NEWS

അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത സി .ബി ഐ എസ്‌ .പി നന്ദകുമാർ നായർക്ക് റിട്ടയർമെന്റ് കാലാവധി 6 മാസത്തേക്ക് നീട്ടി നല്കി

സിസ്റ്റർ അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു കുറ്റപത്രം കൊടുത്ത തിരുവനന്തപുരം സി .ബി .ഐ യൂണിറ്റിലെ എസ്‌ .പി നന്ദകുമാർ നായർക്ക് റിട്ടയർമെന്റ് കാലാവധി സി .ബി .ഐ ഡയറക്ടർറുടെ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ 6 മാസത്തേക്ക് നീട്ടികൊണ്ടു ഉത്തരവിറക്കി . നവംബർ 30 ന് റിട്ടയർ ചെയ്യാൻ ഇരിക്കെയാണ് അഭയ കേസിന്റെ വിചാരണ പൂർത്തിയാകാതെ അന്തിമ ഘട്ടത്തിൽ ഇരിക്കുന്ന പശ്ചാത്തലത്തിൽ ആണ് സി .ബി .ഐ യുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഉദ്യോഗസ്ഥന് റിട്ടയർമെന്റ് കാലാവധി നീട്ടി നൽകിയത് . നവംബർ 30 ന് റിട്ടയർ ചെയ്യാൻ ഇരുന്ന സി .ബി .ഐ എസ്‌ .പി നന്ദകുമാർ നായർക്ക് അടുത്ത വർഷം മേയ് 31 വരെ സർവീസ് നീട്ടി കിട്ടിയിരിക്കുന്നത് .

റിട്ടയർമെന്റ് കാലാവധി 6 മാസത്തേക്ക് നീട്ടി കൊടുക്കണമെന്ന് സി .ബി ഐ ഡയറക്ടറുടെ ശുപാർശ പ്രധാനമന്തി അംഗീകരിച്ചതിന്റെ ഫലമായിട്ടാണ് റിട്ടയർമെന്റ് കാലാവധി സി .ബി ഐ എസ്‌ .പി നന്ദകുമാർ നായർക്ക് 6 മാസത്തേക്ക് നീട്ടി നൽകിയത് .

Back to top button
error: