യുപി മാധ്യമ പ്രവർത്തകനെയും സുഹൃത്തിനെയും കൊന്നത് വാർത്ത നൽകിയതിന്

യുപിയിൽ മാധ്യമ പ്രവർത്തകനും സുഹൃത്തും തീപ്പൊള്ളൽ ഏറ്റ് മരിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ.ലളിത് മിശ്ര, കേശാവാനന്ദ് മിശ്ര, അക്രം അലി എന്നിവർ ആണ് അറസ്റ്റിൽ ആയത്.ബഹദൂർപുർ ക്രോസിങ്ങിനടുത്ത് കാടിനടുത്തുള്ള വീട്ടിലാണ് മാധ്യമ പ്രവർത്തകൻ രാകേഷ് സിംഗ്, സുഹൃത്ത് പിന്റു സാഹു എന്നിവർ കൊല്ലപ്പെട്ടത്.

വില്ലേജ് അധ്യക്ഷ ആയ കേശവാനന്ദയുടെ അമ്മയുടെ അഴിമതി രാകേഷ് സിംഗ് വാർത്ത ആക്കിയിരുന്നു. കേശാവാനന്ദയ്ക്ക് ഇതിൽ രാകേഷിനോട് വൈരാഗ്യം ഉണ്ട്‌.സംഭാഷണത്തിന് എന്ന് പറഞ്ഞാണ് കേശവനന്ദ അടക്കമുള്ളവർ രാകേഷിനെ കാണാൻ വീട്ടിൽ എത്തിയത്. രാകേഷും സുഹൃത്തുമൊത്ത് ഇവർ മദ്യപിക്കുകയും പിന്നാലെ കൃത്യം നടപ്പാക്കുകയും ആയിരുന്നു.

ആൽക്കഹോൾ കൂടുതൽ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് വീടിനു തീയിടുക ആയിരുന്നു. സാനിറ്റൈസർ ആണെങ്കിൽ ആരും സംശയിക്കില്ല എന്ന് കുറ്റവാളികൾ കരുതി. എന്നാൽ രാകേഷ് സിംഗിന്റെ അച്ഛൻ കൊലപാതകം ആണെന്ന്‌ ചൂണ്ടിക്കാട്ടി പരാതി നൽകിയതോടെ ആക്രമികളുടെ പദ്ധതി പാളി.

Leave a Reply

Your email address will not be published. Required fields are marked *