Month: December 2020
-
NEWS
വിഎസ്‍എസ്‍സി മുന്‍ ഡയറക്ടര്‍ എസ്. രാധാകൃഷ്ണന്‍ അന്തരിച്ചു
തിരുവനന്തപുരം:വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എല്‍.വി 3 പ്രോജക്ടിന്റെ വികാസത്തില്‍ പങ്കാളിയായിട്ടായിരുന്നു അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഐഎസ്‌ആര്‍ഒ യുടെ നിരവധി അഭിമാന പദ്ധതികളില്‍ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ലാണ് എസ്.രാമകൃഷ്ണന്‍ വി.എസ്.എസ്.സി. ഡയറക്ടറാകുന്നത്. 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
Read More » -
LIFE
പിണറായിയെ വെട്ടാൻ കെ എസ് എഫ് ഇ ആയുധമാക്കിയ തോമസ് ഐസക്കിന് അമ്പേ പാളി ,വാർത്താക്കുറിപ്പിൽ ധനമന്ത്രിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ,തല കുനിച്ച് എ കെ ജി സെന്ററിൽ നിന്ന് ഐസക്കിന്റെ മടക്കം
കെ എസ് എഫ് ഇ വിജിലൻസ് റെയ്‌ഡ് മുൻനിർത്തി പാർട്ടിയിൽ പുതിയ പോർമുഖം തുറന്ന ധനമന്ത്രി തോമസ് ഐസക്കിന് താക്കീതുമായി സിപിഐഎം .സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഐസക്കിന്റെ നിലപാടുകൾ അമ്പേ തള്ളി . ”വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് .കെ എസ് എഫ് ഇ യെ പോലെ മികവാർന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അവ .എന്നാൽ അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു . “എന്നാണ് വാർത്താക്കുറിപ്പിൽ ഐസക്കിന്റെ പേരെടുത്ത് പറയാതെ പാർട്ടിയുടെ കുറ്റപ്പെടുത്തൽ . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും തോമസ് ഐസക്ക് തന്റെ നിലപാട് ആവർത്തിച്ചു .എന്നാൽ മറ്റ് നേതാക്കളിൽ നിന്ന് യാതൊരു വിധ പിന്തുണയും ഐസക്കിന് ലഭിച്ചില്ല .അതേസമയം ,യോഗത്തിൽ തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനം ഉണ്ടായി .വിജിലൻസ് റെയ്‌ഡ് വിവാദമാക്കുന്നതിന് ഐസക്കിന്റെ നിലപാട് കാരണമായി എന്ന് യോഗം…
Read More » -
NEWS
ഊര്‍മിള മണ്ഡോദ്കര്‍ ശിവസേനയില്‍ ചേര്‍ന്നു
മുംബൈ: കോണ്‍ഗ്രസ് വിട്ട നടി ഊര്‍മിള മതോന്ദ്കര്‍ ശിവസേനയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് അവര്‍ ശിവസേന അംഗത്വം സ്വീകരിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മിള മണ്ഡോദ്കര്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന അവര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കഴിഞ്ഞ വര്‍ഷം മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കന്മാര് തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഊര്‍മിള പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. കശ്മീരി മോഡലും ബിസിനസ്സുകാരനുമായ മുഹ്‌സിന്‍ അക്തര്‍ മിര്‍ ആണ് 46കാരിയായ ഊര്‍മിള മണ്ഡോദ്കറുടെ ഭര്‍ത്താവ്. നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
Read More » -
NEWS
കെ എസ് എഫ് ഇ വിഷയത്തിൽ പിണറായിയെ പിന്തുണച്ചും തോമസ് ഐസക്കിനെ പരോക്ഷമായി വിമർശിച്ചും സിപിഐഎം വാർത്താക്കുറിപ്പ് ,പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു എന്ന് കുറ്റപ്പെടുത്തൽ
കെ എസ് എഫ് ഇ വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ പേരെടുത്ത് പറയാതെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റിന്റെ വാർത്താക്കുറിപ്പ് .”വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് .കെ എസ് എഫ് ഇ യെ പോലെ മികവാർന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അവ .എന്നാൽ അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു . “ഇതാണ് വാർത്താകുറിപ്പിൽ തോമസ് ഐസക്കിനെ വിമർശിക്കുന്ന ഭാഗം . റെയ്‌ഡുമായി ബന്ധപ്പെട്ട് പാർട്ടിയിലും സർക്കാരിലും ഭിന്നതയില്ല .കെ എസ് എഫ് ഇയിൽ നടത്തിയത് സാധാരണ രീതിയിൽ ഉള്ള പരിശോധന ആണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് .കെ എസ് എഫ് ഇ യെ തകർക്കുന്നതിനായി സങ്കുചിത രാഷ്ട്രീയ ലക്‌ഷ്യം വച്ച് യുഡിഎഫും ബിജെപിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ട് എന്നും വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു .
Read More » -
NEWS
വിവാഹത്തിന് ഒരു മാസം മുമ്പ് മതവും വരുമാനം വെളിപ്പെടുത്തണം: പുതിയ നിയമം നടപ്പാക്കാനൊരുങ്ങി അസം
വിവാഹത്തിന് മുമ്പ് വരന്റെയും വധുവിന്റെയും മതവും വരുമാനവും വെളിപ്പെടുത്തണമെന്ന പുതിയ നിയമം നടപ്പാക്കാനൊരുങ്ങി അസം സര്‍ക്കാര്‍. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളില്‍ മതവും വരുമാനം വെളിപ്പെടുത്തണം. ലൗ ജിഹാദിനെതിരേയൊരു നിയമമല്ല അസം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. മതവിവരങ്ങള്‍ മാത്രമല്ല പകരം വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബവിവരങ്ങളും ഈ നിയമ പ്രകാരം രേഖപ്പെടുത്തണം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. ഭര്‍ത്താവ് നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പെണ്‍കുട്ടികള്‍ വിവാഹത്തിനു ശേഷം തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അതിനാല്‍ ഈ നിയമ പ്രകാരം വരുമാനം, തൊഴില്‍, സ്ഥിര മേല്‍വിലാസം, മതം എന്നിവ വെളിപ്പെടുത്തുന്ന രേഖകള്‍ വിവാഹത്തിനു ഒരു മാസം മുമ്പ് സമര്‍പ്പിക്കണം. ഈ നിയമം സത്രീകളെ ശാക്തീകരിക്കും. യുപിയിലെയും മധ്യപ്രദേശിലെയും നിയമങ്ങളിലെ ചില ഘടകങ്ങള്‍ ഈ നിയമത്തിലുമുണ്ടാകും’, ശര്‍മ്മ പറയുന്നു.
Read More » -
NEWS
കെ എസ് എഫ് ഇ വിവാദം അവസാനിപ്പിക്കാൻ സിപിഐഎം തീരുമാനം, റെയ്ഡ് മന്ത്രി അറിയണമെന്ന് വീണ്ടും തോമസ് ഐസക്ക്
കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡ് വിവാദം അവസാനിപ്പിക്കാൻ സിപിഐഎം തീരുമാനം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആണ് തീരുമാനം. എന്നാൽ തന്റെ അതൃപ്തി സെക്രട്ടറിറ്റേറ്റ് യോഗത്തിലും മന്ത്രി അറിയിച്ചു. റെയ്ഡ് വിവരം തന്നെ നേരത്തെ അറിയിക്കണമായിരുന്നു എന്നും മന്ത്രി പറഞ്ഞു. അതേസമയം, റെയ്ഡ് വിവരം മന്ത്രി അറിയണമെന്ന് ഒരു നിർബന്ധവുമില്ലെന്നു മന്ത്രി ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വകുപ്പുകളിലും റെയ്ഡുകൾ നടക്കുന്നുണ്ട്. താൻ ഒന്നും പറയാറില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ആണ് ശരിയെന്നും സുധാകരൻ വ്യക്തമാക്കി.
Read More » -
NEWS
കർഷകർ ചർച്ചയിൽ പങ്കെടുക്കും, ഉപാധികൾ ഇല്ലെന്ന് കേന്ദ്രം
പ്രക്ഷോഭത്തിൽ ഉള്ള കർഷകർ ഇന്ന് 3 മണിയ്ക്ക് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച ചർച്ചയിൽ പങ്കെടുക്കും. രാവിലെ രാജ്‌നാഥ് സിംഗ് ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും ചർച്ച നടത്തിയിരുന്നു. “ഉപാധികൾ ഇല്ലാതെ ആണ് സർക്കാർ ഞങ്ങളെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.35 സംഘടനകളുടെ പ്രതിനിധികൾ ചർച്ചയ്ക്കായി പോകും. വിവാദ നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെടും. താങ്ങു വില സംബന്ധിച്ച നിയമം ഞങ്ങൾ ആവശ്യപ്പെടും. സർക്കാർ വഴങ്ങുന്നില്ലെങ്കിൽ പ്രക്ഷോഭം തുടരും.”ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജഗ്ജിത് സിംഗ് കർഷക സംഘടനകളുടെ യോഗത്തിന് ശേഷം പറഞ്ഞു. നേരത്തെ രാജ്യത്തുള്ള 500 സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കണമെന്ന നിലപാടിൽ ആയിരുന്നു പ്രക്ഷോഭകർ.
