Month: December 2020
-
NEWS
ഇരിങ്ങാലക്കുടയിലുണ്ട് – കിം കിം കിം കിം
സന്തോഷ് ശിവൻ ചിത്രത്തിൽ മഞ്ജു വാര്യർ പാടിയ കിം കിം കിം വയറലായി. സംഗീത സംവിധായകൻ റാം സുരേന്ദർ ശ്രദ്ധേനാവുന്നു. കിം കിം കിം എന്ന ഗാനം ജനശ്രദ്ധമാകുമ്പോൾ തൻ്റെ സിനിമാ ഗാനം വൈറലായതിൻ്റെ സന്തോഷത്തിലാണ് ഇരിങ്ങാലക്കുടക്കാരൻ രാം സുരേന്ദർ . റാം സംഗീതം നൽകിയ ജാക് N ജില്ലിലെ കിം കിം കിം എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയത് മഞ്ചു വാര്യരും എഴുതിയത് ബി.കെ ഹരിനാരായണനും ആണ്. ഒരു കാലത്ത് സൂപ്പർ ഹിറ്റായ ‘ചെമ്പകമേ’.. തുടങ്ങി നിരവധി ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ ചെയ്യുകയും , നിരവധി ഹിറ്റ് ആൽബം സോങ്ങുകൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്ത രാം സുരേന്ദറിൻ്റെ 25 കൊല്ലത്തെ കാത്തിരിപ്പാണ് ഇപ്പോൾ സഫലമാകുന്നത്. സന്തോഷ് ശിവൻ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ പുതിയൊരു തുടക്കം നടത്താൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് റാം . ഈ ഗാനത്തിന്റെ വലിയൊരു പ്രത്യേകതയെന്നു പറയുന്നത് ഇത് പാടിയിരിക്കുന്നത് മഞ്ജുവാര്യര്‍ ആണ്. ‘ഉറുമി’ക്ക് ശേഷം ഒന്‍പത്‌വര്‍ഷത്തെ ഇടവേളകഴിഞ്ഞാണ്…
Read More » -
NEWS
സമീറ സനീഷിന്റെ’അലങ്കാരങ്ങളില്ലാതെ’ മമ്മൂട്ടി പ്രകാശനം ചെയ്തു
മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ്,ചലച്ചിത്ര കലയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കോസ്റ്റ്യൂം ഡിസൈനിംഗിന്റെ രീതികളെക്കുറിച്ചും വെളിപ്പെടുത്തുന്ന ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി,സംവിധായകന്‍ ആഷിഖ് അബുവിന് നല്കി പ്രകാശനം ചെയ്തു. പരസ്യചിത്ര രംഗത്തുനിന്ന് 2009ലാണ് സിനിമയിലെത്തിയത്. ഹിന്ദി ചിത്രം ‘ദി വൈറ്റ് എലിഫന്റിലായിരുന്നു തുടക്കം. അത് കഴിഞ്ഞു ‘ഡാഡികൂള്‍’ ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 160 ലധികം സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചു. 2014ലും 2018 ലുംമികച്ച കോസ്റ്റും ഡിസൈനര്‍ക്കുള്ള സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടി. ‘ചലച്ചിത്ര രംഗത്ത് എന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും കഴിഞ്ഞ പത്തു വര്‍ഷത്തി നിടയില്‍ എനിക്ക് ലഭിച്ച അനുഭവങ്ങളെ ക്കുറിച്ചുമാണ് ഈ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്” സമീറ സനീഷ് പറഞ്ഞു.
Read More » -
LIFE
വെള്ളിയാഴ്ച മുതൽ മലബാർ, പത്തിന് മാവേലി
13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേയുടെ അനുമതി. മംഗളുരു -തിരുവനന്തപുരം മലബാർ എക്സ്പ്രെസ് വെള്ളിയാഴ്‌ചയും മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം 10നും ഓടിതുടങ്ങും. ചെന്നൈ -തിരുവനന്തപുരം, ചെന്നൈ- മംഗളൂരു,ചെന്നൈ -പാലക്കാട്, തിരുവനന്തപുരം വഴിയുള്ള ചെന്നൈ- ഗുരുവായൂർ എന്നീ വണ്ടികൾ ഈമാസം എട്ടിനും മധുര -പുനലൂർ എക്സ്പ്രസ്സ് വെള്ളിയാഴ്ചയും ഓടിത്തുടങ്ങും.
Read More »