Month: December 2020

  • NEWS

    ഇരുപതുകാരൻ ആത്മഹത്യ ചെയ്തു

    കോട്ടയം കിഴക്കേ നട്ടാശ്ശേരിയിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കൊട്ടിപ്പള്ളിൽ ബാബുവിൻ്റെ മകൻ ജെയ്സൺ ഫിലിപ്പ് ബാബു ആണ് ആത്മഹത്യ ചെയ്തത്. 20 വയസായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് കിഴക്കേ നട്ടാശ്ശേരി തിരുകുടുംബ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ.

    Read More »
  • LIFE

    ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിലെത്തി,കേരളത്തിൽ എത്തുക ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ധമായി

    തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ എത്തി. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 16 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാമ്പന് സമീപമായി 9.2° N അക്ഷാംശത്തിലും 79.3 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറിൽ നിന്ന് 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 230 കിമീ ദൂരത്തിലുമാണ്. നിലവിൽ ചുഴലിക്കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കിമീ വരെയുമാണ്. ചുഴലിക്കാറ്റ് അടുത്ത മൂന്നു മണിക്കൂറിൽ പാമ്പൻ കടക്കുകയും, അവിടെനിന്നു പടിഞ്ഞാറ് -തെക്കുപടിഞ്ഞാറ് സഞ്ചരിച് ഡിസംബർ 3 ന് രാത്രിയോട് കൂടിയോ ഡിസംബർ 4 പുലർച്ചയോടുകൂടിയോ തെക്കൻ തമിഴ്‌നാട് തീരത്തു പ്രവേശിക്കുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിനുള്ള…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,38,754 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 31 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മുക്കോലയ്ക്കല്‍ സ്വദേശി തങ്കരാജന്‍ (80), ആറ്റിങ്ങല്‍ സ്വദേശി ഇന്ദു ശേഖരന്‍ (65), അയിര സ്വദേശി അഖില്‍ (27), ചിറയിന്‍കീഴ് സ്വദേശി നീലകണ്ഠന്‍ ആശാരി…

    Read More »
  • NEWS

    പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ പ്രത്യക്ഷ സമര പാതയിലേക്ക്

    പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ചിട്ടും സ്‌കൂള്‍ തുറക്കാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത 1632 പേര്‍ക്ക് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പെടുത്തി നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. അതിന്റെ ഭാഗമായി നിയമനം നല്‍കിയവരുടെ പേര് വിവരങ്ങള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിയമനം നല്‍കി എന്ന നിലയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പേര് പ്രസിദ്ധീകരിച്ചിട്ടുള്ള അധ്യാപക ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. നവംബര്‍ 5ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ 4962 പേര്‍ക്ക് നിയമനം നല്‍കിയെന്നും അതില്‍ ഹയര്‍ സെക്കന്ററിയില്‍ 92 പേര്‍ക്ക് നിയമനം ലഭിച്ചതായും സൂചിപ്പിച്ചു. നിയമനം നല്‍കാതെ തെറ്റായ കണക്ക് അവതരിപ്പിച്ച് പൊതുജനത്തിന് മുമ്പാകെ നിയമനം നല്‍കിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 2020 ജനുവരി മുതല്‍ പി.എസ്.സി നിയമന ശുപാര്‍ശ കൈപ്പറ്റിയ എല്‍.പി.സ്‌കൂള്‍തലം മുതല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തലം വരെ (എല്‍.പി.എസ്.എ,യു.പി.എസ്.എ, എച്ച്.എസ്.ടി,എച്ച്.എസ്.എസ്…

    Read More »
  • NEWS

    കേരള കോൺഗ്രസ് ബി ജില്ലാ ഘടകങ്ങൾ ഇടതുമുന്നണിയുമായി ഇടയുന്നു ,ഇടത് മുന്നണിയിൽ തുടരണോ എന്ന് നേതൃത്വം ആലോചിക്കണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി

    കേരള കോൺഗ്രസ് ബി ഇടതുമുന്നണിയിൽ തുടരണോ എന്ന് നേതൃത്വം ആലോചിക്കണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി .ഇടതുമുന്നണിയിൽ നിന്ന് അവഹേളനം മാത്രമാണ് ലഭിച്ചതെന്ന് പാലക്കാട് ജില്ലാ പ്രസിഡണ്ട് മോൻസി തോമസ് വാർത്താകുറിപ്പിൽ പറഞ്ഞു . പോലീസിനെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത് .കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ മുൻമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ വസതിയിൽ നിന്ന് സൂര്യോദയത്തിന് മുമ്പ് പി എ പ്രദീപിനെ അറസ്റ്റ് ചെയ്തിട്ടും കലിയടങ്ങാത്ത പോലീസ് പട്ടാപ്പകൽ എംഎൽഎയുടെ വീട് റെയ്ഡ് ചെയ്തത് പാർട്ടിയെ പൊതു സമൂഹത്തിൽ അവഹേളിക്കുന്നതിന് തുല്യമാണ് . ഭരണം ലഭിച്ചിട്ടും മന്ത്രിസഭയിലോ സർക്കാർ സമിതികളിലോ വേണ്ട പ്രാധാന്യം പാർട്ടിയ്ക്ക് ലഭിച്ചിട്ടില്ല ,കൂടാതെ അവഹേളനവും . തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ഇടതുമുന്നണിയിൽ നിന്ന് ലഭിച്ചില്ല .മാത്രവുമല്ല ,ലഭിച്ച സീറ്റുകളിൽ റിബലുകളെ നിർത്തിയത് പാർട്ടിയെ തകർക്കാനുള്ള ബോധപൂർവമായുള്ള നീക്കത്തിന്റെ ഭാഗമാണ് .ഈ അവഹേളനം സഹിച്ച് കേരള കോൺഗ്രസ് ബി ഇടതുമുന്നണിയിൽ തുടരണോ എന്ന്…

    Read More »
  • NEWS

    പെരിയ ഇരട്ടക്കൊലയിലെ തെളിവുകൾ പലതും നഷ്ടപ്പെട്ടു, കൊലപാതകം നടന്ന പ്രദേശങ്ങള്‍ക്കും രൂപമാറ്റം; സി.ബി.ഐക്ക് മുന്നിൽ കടമ്പകളേറെ…

    കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ തെളിവുശേഖരണത്തിന് സി.ബി.ഐക്ക് മുന്നില്‍ കടമ്പകളേറെ. 2019 ഫെബ്രുവരി 17 രാത്രിയാണ് കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണം നടത്തി. സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, ഉദുമ ഏരിയാസെക്രട്ടറി കെ. മണികണ്ഠന്‍, മുന്‍ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്‍, സജി സി. ജോര്‍ജ്, കെ.എം സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി, രഞ്ജിത്, പ്രദീപ്, മണി എന്നിവരെ പ്രതികളാക്കി ആയിരം പേജുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചത്. 229 സാക്ഷികളുടെയും 12 വാഹനങ്ങള്‍ ഉള്‍പ്പെടെ 125ലേറെ തൊണ്ടിമുതലുകളുടെയും വിവരങ്ങള്‍, അമ്പതിലേറെ രേഖകള്‍ മുതലായവയും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുത് നല്‍കുന്നതാണ് കുറ്റപത്രമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടവരുടെ കുടുംബം നടത്തിയ നിയമപോരാട്ടം ഒടുവില്‍ ഫലം കണ്ടു. ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട…

    Read More »
  • NEWS

    ബുറെവി കേരളത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കില്ല ,അവലോകന യോഗത്തിനു ശേഷം കടകമ്പള്ളി

    ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ നാശമുണ്ടാക്കില്ലെന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ .അവലോകന യോഗത്തിന് ശേഷം സംസാരിക്കുക ആയിരുന്നു മന്ത്രി .കനത്ത മഴക്കുള്ള സാധ്യത കുറഞ്ഞു .എന്നാൽ ജാഗ്രത അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി . ചുഴലിക്കാറ്റ് നേരിടുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു .ഇന്ന് വൈകീട്ടോടെ ബുറെവി തമിഴ്‌നാട്ടിൽ കര തൊടും .തിരുവനന്തപുരം ജില്ലയിൽ ജാഗ്രത തുടരുകയാണ് .പൊൻ‌മുടിയിൽ അഞ്ഞൂറോളം കുടുംബങ്ങളെ ഒഴിപ്പിക്കുക ആണ് .