Read More » -
NEWS
നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷിന്റെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം
നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഗണേഷിന്റെ ഓഫിസ് സെക്രട്ടറിയ്ക്ക് ജാമ്യം. ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രദീപ് കോട്ടത്തലയ്ക്ക് ജാമ്യം അനുവദിച്ചത്. 2020 ജനുവരി 28ന് നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിനെ പ്രദീപ് കുമാർ ഭീഷണിപ്പെടുത്തി എന്നാണ് കേസ്. ദിലീപിന് അനുകൂലമായി മൊഴി നൽകണം എന്നതായിരുന്നു ആവശ്യം. കാസർഗോഡ് പോലീസ് പത്തനാപുരത്ത് എത്തി കെ ബി ഗണേഷ്‌കുമാറിന്റെ വീട് വളഞ്ഞാണ് പുലർച്ചെ പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.
Read More » -
NEWS
മാസ്ക് അടക്കം 11 ഇനങ്ങൾ, സർക്കാരിന്റെ ക്രിസ്മസ് കിറ്റിലെ ഇനങ്ങൾ ഇവയൊക്കെ ആണ്
സര്‍ക്കാരിൻ്റെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഡിസംബര്‍ മാസത്തെ വിതരണം വ്യാഴാഴ്ച മുതല്‍.ഈ മാസത്തേത് ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. മാസ്ക് അടക്കം 11 ഇനമാണ് കിറ്റിലുണ്ടാവുക. 1. കടല- 500 ഗ്രാം, 2. പഞ്ചസാര – 500 ഗ്രാം, 3. നുറുക്ക് ഗോതമ്പ് – 1Kg, 4. വെളിച്ചെണ്ണ – 1/2 ലിറ്റര്‍, 5. മുളകുപൊടി – 250 ഗ്രാം, 6. ചെറുപയര്‍ – 500 ഗ്രാം, 7. തുവരപ്പരിപ്പ് – 250 ഗ്രാം, 8. തേയില – 250 ഗ്രാം, 9.ഉഴുന്ന് – 500 ഗ്രാം, 10. ഖദര്‍ മാസ്‌ക് – രണ്ട്, 11. തുണി സഞ്ചി – 1 എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്. എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍കടകള്‍ വഴി കിറ്റ് ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ചാക്കി നിശ്ചയിച്ചു. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും.നവംബറിലെ റീട്ടെയില്‍ റേഷന്‍ വിതരണവും അഞ്ചുവരെ ദീര്‍ഘിപ്പിച്ചതായി…
Read More » -
NEWS
ഐസക്കിനെ തള്ളി സുധാകരൻ, മുഖ്യമന്ത്രിയ്ക്ക് പിന്തുണ
കെ എസ് എഫ് ഇ റെയ്ഡ് വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ. കെ എസ് എഫ് ഇയിലെ പരിശോധന സാധാരണവും സ്വാഭാവികവും. റെയ്ഡിൽ ദുഷ്ടലാക്കില്ല. തന്റെ വകുപ്പുകളിലും റെയ്ഡ് നടന്നിട്ടുണ്ട്. അതൊന്നും തന്നെ അറിയിച്ചല്ല നടന്നത്.താൻ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. റെയ്ഡ് വിവരം മന്ത്രി അറിയണം എന്ന് ഒരു നിർബന്ധവും ഇല്ല.മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും സുധാകരൻ വ്യക്തമാക്കി. കെ എസ് എഫ് ഇയിൽ പരിശോധനയ്ക്ക് നിർദേശം കൊടുത്തത് ഏത് മണ്ടൻ ആണെന്ന് തോമസ് ഐസക് ചോദിച്ചിരുന്നു. റെയ്ഡിന് നിർദേശം നൽകിയത് വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ ആണെന്നും റെയ്ഡ് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവസ്തവയ്ക്ക് റെയ്ഡുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഇതിനു മുമ്പും കെ എസ് എഫ് ഇയിൽ റെയ്ഡ് നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Read More »