NEWS

കേന്ദ്രം വഴങ്ങി, കർഷകരുമായി ഉപാധികൾ ഇല്ലാതെ ചർച്ച നടത്തും

കാർഷിക നയങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളുടെ ഏകോപന സമിതി സംഘടിപ്പിക്കുന്ന ഡൽഹി ചലോ മാർച്ച്‌ ആറാം ദിനത്തിലേയ്ക്ക് കടന്നു. നേരത്തെ ചർച്ചയ്ക്ക് നിരവധി ഉപാധികൾ മുന്നോട്ട് വച്ച സർക്കാർ ഉപാധികൾ ഇല്ലാതെ ചർച്ചയ്ക്ക് തയ്യാറെടുക്കുന്നതായാണ് വിവരം.

പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജോഗീന്ദർ സിംഗ് അടക്കമുള്ള നേതാക്കളെ ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ വിളിച്ചു എന്നാണ് വിവരം. കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണ് എന്ന് അമിത് ഷാ കർഷക നേതാക്കളെ അറിയിച്ചു. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം കർഷക നേതാക്കൾ ചൊവ്വാഴ്ച തീരുമാനിക്കും.

Signature-ad

ചർച്ചയ്ക്ക് തയ്യാറാണെങ്കിലും നിയമം പിൻവലിക്കില്ല എന്ന് പ്രധാനമന്ത്രി ആവർത്തിക്കുന്നതിൽ കർഷക നേതാക്കൾക്ക് അതൃപ്തി ഉണ്ട്‌. സമരം അവസാനിപ്പിക്കാൻ കേന്ദ്രം തയ്യാർ അല്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ റോഡുകൾ ഉപരോധിക്കാൻ ആണ് കർഷകരുടെ പദ്ധതി.

ഡൽഹിയിലേയ്ക്ക് ചരക്കു വാഹനങ്ങളും ടാക്സികളും കടത്തി വിടില്ല. രണ്ട് ദിവസം കൂടി കാക്കാൻ ആണ് കർഷക സംഘടനകളുടെ തീരുമാനം.

Back to top button
error: