NEWS

ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി,തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദം ആയതായി കാലാവസ്ഥ വകുപ്പ്.അടുത്ത 24 മണിക്കൂറിൽ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റ് ആയി മാറുമെന്നാണ് സൂചന. തെക്കൻ കേരളത്തിന്‌ ചുഴലിക്കാറ്റ് ഭീഷണിയുണ്ട്.

തെക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴക്ക് സാധ്യത ഉണ്ട്‌.ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരം കടക്കും. മറ്റന്നാൾ കന്യാകുമാരി തീരത്ത് എത്താനും സാധ്യത ഉണ്ട്‌.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് സമ്പൂർണ വിലക്കുണ്ട്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം ഉണ്ട്‌.

Back to top button
error: