NEWS

കർഷകർ വഴങ്ങിയില്ല, മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിച്ചില്ലെങ്കിൽ പങ്കെടുക്കില്ല

കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷകർ പ്രഖ്യാപിച്ചു. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിക്കണമെന്ന ആവശ്യം കർഷകർ മുന്നോട്ട് വച്ചു. അഞ്ഞൂറോളം കർഷക സംഘടനകൾ ഉള്ളപ്പോൾ 32 കർഷക സംഘടനകൾക്ക് മാത്രമാണ് ക്ഷണമെന്ന് കർഷകർ ചൂണ്ടിക്കാട്ടി.

ഇന്ന് 3 മണിയ്ക്ക് ചർച്ച എന്നാണ് കർഷക സംഘടനാ നേതാക്കളെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചത്. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി വാർത്താ ഏജൻസിയോട് പറഞ്ഞു.

Signature-ad

സിംഗു, തിക്രി, ഗാസിപുർ അതിർത്തികൾ കർഷകർ അടച്ചിരിക്കുകയാണ്. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചു. കൃഷി മന്ത്രിയുമായി അമിത് ഷാ നടത്തിയ ചർച്ചയിലാണ് കർഷക സംഘടനകളുമായി ഉപാധികൾ ഇല്ലാതെ ചർച്ച ആവാമെന്ന് തീരുമാനിച്ചത്.

Back to top button
error: