തുടരുന്നു എന്നും പരാതിയിൽ പറയുന്നു.ഐപിസി സെക്ഷൻ 376 പ്രകാരം ആണ് കേസ്. ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.
Read More » -
NEWS
കർഷകർ വഴങ്ങിയില്ല, മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിച്ചില്ലെങ്കിൽ പങ്കെടുക്കില്ല
കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചു. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന ആവശ്യം കർഷകർ മുന്നോട്ട് വച്ചു. അഞ്ഞൂറോളം കർഷക സംഘടനകൾ ഉള്ളപ്പോൾ 32 കർഷക സംഘടനകൾക്ക് മാത്രമാണ് ക്ഷണമെന്ന് കർഷകർ ചൂണ്ടിക്കാട്ടി. ഇന്ന് 3 മണിയ്ക്ക് ചർച്ച എന്നാണ് കർഷക സംഘടനാ നേതാക്കളെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചത്. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി വാർത്താ ഏജൻസിയോട് പറഞ്ഞു. സിംഗു, തിക്രി, ഗാസിപുർ അതിർത്തികൾ കർഷകർ അടച്ചിരിക്കുകയാണ്. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചു. കൃഷി മന്ത്രിയുമായി അമിത് ഷാ നടത്തിയ ചർച്ചയിലാണ് കർഷക സംഘടനകളുമായി ഉപാധികൾ ഇല്ലാതെ ചർച്ച ആവാമെന്ന് തീരുമാനിച്ചത്.
Read More » -
LIFE
ന്യൂന മർദ്ദം ഇന്ന് ചുഴലിക്കാറ്റ് ആയേക്കും, കേരളത്തിൽ തീവ്ര മഴയെന്ന് പ്രവചനം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് ആയി മാറിയേക്കും.ബുറേലി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കൻ തീരം തൊടും. വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്ത് എത്താനും സാധ്യത ഉണ്ട്. ചുഴലിക്കാറ്റിനു മുന്നോടിയായി കേരളത്തിൽ അതീവ ജാഗ്രത ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് അതിതീവ്ര മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് ഉണ്ട്. ഡാമുകളിലും റിസർവോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാർ, കൊല്ലം കല്ലട എന്നീ റിസർവോയറുകളിലും പത്തനംതിട്ട കക്കി ഡാമിലും പ്രത്യേക ശ്രദ്ധ വേണം. തീർത്ഥാടന കാലം പരിഗണിച്ച് പമ്പ, മണിമല, അച്ചൻകോവിൽ എന്നിവിടങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തണം. തെക്കൻ കേരളത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിനങ്ങളിൽ മഴ ഉണ്ടാകും എന്നാണ് പ്രവചനം.
Read More » -
NEWS
അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത സി .ബി ഐ എസ് .പി നന്ദകുമാർ നായർക്ക് റിട്ടയർമെന്റ് കാലാവധി 6 മാസത്തേക്ക് നീട്ടി നല്കി
സിസ്റ്റർ അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു കുറ്റപത്രം കൊടുത്ത തിരുവനന്തപുരം സി .ബി .ഐ യൂണിറ്റിലെ എസ് .പി നന്ദകുമാർ നായർക്ക് റിട്ടയർമെന്റ് കാലാവധി സി .ബി .ഐ ഡയറക്ടർറുടെ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ 6 മാസത്തേക്ക് നീട്ടികൊണ്ടു ഉത്തരവിറക്കി . നവംബർ 30 ന് റിട്ടയർ ചെയ്യാൻ ഇരിക്കെയാണ് അഭയ കേസിന്റെ വിചാരണ പൂർത്തിയാകാതെ അന്തിമ ഘട്ടത്തിൽ ഇരിക്കുന്ന പശ്ചാത്തലത്തിൽ ആണ് സി .ബി .ഐ യുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഉദ്യോഗസ്ഥന് റിട്ടയർമെന്റ് കാലാവധി നീട്ടി നൽകിയത് . നവംബർ 30 ന് റിട്ടയർ ചെയ്യാൻ ഇരുന്ന സി .ബി .ഐ എസ് .പി നന്ദകുമാർ നായർക്ക് അടുത്ത വർഷം മേയ് 31 വരെ സർവീസ് നീട്ടി കിട്ടിയിരിക്കുന്നത് . റിട്ടയർമെന്റ് കാലാവധി 6 മാസത്തേക്ക് നീട്ടി കൊടുക്കണമെന്ന് സി .ബി ഐ ഡയറക്ടറുടെ ശുപാർശ പ്രധാനമന്തി അംഗീകരിച്ചതിന്റെ ഫലമായിട്ടാണ് റിട്ടയർമെന്റ് കാലാവധി സി .ബി…
Read More » -
NEWS
കേന്ദ്രം വഴങ്ങി, കർഷകരുമായി ഉപാധികൾ ഇല്ലാതെ ചർച്ച നടത്തും
കാർഷിക നയങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളുടെ ഏകോപന സമിതി സംഘടിപ്പിക്കുന്ന ഡൽഹി ചലോ മാർച്ച് ആറാം ദിനത്തിലേയ്ക്ക് കടന്നു. നേരത്തെ ചർച്ചയ്ക്ക് നിരവധി ഉപാധികൾ മുന്നോട്ട് വച്ച സർക്കാർ ഉപാധികൾ ഇല്ലാതെ ചർച്ചയ്ക്ക് തയ്യാറെടുക്കുന്നതായാണ് വിവരം. പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജോഗീന്ദർ സിംഗ് അടക്കമുള്ള നേതാക്കളെ ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ വിളിച്ചു എന്നാണ് വിവരം. കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണ് എന്ന് അമിത് ഷാ കർഷക നേതാക്കളെ അറിയിച്ചു. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം കർഷക നേതാക്കൾ ചൊവ്വാഴ്ച തീരുമാനിക്കും. ചർച്ചയ്ക്ക് തയ്യാറാണെങ്കിലും നിയമം പിൻവലിക്കില്ല എന്ന് പ്രധാനമന്ത്രി ആവർത്തിക്കുന്നതിൽ കർഷക നേതാക്കൾക്ക് അതൃപ്തി ഉണ്ട്. സമരം അവസാനിപ്പിക്കാൻ കേന്ദ്രം തയ്യാർ അല്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ റോഡുകൾ ഉപരോധിക്കാൻ ആണ് കർഷകരുടെ പദ്ധതി. ഡൽഹിയിലേയ്ക്ക് ചരക്കു വാഹനങ്ങളും ടാക്സികളും കടത്തി വിടില്ല. രണ്ട് ദിവസം കൂടി കാക്കാൻ ആണ് കർഷക സംഘടനകളുടെ തീരുമാനം.
Read More »