NEWS
വിവാഹ വാഗ്ദാനം നൽകി പീഡനം, കാസ്റ്റിംഗ് ഡയറക്ടർക്കെതിരെ പരാതിയുമായി സീരിയൽ നടി

മുംബൈയിൽ കാസ്റ്റിങ് ഡയറക്ടർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയൽ നടി. അന്ധേരി വേർസോവ പോലീസ് സ്റ്റേഷനിൽ ആണ് ഇരുപത്തിയാറുകാരിയായ നടി പരാതി നൽകിയിരിക്കുന്നത്.
വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി.2 വർഷമായി പീഡനം തുടരുന്നു എന്നും പരാതിയിൽ പറയുന്നു.ഐപിസി സെക്ഷൻ 376 പ്രകാരം ആണ് കേസ്. ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.






