Month: December 2020
-
NEWS
ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അപകടസാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. 15,840 പേരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്പുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. ക്യാമ്പുകളില്‍ ഉള്‍ക്കൊള്ളിക്കാവുന്നവരുടെ എണ്ണം ചുവടെ തിരുവനന്തപുരം-6,095 ചിറയിന്‍കീഴ്-3,045 വര്‍ക്കല-700 നെയ്യാറ്റിന്‍കര-2,000 കാട്ടാക്കട-1,000 നെടുമങ്ങാട്-3,000
Read More » -
NEWS
രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ഖുശ്‌ബു
ബിജെപിയിൽ ചേരാൻ രജനികാന്ത് തയ്യാറാണെങ്കിൽ ഇപ്പോഴും സ്വാഗതമെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്‌ബു .ബിജെപി എപ്പോഴും രജനികാന്തിനെ സ്വീകരിക്കാൻ തയ്യാറാണ് .ബിജെപി ഇപ്പോൾ അണ്ണാ ഡിഎംകെയുമായി സഖ്യത്തിൽ ആണ് .രജനികാന്ത് പ്രഖ്യാപിച്ചത് പോലെ പാർട്ടി രൂപീകരിക്കുക ആണെങ്കിൽ അദ്ദേഹം പറഞ്ഞത് പോലെ ഒറ്റയ്ക്ക് മസാരിക്കേണ്ടി വരും എന്ത് വേണം എന്ന് തീരുമാനിക്കേണ്ടത് രജനികാന്ത് തന്നെയാണെന്നും ഖുശ്‌ബു വ്യക്തമാക്കി .രജനികാന്തിന്റെ പുതിയ പാർട്ടിയുമായി സഹകരിക്കണോ എന്ന കാര്യം ബിജെപി കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങൾ തീരുമാനിക്കേണ്ടത് ആണെന്നും ഖുശ്‌ബു ചൂണ്ടിക്കാട്ടി . . നേരത്തെ ട്വിറ്ററിലൂടെയാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത് .2021 ജനുവരിയിൽ പാർട്ടി രൂപീകരിയ്ക്കുമെന്നും 2020 ഡിസംബർ 31 ന് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും രജനികാന്ത് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു .മതനിരപേക്ഷ ,ആത്മീയ ,സുതാര്യതയുള്ള, അഴിമതി രഹിത ഭരണം തമിഴ്‌നാട്ടിൽ കൊണ്ടുവരും എന്നാണ് രജനികാന്തിന്റെ പ്രഖ്യാപനം .നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സര രംഗത്ത് ഉണ്ടാകുമെന്നും രജനികാന്ത് വ്യക്തമാക്കി . ஜனவரியில் கட்சித் துவக்கம்,டிசம்பர்…
Read More » -
NEWS
വീഡിയോകളുടെ ദൈര്‍ഘ്യം കൂട്ടാനൊരുങ്ങി ടിക് ടോക്ക്; മത്സരം യൂട്യൂബുമായി
ചൈനീസ് ആപ്പായ ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും മറ്റ് വിപണികളില്‍ അവ സജീവമായി തുടരുകയാണ്. ഇപ്പോഴിതാ ടിക് ടോക്ക് വീഡിയോകളുടെ ദൈര്‍ഘ്യം കൂട്ടാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വീഡിയോ സ്ട്രീമിങ് രംഗത്തെ മുഖ്യ എതിരാളിയായ യൂട്യൂബുമായി മത്സരിക്കാനാണ് ടിക് ടോക്കിന്റെ പുതിയ ശ്രമം. ഇതിന്റെ ഭാഗമായി മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മിക്കാനുള്ള പരീക്ഷണത്തിലാണ് ടിക് ടോക്ക്. നിലവില്‍ ടിക് ടോക്കില്‍ ഒരു മിനിറ്റ് നേരം വരെയുള്ള വീഡിയോകള്‍ നിര്‍മിക്കാനാണ് സാധിക്കുക. യൂട്യൂബ് ഷോര്‍ട്സ് എന്ന ഷോര്‍ട്ട് വീഡിയോ സേവനത്തിലും 15 സെക്കന്റ് വീഡിയോ ചെയ്യാനേ സാധിക്കൂ. എന്നാല്‍ ടിക് ടോക്കില്‍ മൂന്ന് മിനിറ്റ് വീഡിയോകള്‍ വരുന്നതോടെ ക്രിയേറ്റര്‍മാര്‍ക്ക് വീഡിയോകളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുള്ള അവസരം ലഭിക്കുന്നു.
Read More » -
NEWS
നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ കസ്റ്റഡിയില്‍
നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ വിജി(29)പോലീസ് കസ്റ്റഡിയിലെടുത്തു. പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്ന വിജിയുടെ വയറ് തിങ്കളാഴ്ച മുതല്‍ താഴ്ന്ന നിലയിലായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകില്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടതെന്ന് അയല്‍വാസിയായ സ്ത്രീ പറഞ്ഞു.
Read More » -
വാക്സിൻ എല്ലാവർക്കും ഇല്ലേ ?രാഹുലിന്റെ ചോദ്യം മോദിയോട്
കോവിഡ് വാക്സിൻ എല്ലാവർക്കും ലഭ്യമാക്കില്ലെന്ന കേന്ദ്ര സർക്കാർ പ്രസ്താവനയെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി .പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര സർക്കാരും ബിജെപി യും 3 അഭിപ്രായമാണ് ഇക്കാര്യത്തിൽ പറയുന്നത് .പ്രധാനമന്ത്രി ഏത് അഭിപ്രായത്തോടാണ് ചേർന്ന് നിൽക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു . “പ്രധാനമന്ത്രി പറഞ്ഞു എല്ലാവർക്കും വാക്സിൻ എന്ന് .ബീഹാർ തെരഞ്ഞെടുപ്പിൽ ബിജെപി പറഞ്ഞു എല്ലാവർക്കും വാക്സിൻ എന്ന് .ഇപ്പോൾ കേന്ദ്ര സർക്കാർ പറയുന്നു എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് .പ്രധാനമന്ത്രി ആരുടെ ഒപ്പമാണ് താങ്കൾ നിലകൊള്ളുന്നത് ?”രാഹുൽ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു . PM- Everyone will get vaccine. BJP in Bihar elections- Everyone in Bihar will get free vaccine. Now, GOI- Never said everyone will get vaccine. Exactly what does the PM stand by? — Rahul Gandhi (@RahulGandhi) December 3, 2020 രാജ്യം…
Read More » -
NEWS
തിരുവനന്തപുരത്ത് 217 ക്യാമ്പുകൾ തുറന്നു; എൻ. ഡി. ആർ. എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങൾ സന്ദർശിച്ചു
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ 217 ക്യാമ്പുകൾ തുറന്നു. അപകട സാധ്യതാ മേഖലകളിൽ നിന്ന് 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ 161 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇടുക്കിയിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ അപകട സാധ്യത പ്രദേശങ്ങൾ എൻ. ഡി. ആർ. എഫ് സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൊല്ലത്ത് മൺട്രോത്തുരുത്തിലും കരുനാഗപ്പള്ളി, പരവൂർ എന്നിവിടങ്ങളിലെ തീരമേഖലകൾ എൻ. ഡി. ആർ. എഫ് സന്ദർശിച്ചു. തെൻമല ഡാമിന്റെ ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. കൊല്ലത്തു നിന്ന് മത്‌സ്യബന്ധനത്തിന് പോയ ബോട്ടുകൾ എല്ലാം തിരികെയെത്തിയിട്ടുണ്ട്. കോട്ടയത്ത് ഡിസംബർ അഞ്ച് വരെ മത്‌സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ആലപ്പുഴയിൽ 17 അംഗ എൻ. ഡി. ആർ. എഫ് സംഘം അമ്പലപ്പുഴ താലൂക്കിലെ വണ്ടാനം മുതൽ പുറക്കാട് അയ്യൻകോയിക്കൽ കടപ്പുറം വരെ സന്ദർശിച്ചു. ഇടുക്കിയിൽ എൻ. ഡി. ആർ. എഫിന്റെ 20 അംഗ സംഘം പൈനാവിലും…
Read More » -
LIFE
അനൂപ് സത്യന്റെ ചിത്രത്തില്‍ നായിക സംവൃത സുനില്‍
മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹത്തിന് ശേഷമുള്ള വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാല്‍ വിശ്വസിക്കാമോ എന്ന ബിജുമേനോന്‍ ചിത്രത്തിലായിരുന്നു താരം അഭിനയിച്ചത്. ഇപ്പോഴിതാ താരം വീണ്ടും സിനിമയിലേക്ക് എത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച സത്യന്‍ അന്തിക്കാടിന്റെ പുത്രന്‍ അനൂപ് സത്യന്റെ രണ്ടാമത്തെ ചിത്രത്തിലാണ് സംവൃത വീണ്ടും നായികയായി എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുന്നില്ലെന്ന് അനൂപ് വ്യക്തമാക്കി. അനൂപിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, ശോഭന,ദുല്‍ഖര്‍ സല്‍മാന്‍,കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ്
Read More » -
NEWS
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത-വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ-അപ്ഡേറ്റ്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുരേവി’ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടന്നതായും ഡിസംബർ 4 ന് പുലർച്ചയോടെ തെക്കൻ തമിഴ്നാട് തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിൻറെ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നുവെന്നും ഇതിൻറെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.* *2020 ഡിസംബർ 3 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.* *2020 ഡിസംബർ 3 ന് കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും 2020 ഡിസംബർ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്…
Read More » -
NEWS
ബുറേവി: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ പ്രവര്‍ത്തനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ് കാഷ്വാലിറ്റി ഉണ്ടായാല്‍ പോലും നേരിടാനുള്ള സംവിധാനങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് ഒരുക്കേണ്ടതാണ്. ആന്റി സ്‌നേക്ക്‌വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റും ഉറപ്പ് വരുത്തേണ്ടതാണ്. ഓര്‍ത്തോപീഡിഷ്യന്‍, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, സര്‍ജന്‍, അനസ്തീഷ്യാ ഡോക്ടര്‍ എന്നിവര്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയില്‍ അത്യാവശ്യമുള്ളപ്പോള്‍ എത്തേണ്ടതാണ്. മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങി താഴെത്തട്ടിലുള്ള…
Read More » -
LIFE
രജനികാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചു ,പുതിയ പാർട്ടി ജനുവരിയിൽ
2021 ജനുവരിയിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് രജനികാന്ത് .ട്വിറ്ററിലൂടെയാണ് രജനികാന്ത് ഇക്കാര്യം അറിയിച്ചത് .വിശദ വിവരങ്ങൾ ഡിസംബർ 31 നു പ്രഖ്യാപിക്കുമെന്നും രജനികാന്ത് വ്യക്തമാക്കി . “ജനങ്ങളുടെ പിന്തുണയോടെ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ ജയിക്കും .സത്യസന്ധവും സുതാര്യവും മതനിരപേക്ഷവുമായ ഒരു സർക്കാർ ഉണ്ടാക്കും .”രജനികാന്ത് കുറിച്ചു . ஜனவரியில் கட்சித் துவக்கம்,டிசம்பர் 31ல் தேதி அறிவிப்பு. #மாத்துவோம்_எல்லாத்தையும்_மாத்துவோம்#இப்போ_இல்லேன்னா_எப்பவும்_இல்ல 🤘🏻 pic.twitter.com/9tqdnIJEml — Rajinikanth (@rajinikanth) December 3, 2020
Read More »