ക്രിക്കറ്റ്‌ മൈതാനത്തെ പ്രണയ സുരഭിലമാക്കിയ ആ ഇന്ത്യക്കാരൻ ദിപൻ, പ്രണയം സ്വീകരിച്ചത് ഓസ്‌ട്രെലിയക്കാരി റോസ്

ഇന്ത്യ -ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോറ്റെങ്കിലും ഒരു ഇന്ത്യൻ പ്രണയ കഥ വിജയിച്ചു. മത്സരത്തിനിടെ ഓസ്‌ട്രേലിയൻ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയത് ബംഗളുരു സ്വദേശി ദിപൻ. പ്രണയം സ്വീകരിച്ചതോ ഓസ്‌ട്രെലിയക്കാരി റോസ്. രണ്ട് പേർക്കും പൊതുവായി ഉള്ളത് ക്രിക്കറ്റ് ഭ്രാന്ത്.

ക്രിക്കറ്റ് ഭ്രാന്ത് മൂലമാണ് പ്രണയം ക്രിക്കറ്റ്‌ മൈതാനത്ത് വിരിയട്ടെ എന്ന് ഇരുവരും തീരുമാനിച്ചത്. നാല് വർഷം മുമ്പാണ് ദിപൻ ഓസ്‌ട്രേലിയയിൽ എത്തിയിട്ട്. രണ്ട് വർഷമായി മെൽബണിലേയ്ക്ക് മാറിയിട്ട്.

ദിപൻ വാടകയ്ക്ക് താമസിക്കുന്നയിടത്തെ മുൻ വാടകക്കാരി ആയിരുന്നു റോസ്.റോസിന്റെ പേരിൽ എത്തുന്ന കത്തുകൾ എത്തിക്കുന്നതിനു ആണ് ദിപൻ ഫേസ്ബുക്കിലൂടെ ആളെ കണ്ടെത്തുന്നത്. പിന്നീട് ഒരു കപ്പ് കോഫിയിലൂടെ സൗഹൃദവും തുടങ്ങി.

മത്സരത്തിനിടെ വിവാഹാഭ്യർത്ഥന നടത്താൻ ദിപൻ നേരത്തെ തന്നെ പദ്ധതി തയ്യാറാക്കി.സിഡ്‌നി ക്രിക്കറ്റ് അധികൃതർക്കും ആവേശം. ചെയ്‌സിങ്ങിനിടെ 20 ഓവർ പിന്നിട്ടാൽ ഉടൻ വിവാഹാഭ്യർത്ഥന. റോസ് അമ്പരന്നെങ്കിലും ഒടുവിൽ എല്ലാം ശുഭം.

Leave a Reply

Your email address will not be published. Required fields are marked *