    Read More »
  • NEWS

    ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; ചെരിപ്പുവളളികളില്‍ കുഴമ്പുരൂപത്തില്‍ കടത്താന്‍ ശ്രമം

    ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ചെരിപ്പിനുളളില്‍ സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച യാത്രക്കാരനാണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നും 12 ലക്ഷം രൂപയുടെ 239 ഗ്രാം തങ്കമാണു പിടിച്ചെടുത്തു. ഇതിനു പുറമെ ആറര ലക്ഷംരൂപ മൂല്യമുള്ള അമേരിക്കന്‍ ഡോളറുകളും. എണ്ണിതിട്ടപെടുത്താത്ത സൗദി അറേബ്യന്‍ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്. ദുബായില്‍ നിന്ന് എത്തിയ ഇയാള്‍ സാധാരണ സ്ലിപ്പര്‍ ചെരുപ്പ് അണിഞ്ഞാണ് കൗണ്ടറില്‍ എത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ചെരുപ്പ് കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്. ചെരിപ്പിന്റെ സ്ട്രിപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു സ്വര്‍ണം. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം വിമാനത്താവളത്തില്‍ നടക്കുന്ന 577ാമത്തെ സ്വര്‍ണ വേട്ടയാണിത്. രണ്ടുമാസത്തിലേറെയായി സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ധനയുണ്ടാതിനെ തുടര്‍ന്നു അതീവ ജാഗ്രതയിലാണ് കസ്റ്റംസ്.

    Read More »
  • NEWS

    നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി

    2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കോവിഡ് പശ്ചാത്തലത്തിൽ സുഗമമാക്കാൻ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പിന് കൂടുതലായി ആവശ്യമുള്ള സജ്ജീകരണങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ചർച്ച നടത്തി. പൊതുവിലുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഒരുക്കങ്ങൾക്ക് പുറമേ, കോവിഡ് സാഹചര്യത്തിൽ വരാൻ സാധ്യതയുള്ള വെല്ലുവിളികൾ വിശദമായി ചർച്ച ചെയ്തു. കോവിഡ് സാഹചര്യത്തിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. 16,000 ഓളം ഓക്‌സിലറി ബൂത്തുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി ചെലവ്, മനുഷ്യ വിഭവശേഷി എന്നിവ കൂടുതലായി വേണ്ടിവരും. ഇക്കാര്യങ്ങളിലെ സാധ്യതകളും പ്രായോഗികതകളും യോഗം ചർച്ച ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തിൽ വേണ്ടിവരുന്ന അധിക ക്രമീകരണങ്ങളെക്കുറിച്ചും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധിക ചെലവുകൾ സംബന്ധിച്ച് ധനകാര്യ അഡീ. ചീഫ് സെക്രട്ടറി വിശദീകരിച്ചു.…

    Read More »
  • NEWS

    കല്യാണ വീട്ടിലെ കാമുകിയുടെ മധുരപ്രതികാരം

    പ്രണയസാഫല്യം നേടി ഒരുമിച്ച് ജീവിതം തുടങ്ങിയ നിരവധി കാമുകികാമുകന്‍രെനമ്മള്‍ കണ്ടിട്ടുണ്ട്. അതേപോലെ പ്രണയം പാതിവഴിയില്‍ അവസാനിപ്പിച്ച് പലവഴിക്ക് തിരിഞ്ഞവരെയും കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ തന്നെ ചതിച്ച് മറ്റൊരു പെണ്ണിനൊപ്പം ജീവിക്കാന്‍ ശ്രമിച്ച യുവാവിന് കാമുകി നല്‍കിയ വിവാഹസമ്മാനം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച് കണ്ണില്‍ ഫെവിക്വിക്ക് ഒഴിച്ചായിരുന്നു കാമുകിയുടെ പ്രതികാരം. ബിഹാറിലെ പാട്‌നയിലാണ് സംഭവം. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ച കാമുകന്റെ വീട്ടിലെത്തിയാണ് യുവതി കൃത്യം നിര്‍വഹിച്ചത്. ഡിസംബര്‍ ഒന്നിനാണ് ഗോപാല്‍ റാം എന്ന യുവാവ് ശേഖ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഗോപാല്‍ റാമിന്റെ സഹോദരിയുടെ സുഹൃത്ത് കൂടിയായ യുവതി സൗഹൃദം നടിച്ച് ഗോപാലിന്റെ വീട്ടില്‍ വിവാഹ സല്‍ക്കാര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി. തുടര്‍ന്ന് രാത്രിയില്‍ എല്ലാവരും ഉറങ്ങിയ സമയത്ത് ഗോപാലിന്റെ മുറിയില്‍ കയറി ഭാര്യയുടെ മുടി മുറിക്കുകയും കണ്ണില്‍ ഫെവി ക്വിക്ക് ഒഴിക്കുകയുമായിരുന്നു. കണ്ണ് നീറിപ്പുകഞ്ഞ വേദനയില്‍ നവവധുവിന്റെ ശബ്ദം കേട്ട്…

    Read More »
Back to top button
error: